1500 ഓളം പുതിയ പുസ്തകങ്ങൾ; പുസ്തകങ്ങളെല്ലാം കൃത്യമായി തരംതിരിച്ച് ഡിജിറ്റലൈസ്ഡ് കാറ്റ്ലോഗ് ; ഏറ്റവും ആകർഷകമായത് മുകളിലത്തെ നിലയിലേയ്ക്കു ചെല്ലുന്ന ഒരാളെ സ്വീകരിക്കാനായി ചുവർ ഒരറ്റം മുതൽ മറ്റേയറ്റം വരെ നീളുന്ന വർണ്ണചിത്രങ്ങളാണ്;പാതിരപ്പള്ളി ഉദയ വായനശാല അടിമുടി മിനുങ്ങിയ സന്തോഷ വാർത്ത പങ്കു വച്ച് ഡോ .തോമസ് ഐസക്ക്

പാതിരപ്പള്ളി ഉദയ വായനശാല അടിമുടി മിനുങ്ങിയെന്ന സന്തോഷ വാർത്ത പങ്കു വച്ച് ഡോ .തോമസ് ഐസക്ക് . അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; പുതിയ പെയിന്റ്, പുതിയ ഷെൽഫുകൾ, 1500 ഓളം പുതിയ പുസ്തകങ്ങൾ... പുസ്തകങ്ങളെല്ലാം കൃത്യമായി തരംതിരിച്ച് ഡിജിറ്റലൈസ്ഡ് കാറ്റ്ലോഗും ഉണ്ടാക്കിയിട്ടുണ്ട്. ഏറ്റവും ആകർഷകമായത് മുകളിലത്തെ നിലയിലേയ്ക്കു ചെല്ലുന്ന ഒരാളെ സ്വീകരിക്കാനായി ചുവർ ഒരറ്റം മുതൽ മറ്റേയറ്റം വരെ നീളുന്ന വർണ്ണചിത്രങ്ങളാണ്.
പാതിരപ്പള്ളി ഉദയ വായനശാല അടിമുടി മിനുങ്ങി. പുതിയ പെയിന്റ്, പുതിയ ഷെൽഫുകൾ, 1500 ഓളം പുതിയ പുസ്തകങ്ങൾ... പുസ്തകങ്ങളെല്ലാം കൃത്യമായി തരംതിരിച്ച് ഡിജിറ്റലൈസ്ഡ് കാറ്റ്ലോഗും ഉണ്ടാക്കിയിട്ടുണ്ട്. ഏറ്റവും ആകർഷകമായത് മുകളിലത്തെ നിലയിലേയ്ക്കു ചെല്ലുന്ന ഒരാളെ സ്വീകരിക്കാനായി ചുവർ ഒരറ്റം മുതൽ മറ്റേയറ്റം വരെ നീളുന്ന വർണ്ണചിത്രങ്ങളാണ്. കൈറ്റ്സ് ഫൗണ്ടേഷന്റെ സന്നദ്ധപ്രവർത്തകരായ കുട്ടികളുടെ രണ്ടുമാസത്തെ കഠിനപ്രയത്നത്തിന്റെ ഫലമാണ് ഈ രൂപമാറ്റം.
കലാകാരൻമാരായ ബിജു വിജയനും പി. ജയപ്രകാശുമാണ് ചിത്രപ്പണികൾ ചെയ്തത്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് 75 ലൈബ്രറികൾ നവീകരിക്കുകയോ പുതിയവയ്ക്കു രൂപം നൽകുകയോ ചെയ്യും. അവയെ മൈക്രോ ലേണിംഗ് ഹബ്ബുകളാക്കി മാറ്റുകയാണു ലക്ഷ്യം. ബുക്ക് ഫാം എന്നാണ് ഈ പരിപാടിക്കു പേര് നൽകിയിട്ടുള്ളത്.
