ചരക്കു ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം; ഒരാൾക്ക് പരിക്ക്

കയ്പ്പമംഗലത്ത് ചരക്കു ലോറിയും കാറും തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ദേശീയപാതയിലാണ് അപകടമുണ്ടായത്. ഇരിങ്ങാലക്കുട പുളിഞ്ചോട് സ്വദേശി അലക്സ് (22) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന വരാപ്പുഴ സ്വദേശി വിജീഷിനെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാരാപ്പുഴയിൽ വർക്ക് ഷോപ്പ് മെക്കാനിക്കായ അലക്സ് റിപ്പയർ ചെയ്ത വാഹനം വടകരയിൽ എത്തിച്ചു നൽകിയ ശേഷം തിരികെ വരുമ്പോഴാണ് അപകടം സംഭവിച്ചത്. മൂവാറ്റുപുഴയിൽ നിന്നും എറണാകുളത്തേക്ക് പൈനാപ്പിൾ കയറ്റിവന്ന ലോറിയുമായാണ് കാർ കൂട്ടിയിടിച്ചത്. അപകടത്തിൽ കാറ് പൂർണ്ണമായും തകർന്നു.
https://www.facebook.com/Malayalivartha























