രണ്ടു പെൺകുട്ടികൾക്ക് ഒരു കാമുകൻ; കാമുകിമാർ തമ്മിൽ ഇടഞ്ഞതോടെ ഒത്തുതീർപ്പിനായി കാമുകൻ ഒരാളുടെ വീട്ടിലേക്ക്; ചർച്ചയ്ക്കിടെ കയ്യാങ്കളിയും കത്തിക്കുത്തും രക്തച്ചൊരിച്ചിലും; പ്രണയത്തിന്റെ പേരിൽ നടന്ന സംഘർഷത്തിൽ കുത്തേറ്റ് വീണത് ബഹളം കേട്ട് ഓടിയെത്തിയ അയൽവാസി; കാമുകിയും കാമുകനുമടക്കം നാലെണ്ണത്തെ തൂക്കിയെടുത്ത് പോലീസ്; നാടകീയമായ സംഭവ വികാസങ്ങളിൽ വിറങ്ങലിച്ച് നാട്

പ്രണയത്തിന്റെ പേരിൽ തർക്കവും കത്തി കുത്തും രക്തച്ചൊരിച്ചിലും നിലവിളിയും. ഞായറാഴ്ച്ച മങ്ങാട്ടെ വീട്ടിൽ നടന്നത് തികച്ചും നാടകീയമായ രംഗങ്ങൾ. പ്രണയിനിയിയെ അടക്കം 4 പേരെ അറസ്റ്റ് ചെയ്ത് പോലീസ്. സംഭവം ഇങ്ങനെ ; അറസ്റ്റിലായ വിദ്യാർഥിനിയുടെ കൂട്ടുകാരിയുടെ മങ്ങാട്ടെ വീട്ടിലായിരുന്നു ആക്രമണങ്ങൾ അരങ്ങേറിയത് . അറസ്റ്റിലായ പെൺകുട്ടിയുടെ സുഹൃത്തായ ജിബിന് മറ്റൊരു പെൺകുട്ടിയുമായി അടുപ്പമുണ്ടെന്ന കാര്യം മങ്ങാട് സ്വദേശിനി സുഹൃത്തുക്കളോടു പറഞ്ഞു.
ഈ ആരോപണം ഉയർത്തിയായിരുന്നു ഞായറാഴ്ച രാത്രി എട്ടരയ്ക്ക് സംഘം ഇവിടെ ആക്രമണം നടത്തിയത്. അങ്ങനെ ഒന്നുമില്ലെന്ന് പറഞ്ഞ് പ്രശ്നം പരിഹരിക്കാനായിരുന്നു ജിബിനും സംഘവും വീട്ടിലെത്തിയത്. എന്നാൽ ഇതിനിടയിൽ പിതാവിനെ മർദിച്ചു. വിദ്യാർഥിനിയുടെ മാതാവിനെയും സംഘം മർദിക്കുകയുണ്ടായി . ഇതിനിടയിൽ അക്രമം തടയാൻ ഓടി വന്ന അയൽവാസി അശോകനെ കുത്തുകയും ചെയ്തു .നെഞ്ചിനു കുത്തേറ്റ അശോകൻ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണ്.
ഇപ്പോൾ അദ്ദേഹം അപകടനില തരണം ചെയ്തു. ശബ്‍ദം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ ഇവർ സ്ഫോടക വസ്തു എറിഞ്ഞ് ഭീകരാന്തരീക്ഷം ഉണ്ടാക്കി. വിദ്യാർഥിനിയെയും രണ്ടു പേരെയും നാട്ടുകാർ പിടികൂടുകയും ചെയ്തു. കൈക്കു പരുക്കേറ്റ ജിബിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് .സ്ഫോടക വസ്തുവിന്റെ അവശിഷ്ടങ്ങൾ കോട്ടയത്തു നിന്നും എത്തിയ ഫൊറൻസിക് വിദഗ്ധർ ശേഖരിച്ചു.അശോകനെ കുത്താൻ ഉപയോഗിച്ച കത്തി കണ്ടെടുത്തു .
വിരലടയാള വിദഗ്ധരും തെളിവുകൾ ശേഖരിച്ച് കഴിഞ്ഞിട്ടുണ്ട് . പ്രതികൾ എത്തിയ കാറും പോലീസ് പിടികൂടിയിരിക്കുകയാണ് . ആക്രമണത്തിന് നേതൃത്വം നൽകിയ പ്ലസ് വൺ വിദ്യാർഥിനി, സുഹൃത്ത് കുറിച്ചി ഇത്തിത്താനം പുതുവേലിൽ എണ്ണക്കച്ചിറ ജിബിൻ രാഹുൽ (21), ജിബിന്റെ സുഹൃത്തുക്കളായ കുറിച്ചി ഫ്രഞ്ച് മുക്ക് കൊച്ചുപറമ്പിൽ സുധീഷ് സുഗതൻ (23), മാമ്മൂട് മാടപ്പള്ളി പഴത്തോട്ടത്തിൽ കൃഷ്ണകുമാർ രാമകൃഷ്ണൻ (രാഹുൽ (26) എന്നിവരെയാണ് കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. 17 വയസ്സുകാരിയെ ജുവനൈൽ കോടതിയിലും സുഹൃത്തുക്കളെ കോടതിയിലും ഹാജരാക്കുമെന്ന് എസ്എച്ച്ഒ കെ.ജെ. തോമസ് അറിയിച്ചു. സംഘാംഗമായ മാമ്മൂട് സ്വദേശി ഷിബിൻ (26) ഒളിവിലാണ്.
https://www.facebook.com/Malayalivartha























