രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ ജോസ് കെ.മാണി തന്നെ മത്സരിക്കും; സീറ്റ് കേരള കോൺഗ്രസിന് നല്കാൻ എൽ.ഡി.എഫ് ധാരണ; ഉപതിരഞ്ഞെടുപ്പ് ഈ മാസം 29 ന്

രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ ജോസ് കെ.മാണി തന്നെ മത്സരിക്കും. സീറ്റ് കേരള കോൺഗ്രസ് (എം) ന് നല്കാൻ എൽ.ഡി.എഫ്.യോഗത്തിൽ ധാരണയായി. ജോസ് കെ.മാണി എൽ.ഡി.എഫിലേക്ക് വന്നപ്പോൾ ഒഴിവുവന്ന സീറ്റിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ മാസം 29 ന് ആണ് ഉപതിരഞ്ഞെടുപ്പ്.
ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച് നാളെ നടക്കുന്ന കേരള കോൺഗ്രസ് യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകും. സീറ്റിൽ ജോസ് കെ.മാണി തന്നെ മത്സരിക്കുമെന്ന് കേരള കോൺഗ്രസ് നേതാവ് സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു.
രാഷ്ട്രീയ തീരുമാനങ്ങളുടെ ഭാഗമായി യു.ഡി.എഫ് വിട്ട് എൽ.ഡി.എഫിൽ എത്തിയ ജോസ് കെ.മാണി രാജ്യസഭാ അംഗ്വത്വം രാജിവയ്ക്കുകയായിരുന്നു. തുടർന്ന് നിയമസഭയിലേക്ക് പാലയിൽ നിന്ന് മത്സരിച്ച ജോസ് കെ.മാണി മാണി സി കപ്പനോട് പരാജയപ്പെടുകയായിരുന്നു
https://www.facebook.com/Malayalivartha