ലൈബ്രറിയിൽ നടന്ന ചടങ്ങിൽ മൂന്നു ഡസനോളം കോളേജ് കുട്ടികൾ സന്നിഹിതരായിരുന്നു. ആലപ്പുഴയിലെ വിവിധ കോളേജുകളിൽ പഠിക്കുന്നവരാണ് അവർ. ആ സദസ്സ് കൈറ്റ്സ് ഫൗണ്ടേഷൻ പ്രവർത്തകരുടെ ഒരു പരിച്ഛേദമാണ്. കളിയും ചിരിയും എല്ലാം ചേർന്നൊരു സന്നദ്ധപ്രവർത്തനം. ഉദ്ദേശലക്ഷ്യങ്ങൾ ഞാൻ ചർച്ച ചെയ്തുനോക്കി കൃത്യമായ മറുപടികളുണ്ട്. പ്രവർത്തനം കളിയല്ല, കാര്യമാണ്. ഇഷ്ടപ്പെട്ടൊരു കാര്യം വിശിഷ്ഠാതിഥിയായി ചടങ്ങിലേയ്ക്കു ക്ഷണിച്ചത് പുന്നപ്ര ജ്യോതികുമാറിനെയാണ്.
നല്ല അധ്യാപകൻ, നാടൻപാട്ടുകാരൻ, കവി, ഗവേഷകൻ ഒക്കെയായ ജ്യോതികുമാറിനെ സ്കൂൾ കുട്ടികൾക്കൊപ്പമാണ് സാധാരണ കാണാറ്. കോളേജ് കുട്ടികൾക്കൊപ്പവും കണ്ടതിൽ സന്തോഷം. കഴിഞ്ഞ രണ്ടു വർഷക്കാലമായി യുവാക്കളുടെ ഇടയിൽ അവരുടെ സർഗ്ഗാത്മകമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനു വേണ്ടിയും സമൂഹത്തിൽ ക്രിയാത്മകമായ മാറ്റങ്ങൾ വരുത്തുന്നതിനു വേണ്ടിയും പ്രവർത്തിക്കുന്ന യുവാക്കളുടെ കൂട്ടായ്മയാണ് കൈറ്റ്‌സ് ഫൗണ്ടേഷൻ.
മുൻ രാഷ്ട്രപതി ഡോക്ടർ എ.പി.ജെ അബ്ദുൽ കലാമിന്റെ ജന്മദിനമായ 2019 ഒക്ടോബർ 15ന് രൂപംകൊണ്ട കൈറ്റ്സ് ഫൗണ്ടേഷൻ അദ്ദേഹം യുവാക്കൾക്ക് നൽകിയ സന്ദേശമായ നിങ്ങൾ വലിയ സ്വപ്നങ്ങൾ കാണാനും ആ വലിയ സ്വപ്നങ്ങൾക്ക് പിന്നാലെ പോകാനും എന്ന ആശയത്തെ മുൻനിർത്തി പ്രവർത്തിക്കുന്ന ഒരു കൂട്ടായ്മയാണ്. വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി, കല, സാഹിത്യം, ജീവകാരുണ്യം തുടങ്ങിയ വ്യത്യസ്ത മേഖലകളിൽ വ്യത്യസ്തവും ക്രിയാത്മകവുമായ പദ്ധതികൾ ആവിഷ്കരിച്ചു കൊണ്ട് കൈറ്റ്സ് ഫൗണ്ടേഷൻ പ്രവർത്തിച്ചുവരുന്നു.
കൊറോണ കാലയളവിൽ യുവാക്കളെ കാർഷിക മേഖലയിലേക്കു ആകർഷിക്കുന്നതിനു ‘പുനർജനനി’ ആവിഷ്കരിച്ചു. സ്വാതന്ത്ര്യദിനങ്ങളിൽ ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിലെ യുവാക്കൾ ഭാവി ഇന്ത്യയെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടുകളെക്കുറിച്ച് സംവദിക്കുന്ന ‘വോയ്സ് ഓഫ് ഇന്ത്യ’ എന്ന പേരിലുള്ള യൂത്ത് കോൺക്ലേവ് കൈറ്റ്‌സ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്നു. ഓരോരുത്തരും അവരുടെ മാതൃഭാഷയിലാണ് അവരുടെ ആശയങ്ങൾ പങ്കുവെച്ചത്. നാനാത്വത്തിൽ ഏകത്വം എന്നതാണു സന്ദേശം.
