കൃത്യമായ വേതനം നൽകാതെ കമ്പനികൾ ചൂഷണം ചെയ്യുന്നു, സർക്കാർ ഇടപെടണം, പ്രതിഷേധത്തിനൊരുങ്ങി ഓൺലൈൻ ടാക്സി തൊഴിലാളികൾ

കൃത്യമായ വേതനം നൽകാതെ കമ്പനികൾ ചൂഷണം ചെയ്യുന്നുവെന്ന് ആരോപിച്ച് പ്രതിഷേധത്തിനൊരുങ്ങി സംസ്ഥാനത്തെ ഓൺലൈൻ ടാക്സി തൊഴിലാളികൾ. ഓൺലൈൻ ടാക്സി കമ്പനികളെ നിയന്ത്രിക്കാൻ സർക്കാർ ഇടപെടണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
അടിക്കടിയുള്ള ഇന്ധന വില വർധനയും കൊവിഡ് പ്രതിസന്ധിയും ഓൺലൈൻ ടാക്സി മേഖലയെ ഞെരുക്കത്തിലാക്കുന്നു. 2015 മുതൽ ഇവർക്ക് വേതന വർധന ഉണ്ടായിട്ടില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
ഈ പ്രതിസന്ധികൾക്കിയിലാണ് കമ്പനിയുടെ ചൂഷണവും. മൂവായിത്തോളം ഓൺലൈൻ ടാക്സി തൊഴിലാളികളാണ് കൊച്ചിയിൽ ഉള്ളത്.വാഹനത്തിൻറെ ലോൺ അടയ്ക്കാൻ പോലും പലർക്കും സാധിക്കുന്നില്ല. ഈ പശ്ചാത്തലത്തിലാണ് ആദ്യപടിയായി ജില്ലാ ലേബർ ഓഫീസർക്ക് പരാതി നൽകിയത്. അനുകൂല നടപടിയുണ്ടായില്ലെങ്കിൽ സമരവുമായി മുന്നോട്ടു പോകാനാണ് സംസ്ഥാനത്തെ ഓൺലൈൻ ടാക്സി തൊഴിലാളികൾ തീരുമാനിച്ചിരിക്കുന്നത്.
അതേസമയം സംസ്ഥാനത്തെ ബസ് ചാർജ് കുത്തനെ കൂട്ടാൻ കളമൊരുങ്ങിരിക്കുകയാണ്. മിനിമം ചാർജ് പത്ത് രൂപയാക്കാനാണ് ധാരണ. ഇതിൽ അന്തിമ തീരമാനം ഈ മാസം 18ന് മുമ്പ് ഉണ്ടാകും. വിദ്യാർത്ഥികളുടെ നിരക്കിൽ വീണ്ടും ചർച്ചയുണ്ടാകും.
ഇതേ തുർന്ന് സ്വകാര്യ ബസ് ഉടമകള്‍ ചൊവ്വാഴ്ച മുതല്‍ നടത്താനിരുന്ന സമരം പിന്‍വലിച്ചു. സ്വകാര്യ ബസ് ഉടമ സംഘടന പ്രതിനിധികളുമായി ഗതാഗതമന്ത്രി ആന്റണി രാജു നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെ കോട്ടയത്തായിരുന്നു ചര്‍ച്ച. രണ്ട് മണിക്കൂറോളം നടന്ന ചര്‍ച്ചയ്‌ക്കൊടുവിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്.
https://www.facebook.com/Malayalivartha























