കുടുംബത്തോടൊപ്പം കിളിമാനൂരിലുള്ള സുഹൃത്തിന്റെ വീട്ടിലേക്കുള്ള യാത്ര അവസാന യാത്ര ആകുമെന്ന് അവർ പ്രതീക്ഷിച്ചതേയില്ല! കഴക്കൂട്ടം ഇൻഫോസിസിന് സമീപം ബസിന് പിന്നിലേക്ക് ബൈക്ക് ഇടിച്ച് കയറി... ഗുരുതരമായി പരിക്കേറ്റ രാജേഷിന്റെ ഭാര്യ സുജിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു... അച്‌ഛനും മകനും ഇടിയുടെ ആഘാതത്തിൽ ബസിനടിയിൽ കുടുങ്ങി! കഴക്കൂട്ടം ബൈപ്പാസ് റോഡിൽ കെ എസ് ആർ ടി സി ബസിനു പിന്നിൽ സ്‌കൂട്ടർ ഇടിച്ച് അച്‌ഛനും മകനും മരിച്ചു!

വളരെ ഞെട്ടിക്കുന്ന അപകടമാണ് ഇപ്പോൾ പുറത്ത് വരുന്നത്. കഴക്കൂട്ടം ബൈപ്പാസ് റോഡിൽ കെ എസ് ആർ ടി സി ബസിനു പിന്നിൽ സ്‌കൂട്ടർ ഇടിച്ച് അച്‌ഛനും മകനും മരിച്ച സംഭവം നാടിനെ ഒന്നാകെ കണ്ണീരിലാഴ്ത്തുകയാണ്. സ്‌കൂട്ടർ യാത്രക്കാരായ രാജേഷ് (36) മകൻ ഋത്വിക് (5) എന്നിവരാണ് മരിച്ചത്.
നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. കഴക്കൂട്ടം ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരെത്തിയാണ് മൂന്നുപേരെയും ആശുപത്രിയിലേക്ക് മാറ്റിയത്. വെഞ്ഞാറമൂട് ഡിപ്പോയിലെ ബസാണ് അപകടത്തിൽപ്പെട്ടത്.
ഇൻഫോസിസിന് സമീപം ടി.എസ്.സി ആശുപത്രിക്ക് മുന്നിൽ ഉച്ചയ്‌ക്ക് 12.30ഓടു കൂടിയാണ് അപകടം നടന്നത്. കുടുംബം സഞ്ചരിച്ചിരുന്ന സ്‌കൂട്ടറാണ് ബസിന് പിന്നിലേക്ക് ഇടിച്ച് കയറിയത്. ഗുരുതരമായി പരിക്കേറ്റ രാജേഷിന്റെ ഭാര്യ സുജിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അച്‌ഛനും മകനും ഇടിയുടെ ആഘാതത്തിൽ ബസിനടിയിൽ കുടുങ്ങിപ്പോവുകയായിരുന്നു. തൃശൂർ സ്വദേശിയായ രാജേഷും കുടുംബവും ബാലരാമപുരം മുടവൂർ പാറയിലാണിപ്പോൾ താമസം. അലുമിനിയം ഫാബ്രിക്കേഷൻ കമ്പനിയിലെ സെയിൽസ് എക്‌സിക്യൂട്ടിവാണ് രാജേഷ്. കിളിമാനൂരിലുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്ന വഴിക്കായിരുന്നു അപകടം.
https://www.facebook.com/Malayalivartha























