ആറു ആൾക്കാരെ ആറിടങ്ങളിൽ ആറു ദിവസങ്ങളിലായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; മരിച്ചവരിൽ ചിലർ ലൈംഗികത്തൊഴിലാളികൾ ; മൃതദേഹങ്ങൾക്കരികിൽ നിന്നും കിട്ടിയ 'ആ വമ്പൻ തെളിവ്'; സംശയാസ്പദമായി പോലീസ് പിടിക്കൂടിയ വ്യക്തിയുടെ കയ്യിൽ കണ്ട കാഴ്ച്ച നടുക്കുന്നത്!!!

25 വയസ്സിനകത്ത് 6 കൊലപാതകങ്ങൾ. കൊന്നൊടുക്കിയത് കൂടുതലും സ്ത്രീകളെ. സീരിയൽ കില്ലറിനെ തൂക്കിയെടുത്ത് പോലീസ് . പുറത്ത് വരുന്നത് നടുക്കുന്ന വിവരങ്ങൾ . സീരിയല്‍ കില്ലർ പെരെസ് റീഡിനെയാണ് പൊലീസ് പിടിക്കൂടിയത് . ആയുധങ്ങള്‍ കൈവശം വെച്ച കുറ്റത്തിനായിരുന്നു പൊലീസ് ഇയാളെ പിടിക്കൂടിയത് .
എന്നാൽ മിസോറിയിലും കന്‍സസിലുമായി നടന്ന ആറു കൊലപാതകങ്ങളുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. ഇയാളെ ഇതുവരെയും മറ്റൊരു കൊലപാതകക്കേസിൽ അറസ്റ്റ് ചെയ്തിട്ടില്ല.ലഭ്യമായ രഹസ്യ വിവരങ്ങളനുസരിച്ച് എഫ്ബിഐ ടാസ്ക് ഫോഴ്‌സ് പ്രതിയെ പിന്തുടരുകയായിരുന്നു. ഇന്‍ഡിപെന്‍ഡന്‍സ്, മോയില്‍ ബസില്‍ നിന്ന് പുറത്തിറങ്ങിയ ശേഷമാണ് ഇയാളെ പിടികൂടിയത്.
എന്നാൽ കുറ്റകൃത്യങ്ങൾക്കെല്ലാം ഉപയോഗിച്ചതായി സംശയിക്കുന്ന ആയുധവുമായാണ് ഇയാള്‍ പൊലീസിന്റെ പിടിയിലായത്. സെപ്റ്റംബറിനും ഒക്ടോബര്‍ അവസാനത്തിനും ഇടയില്‍ സെന്റ് ലൂയിസിലും പരിസര പ്രദേശത്തും കന്‍സാസ് സിറ്റിയിലും കന്‍സാസ് നഗരത്തിലുമായിരുന്നു തുടരെത്തുടരെ കൊലപാതകങ്ങള്‍ അരങ്ങേറിയത്. കൊല്ലപ്പെട്ടവരിലധികവും 16 മുതല്‍ 49 വയസ്സുവരെയുള്ളവരാണ് . പകുതിയിലധികവും സ്ത്രീകളാണ് . റിപ്പോര്‍ട്ടിൽ സൂചിപ്പിക്കുന്നത് അവരില്‍ ചിലര്‍ ലൈംഗികത്തൊഴിലാളികളാണെന്നാണ് .
ഏറ്റവും പ്രായം കുറഞ്ഞ ഇരയായ മാര്‍നെ ഹെയ്നെസിനെ സെപ്തംബര്‍ 13ന് സെന്റ് ലൂയിസ് കൗണ്ടിയിലായിരുന്നു വെടിയേറ്റ നിലയില്‍ കണ്ടത്. മൂന്നു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഏറ്റവും പ്രായം കൂടിയ ഇരയായ പമേല അബെര്‍ക്രോംബിയെ സെന്റ് ലൂയിസില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഈ നഗരത്തില്‍ സെപ്തംബര്‍ 16ന് കേസി റോസ് എന്ന 24കാരിയും കൊല്ലപ്പെട്ടു. അതും വെടിയേറ്റ് തന്നെയാണ് കൊല്ലപ്പെട്ടത്. സെപ്തംബര്‍ 26ന് ഫെര്‍ഗൂസണില്‍ ലെസ്റ്റര്‍ റോബിന്‍സണ്‍ എന്ന നാല്‍പ്പതുകാരനും വെടിയേറ്റ് മരിച്ചു .
കന്‍സാസ് സിറ്റിയില്‍ ഇരട്ടക്കൊലപാതകവും ഇതേ മാസം നടന്നു.അടുത്തടുത്ത ദിവസങ്ങളിലായി ഒരേ ബില്‍ഡിംഗിലുള്ള രണ്ടുപേരെ കൊലപ്പെടുത്തി . നവംബര്‍ ഒന്നിനായിരുന്നു 35 വയസുകാരനായ ഡാമണ്‍ ഇര്‍വിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തിരുന്നു . 25 കാരനായ റൗഡജ ഫെറോയുടെ മൃതദേഹം അടുത്ത ദിവസം തന്നെ കണ്ടെത്തുകയുണ്ടായി . എല്ലാ കൊലപാതകങ്ങളിലും ഉപയോഗിച്ചിരിക്കുന്നത് 40 കാലിബര്‍ സ്മിത്ത് & വെസണ്‍ പിസ്റ്റള്‍ ആണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി . എന്നാൽ പ്രതി അറസ്റ്റിലായപ്പോൾ അയാളുടെ കയ്യിൽ ഈ തോക്ക് ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha























