ആലപ്പുഴ റിസോർട്ടിൽ മുറിയെടുത്ത് ഏഴംഗസംഘ യുവാക്കൾ ചുറ്റിക്കറങ്ങി! പോലിസിന് പന്തികേട് തോന്നിയപ്പോൾ വളഞ്ഞിട്ട് സംഘത്തെ പൊക്കി... അന്വേഷണ സംഘത്തെ പോലും ഞെട്ടിച്ച സംഭവം ഇങ്ങനെ...

കോവിഡ് പശ്ചാത്തലത്തിൽ ഏറ്റവും കൂടുതൽ പിടിക്കപ്പെട്ട കേസുകളായിരുന്നു കഞ്ചാവ് വിൽപ്പന. പോലിസിന്റെ കണ്ണുവെട്ടിച്ച് കടത്താൻ ശ്രമിക്കുന്ന കഞ്ചാവ് കേസുകൾ കയ്യോടെ പോകുന്ന വാർത്തകൾ ദിനം പ്രതി പുറത്ത് വരുന്നുണ്ട്. ഇപ്പോഴിതാ ആലപ്പുഴയിൽ മയക്കുമരുന്നുമായി ഏഴ് യുവാക്കൾ അറസ്റ്റിലായ വാർത്തയാണ് പുറത്ത് വരുന്നത്.
സിന്തറ്റിക് ഡ്രഗ് ഇനത്തിൽപ്പെട്ട മയക്കുമരുന്നായ മെഥിലിൻ ഡയോക്സിമെത്താംഫിറ്റാമിനുമായി (എം.ഡി.എം.എ) ആണ് ഏഴ് യുവാക്കൾ അറസ്റ്റിലായത്. ഹരിപ്പാട് മുതുകുളം അപ്സരസിൽ പ്രണവ് (24), കൃഷ്ണപുരം തേജസിൽ സജിൻ (25), ചേപ്പാട് തട്ടശ്ശേരിൽ ശ്രാവൺ (23) മുതുകുളം ഓയു നിവാസ് അക്ഷയ (24), ആറാട്ടുപുഴ ഉച്ചരിചിറയിൽ സച്ചിൻ (23), പള്ളിപ്പാട് മംഗലപ്പിള്ളിയിൽ അർജുൻ (23), മുതുകുളം പുത്തൻമഠത്തിൽ രഘുരാമൻ (24) എന്നിവരാണ് അറസ്റ്റിലായത്.
പൊലീസും നാർകോട്ടിക് സെല്ലും സംയുക്തമായി ചേർന്നാണ് ഇവരെ പിടികൂടിയത്. 50 ഗ്രാം മയക്കുമരുന്നാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. റിസോർട്ടിൽ മുറിയെടുത്ത് വിൽപന നടത്തിക്കൊണ്ടിരിക്കെയാണ് അവർ അറസ്റ്റിലായത്.
https://www.facebook.com/Malayalivartha























