'ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്ന് സംഘികൾ കരുതേണ്ട. നാവിൻ്റെ ചലനശേഷി നഷ്ടപ്പെടുന്നതു വരെ വേദികളിൽ ആശയപരാമായി ശബ്ദ്ധിച്ച് കൊണ്ടേയിരിക്കും. പോരാട്ടങ്ങളുമായി തെരുവിൽ ഉണ്ടാകും...' സൈബർ ആക്രമണങ്ങൾക്ക് നേരെ റിജില്‍ മാക്കുറ്റി

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ മാങ്കൂട്ടത്തില്‍, കെഎസ് ശബരീനാഥ് എന്നിവരോടൊപ്പം റിജില്‍ മാക്കുറ്റി ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തിയത്. ഇതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതിന് പിന്നാലെ സംഘപരിവാര്‍ പ്രൊഫൈലുകളില്‍ നിന്ന് റിജില്‍ മാക്കുറ്റിക്ക് നേരെ സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടായി.
അതോടൊപ്പം തന്നെ റിജില്‍ മാക്കുറ്റിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പശുക്കിടാവിനെ അറുത്ത സംഭവം വലിയ വിവാദമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു സൈബര്‍ ആക്രമണം നടന്നത്. എന്നാൽ ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് റിജില്‍ മാക്കുറ്റി.
'ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്ന് സംഘികൾ കരുതേണ്ട. നാവിൻ്റെ ചലനശേഷി നഷ്ടപ്പെടുന്നതു വരെ വേദികളിൽ ആശയപരാമായി ശബ്ദ്ധിച്ച് കൊണ്ടേയിരിക്കും. പോരാട്ടങ്ങളുമായി തെരുവിൽ ഉണ്ടാകും' എന്നാണ് കൗറിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
കഴിഞ്ഞ ദിവസം ഞാൻ നടത്തിയ ഗുരുവായൂർ ദർശനം സംഘപരിവാറിനും RSS നും എത്രത്തോളം അസഹിഷ്ണുതയും അസ്വസ്തയും സൃഷ്ടിക്കുന്നുണ്ടെങ്കിൽ അതിൻ്റെ പേരിൽ സൈബർ സംഘികൾ
എത്ര നികൃഷ്ടമായ രീതിയിലാണ് എന്നെ സൈബർ ബുള്ളിങ്ങ് നടത്തി വേട്ടയാടുന്നുണ്ടെങ്കിൽ ഞാൻ സംഘികൾക്ക് എതിരെ എടുത്ത നിലപാട് ശരിയാണെന്ന് ഉറച്ച് വിശ്വസിക്കുന്നു. അതെ,എൻ്റെ പക്ഷം ശരിയുടെ പക്ഷമാണ്.
എൻ്റെ രാഷ്ട്രീയം സംഘപരിവാർ RSS വിരുദ്ധ രഷ്ട്രീയമാണ് അതു കൊണ്ട് എത്ര തന്നെ സംഘികൾ വേട്ടയാടിയാലും ആയിരം മടങ്ങ് ശക്തിയോടു കൂടി ഇവറ്റകൾക്ക് എതിരെ ഞാൻ പോരാടും. ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്ന് സംഘികൾ കരുതേണ്ട. നാവിൻ്റെ ചലനശേഷി നഷ്ടപ്പെടുന്നതു വരെ വേദികളിൽ ആശയപരാമായി ശബ്ദ്ധിച്ച് കൊണ്ടേയിരിക്കും. പോരാട്ടങ്ങളുമായി തെരുവിൽ ഉണ്ടാകും.
https://www.facebook.com/Malayalivartha























