തന്റെ അമ്മയ്‌ക്കൊപ്പം മാധ്യമങ്ങളെ കാണും, എല്ലാ സംശയങ്ങള്‍ക്കും മറുപടി പറയും, നിലപാട് വ്യക്തമാക്കി സ്വപ്‌ന സുരേഷ്

തന്റെ അമ്മയ്‌ക്കൊപ്പം തിരുവനന്തപുരത്ത് വെച്ച് മാധ്യമങ്ങളെ കാണുമെന്ന് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. മാധ്യമങ്ങളില്‍ നിന്നും ഒളിച്ചോടില്ലെന്നും എല്ലാ സംശയങ്ങള്‍ക്കും മറുപടി പറയുമെന്നും കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ പറഞ്ഞു. ഇപ്പോള്‍ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്.
മാനസികമായി തയ്യാറെടുത്തതിന് ശേഷം എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി പറയും. മാധ്യമങ്ങളില്‍ നിന്നും ഓടിയൊളിക്കില്ലെന്നും ചോദ്യത്തിന് മറുപടിയായി സ്വപ്‌ന സുരേഷ് പറഞ്ഞു. ഒട്ടേറ കാര്യങ്ങള്‍ പറയാനുണ്ടാകുമോയെന്ന ചോദ്യത്തിന് കാത്തിരുന്ന് കാണാമെന്നായിരുന്നു സ്വപ്‌നയുടെ മറുപടി.
സര്‍ക്കാര്‍ വരെ പ്രതിസന്ധിയിലായ വിഷയമാണല്ലോയെന്ന ചോദ്യത്തിന് എല്ലാത്തിനും മറുപടി പറയുമെന്നും ഇപ്പോള്‍ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണ് മുനഗണനയെന്നുമായിരുന്നു സ്വപ്‌നയുടെ മറുപടി പറഞ്ഞത്.
ജയിലിൽ നിന്നിറങ്ങിയ ശേഷം ആദ്യമായാണ് സ്വപ്ന പ്രതികരിക്കുന്നത്. നേരത്തെ ജയിൽമോചിതയായ ശേഷം ‘പിന്നെപ്പറയാം’ എന്ന ഒറ്റവാക്കിൽ പ്രതികരണം ഒതുക്കിയിരുന്നു. 2020 ജൂലൈ 11ന് അറസ്റ്റിലായ സ്വപ്ന 15 മാസവും 25 ദിവസവും കസ്റ്റഡിയിൽ തികച്ചു. എൻഐഎ കേസിനൊപ്പം, സ്വർണക്കടത്ത്, ഡോളർ കടത്ത്, വ്യാജരേഖ ചമയ്ക്കൽ തുടങ്ങി സ്വപ്ന പ്രതിയായ ആറു കേസുകളിലും കോടതി ജാമ്യം നൽകിയിരുന്നു.
2020 ജൂൺ 30നു തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ നയതന്ത്ര ബാഗേജിൽ നിന്നു 13.5 കോടി രൂപ വിലമതിക്കുന്ന 30 കിലോഗ്രാം സ്വർണം പിടിച്ചതാണു കേസിനാധാരം. തുടർന്നു വിവിധ കേന്ദ്ര ഏജൻസികൾ നടത്തിയ അന്വേഷണത്തിലാണു ഡോളർ കടത്തിന് ഉൾപ്പെടെ കൂടുതൽ കേസുകളെടുത്തത്.
https://www.facebook.com/Malayalivartha























