തനിക്ക് നേരിട്ട് കാണാൻ അവസരം നൽകാത്ത മഹാരാജാവിൽ നിന്നും ഒന്നാം റാങ്കോടെ നേടിയ തന്റെ ബിരുദം സ്വീകരിക്കില്ല എന്നു പ്രഖ്യാപിച്ച അഭിമാനിയായ ചെറുപ്പക്കാരനിൽ നിന്നും രാജ്യത്തെ പ്രഥമ പൗരനിലേക്ക് വളർന്ന മലയാളിയുടെ അഭിമാനമായിരുന്നു കെ ആർ നാരായണൻ; കെ ആർ നാരായണന്റെ ദീപ്തമായ സ്മരണകൾക്കു മുന്നിൽ ആദരവ് അർപ്പിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ

തനിക്ക് നേരിട്ട് കാണാൻ അവസരം നൽകാത്ത മഹാരാജാവിൽ നിന്നും ഒന്നാം റാങ്കോടെ നേടിയ തന്റെ ബിരുദം സ്വീകരിക്കില്ല എന്നു പ്രഖ്യാപിച്ച അഭിമാനിയായ ചെറുപ്പക്കാരനിൽ നിന്നും രാജ്യത്തെ പ്രഥമ പൗരനിലേക്ക് വളർന്ന മലയാളിയുടെ അഭിമാനമായിരുന്നു കെ ആർ നാരായണനെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; തനിക്ക് നേരിട്ട് കാണാൻ അവസരം നൽകാത്ത മഹാരാജാവിൽ നിന്നും ഒന്നാം റാങ്കോടെ നേടിയ തന്റെ ബിരുദം സ്വീകരിക്കില്ല എന്നു പ്രഖ്യാപിച്ച അഭിമാനിയായ ചെറുപ്പക്കാരനിൽ നിന്നും രാജ്യത്തെ പ്രഥമ പൗരനിലേക്ക് വളർന്ന മലയാളിയുടെ അഭിമാനമായിരുന്നു കെ ആർ നാരായണൻ.
നയതന്ത്രജ്ഞൻ, പത്രപ്രവർത്തകൻ, ഗ്രന്ഥകാരൻ,വിദ്യാഭ്യാസ വിചക്ഷണൻ, രാഷ്ട്രീയ നേതാവ് എന്നിങ്ങനെ കൈവെച്ച മേഖലകളിളെല്ലാം സ്വന്തം വ്യക്തി മുദ്ര പതിപ്പിച്ച അപൂർവ്വ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. ഭരണഘട വിഭാവനം ചെയ്ത ഡെമോക്രാറ്റിക് സോഷ്യലിസം ഉയർത്തി പിടിക്കുന്നതിൽ രാഷ്ട്രപതി എന്ന നിലയിൽ അദ്ദേഹം പുലർത്തിയ ജാഗ്രതയ്ക്ക് നമ്മുടെ രാജ്യം എക്കാലവും കടപ്പെട്ടിരിക്കുന്നു.
മൂന്നു നേരം ഭക്ഷണം കഴിക്കാൻ സാധിക്കാത്ത, ജാതീയതയുടെ എല്ലാ പീഡനങ്ങളും ഏറ്റുവാങ്ങിയ ബാല്യ കൗമാരങ്ങളിലൂടെ കടന്നു വന്ന അദ്ദേഹം ഇന്ത്യയിലെ കീഴാള സമൂഹത്തിന്റെ ചരിത്രത്തിലെ ജ്വലിക്കുന്ന വ്യക്തിത്വങ്ങളിൽ ഒരാളാണ്.
ഗവേഷണം പൂർത്തിയാക്കാൻ ഒരു ദളിത് വിദ്യാർത്ഥിയ്ക്ക് ദിവസങ്ങളോളം നിരാഹാരം കിടക്കേണ്ടി വരുന്ന വർത്തമാന കാലത്ത് നാം കെ ആർ നാരായണനെപ്പറ്റി, അദ്ദേഹത്തിന്റെ ഇതിഹാസതുല്യമായ ജീവിത സമരത്തെപ്പറ്റി പുതു തലമുറയെ നിരന്തരം ഓർമ്മിക്കേണ്ടതുണ്ട്. കെ ആർ നാരായണന്റെ ദീപ്തമായ സ്മരണകൾക്കു മുന്നിൽ ആദരവ് അർപ്പിക്കുന്നു.
https://www.facebook.com/Malayalivartha