ഇപ്പോൾ ഏറ്റെടുത്തിരിക്കുന്ന ഒരു പ്രധാന പ്രോജക്ട് മൂന്നാറിനെ സഞ്ചാര സൗഹൃദവും, സുസ്ഥിര വികസനത്തിലധിഷ്ഠിതവും, പരിസ്ഥിതി സൗഹൃദപരവും ആക്കുന്നതിനു വേണ്ടിയുള്ളതാണ്. ‘വിബ്ജിയോർ ടൂറിസം’ എന്നാണു പേര്. ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെയാണ് ഇവിടെ പ്രവർത്തിക്കുന്നത്. കൊറോണക്കാലത്ത് വിദ്യാർഥികളുടെ സർഗ്ഗ കഴിവുകൾ പങ്കുവയ്ക്കുന്നതിന് ഒരിടം എന്ന നിലയിൽ ‘രംഗ് ഫെസ്റ്റ്’ സംഘടിപ്പിച്ചു. 16 ദിവസം നീണ്ട ഫെസ്റ്റിവെലിൽ നാലു കാറ്റഗറികളിയിലായി 150ൽ പരം മത്സരങ്ങൾ നടന്നു.
2020 നവംബർ 14 മുതൽ 30 വരെ ഓൺലൈൻ ആയി നടക്കുന്ന രംഗ് ഫെസ്റ്റിൽ സ്കൂൾതലം മുതൽ 40 വയസ്സ് വരെയുള്ള ആയിരക്കണക്കിന് പ്രതിഭകളാണ് മത്സരിച്ചത്. സ്കൂൾ, കോളേജ്, സീനിയർ, ജനറൽ എന്നിങ്ങനെ നാല് തലങ്ങളിലായി നടന്ന മത്സരത്തിൽ കോളേജ് വിഭാഗത്തിൽ കേരളത്തിലെ വിവിധ കോളേജുകളാണ് മാറ്റുരച്ചത്. ‘ഉമീദ്’ എന്ന പദ്ധതിയിലൂടെ 1500ഓളം കുട്ടികൾക്ക് വിദ്യാഭ്യാസ സഹായം, 150 പരം വരുന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വിവിധ സഹായങ്ങൾ നൽകി ‘മൈ സാന്താ (MY SANTA), ഇൻസ്പെയർ’ എന്ന പദ്ധതിയിലൂടെ അഞ്ഞൂറിലധികം കുട്ടികൾക്ക് സൗജന്യമായി സിവിൽ സർവീസ് പരിശീലനം നൽകുന്നു.
ഇക്കഴിഞ്ഞ ഒക്ടോബർ 15ന് കൈറ്റ്‌സിന്റെ രണ്ടാം വാർഷികവേളയിൽ ഈ രാജ്യത്തെ യുവ സാമൂഹ്യ പ്രവർത്തകരേയും സന്നദ്ധ സംഘടനകളെയും ആദരിക്കുക എന്ന ലക്ഷ്യത്തോടെ ഡോക്ടർ കലാമിനെ പേരിൽ അവാർഡുകൾ (കലാം അവാർഡ്സ് 2021) ഏർപ്പെടുത്തി. അതോടൊപ്പം സംസ്ഥാനത്തെ യുവ സന്നദ്ധ സംഘടനകളുടെ പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് ഭാവി കേരളത്തിനായി ഏതെല്ലാം രീതിയിൽ ഒരുമിച്ച് പ്രവർത്തിക്കാം എന്ന വിഷയത്തിൽ യൂത്ത് സമ്മിറ്റ് സംഘടിപ്പിച്ചു.
കണിച്ചുകുളങ്ങര ഹയർ സെക്കണ്ടറി സ്കൂളിലെ പ്രിൻസിപ്പലായ ലീദ ഉദയന്റെ മകൾ ഹീര പരേഷാണ് എന്നെ ക്ഷണിക്കുന്നതിനു വന്നതും, അവിടുത്തെ പരിപാടികൾക്ക് നേതൃത്വം നൽകിയിരുന്നതും. ഹീര നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഫാഷൻ ടെക്നോളജിയിൽ ബിരുദം നേടിയ ആളാണ്. കൈറ്റ്സ് ഫൗണ്ടേഷന്റെ ഡയറക്ടർ ബോർഡ് മെമ്പറാണ്. ഇത്രയേറെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾക്കു പണം കണ്ടെത്തുന്നത് നല്ലപങ്കും ക്രൗഡ് ഫണ്ടിംഗിലൂടെയാണ്. സംഭാവനകളും സ്വീകരിക്കുന്നുണ്ട്. കൈറ്റ്സ് ഫൗണ്ടേഷന്റെ മുഖ്യകരുത്ത് പൂർണ്ണ അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന വലിയൊരു സംഘം ചെറുപ്പക്കാരാണ്.
https://www.facebook.com/Malayalivartha























