തെങ്ങില്‍ നിന്ന് തേങ്ങ പറിച്ചെടുക്കുന്നതിനിടെ വൈദ്യുതി ലൈനില്‍ നിന്ന് ക്ഷേത്രം ജീവനക്കാരന് ഷോക്കേറ്റു... ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

തെങ്ങില്‍ നിന്ന് തേങ്ങ പറിച്ചെടുക്കുന്നതിനിടെ വൈദ്യുതി ലൈനില്‍ നിന്ന് ക്ഷേത്രം ജീവനക്കാരന് ഷോക്കേറ്റു... ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇരിക്കൂര്‍ മാമാനിക്കുന്ന് ദേവസ്വത്തിന് കീഴിലെ കല്ല്യാട് വിഷ്ണു ശിവക്ഷേത്രം ജീവനക്കാരന്‍ കല്ല്യാട് സ്വദേശി ഇ.സി കുഞ്ഞി നാരായണനാണ് (61) ഷോക്കേറ്റ് മരിച്ചത്.
വീടിന് മുന്നിലെ തെങ്ങില്‍ നിന്ന്് വലിയ ഇരുമ്പ് കൊക്ക കൊണ്ട്് തേങ്ങ പറിച്ചെടുക്കുന്നതിനിടെ കൊക്ക സമീപത്തുള്ള വൈദ്യുതി ലൈനില്‍ തട്ടിയതിനെ തുടര്‍ന്ന് ഷോക്കേറ്റ് നിലത്തുവീണ ഇദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം സംസ്‌കരിച്ചു.
"
https://www.facebook.com/Malayalivartha























