മരണവീട്ടില്‍ പോകവേ 20 പേര്‍ക്ക് കടന്നല്‍ കുത്തേറ്റു.... 20 പേര്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടി

മരണവീട്ടില്‍ പോകവേ 20 പേര്‍ക്ക് കടന്നല്‍ കുത്തേറ്റു.... കടന്നലുകളുടെ ആക്രമണത്തില്‍ നാല് വളര്‍ത്തു പ്രാവുകള്‍ ചത്തു. പുത്തന്‍പീടികയ്ക്ക് സമീപത്താണ് സംഭവം.
ഒരു ആടിനും കുത്തേറ്റു. അരിമ്പൂര്‍ പല്ലന്‍ മേരി മരിച്ചതിനെ തുടര്‍ന്ന് അന്ത്യോപചാരം അര്‍പ്പിക്കാനാത്തെിയവര്‍ക്കാണു കടന്നല്‍ കുത്തേറ്റത്. പറമ്പിലെ പ്ലാവിന്‍ കൊമ്പിലെ വലിയ കടന്നല്‍ക്കൂട് വവ്വാല്‍ തട്ടിയതിനെ തുടര്‍ന്നായിരിക്കാം കടന്നല്‍ക്കൂട് ഇളകിയതെന്ന് സൂചന.
ദേഹമാസകലം കടന്നലുകളുടെ കുത്തേറ്റതിനെത്തുടര്‍ന്നു കുളത്തില്‍ ചാടി രക്ഷപ്പെട്ട പുത്തന്‍പീടിക കുരുതുകുളങ്ങര ചാക്കോയെ (56) പാദുവ ആശുപത്രിയിലും പിന്നീട് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ചാക്കോയുടെ ദേഹത്തെ കടന്നലുകളെ ചൂല്‍ കൊണ്ട് തട്ടി മാറ്റുന്നതിനിടെ പടിഞ്ഞാറെത്തല വിജോക്കും കുത്തേറ്റു. തണ്ടാശേരി അരുണ്‍, വെളുത്തേടത്ത് പറമ്പില്‍ പ്രിന്‍സ് യതീന്ദ്രദാസ് ഉള്‍പ്പെടെ 20 പേര്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടി.
"
https://www.facebook.com/Malayalivartha























