Widgets Magazine
08
Feb / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് നീ ആരാണ്? ഒക്കെ പോട്ടെ, മറ്റന്നാള്‍ നീ ആരാണാവോ? 'എണ്ണിക്കൊണ്ടിരിക്കുന്നു കോടികള്‍ അല്ല, പറന്നു പൊങ്ങി പൊട്ടി തകരുന്ന കുമിളകള്‍... രാഹുല്‍ മാങ്കൂട്ടത്തില്‍ അയച്ച വക്കീൽ നോട്ടീസിനെ പരിഹസിച്ച് എം എ ഷഹനാസ്...


അവസാന നാളുകളിൽ അച്ഛൻ വീട്ടുതടങ്കലിൽ: നിയന്ത്രിച്ചത് ഗണേഷ് കുമാർ": ഉഷാ മോഹൻദാസിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


ഗാസിയാബാദിലെ കൂട്ടആത്മഹത്യ..കുട്ടികളുടെ പിതാവ് ചേതന്‍ കുമാറിന് മൂന്ന് ഭാര്യമാർ.. 2015ൽ ചേതന്റെ ലിവ് ഇൻ പാർട്ടണർ ആയിരുന്ന വനിത ദുരൂഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്തു..


അന്താരാഷ്ട്ര സാംസ്കാരിക കലാമേളയ്ക്കിടെ അപകടം..കലാമേളയുടെ ഭാഗമായുള്ള ഭീമൻ യന്ത്ര ഊഞ്ഞാൽ (ജയന്റ് വീൽ) തകർന്നുവീണ് ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു...അപകടത്തിൽ 13 പേർക്ക് പരുക്കേറ്റു..


തെരഞ്ഞടുപ്പ് വിജ്ഞാപനം പുറത്തിറങ്ങാൻ ദിവസങ്ങൾ മാത്രം.. 2026 മേയിൽ മുഖ്യമന്ത്രിയാവാൻ പോകുന്ന നേതാവ് ഇറക്കേണ്ട സർക്കാർ ഉത്തരവ്.. കസേരയൊഴിയാൻ തയ്യാറെടുക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി ചരിത്രം സൃഷ്ടിച്ചിരിക്കുന്നു..

സിനിമാചിത്രീകരണം തടയാനുള്ള യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപനത്തിനെതിര കെപിസിസി അധ്യക്ഷന്‍; സിനിമ സര്‍ഗാത്മക പ്രവര്‍ത്തനമാണെന്നും സിനിമയെ സംരക്ഷിക്കേണ്ട ബാധ്യതയുണ്ടെന്നും സുധാകരന്‍; നേതാക്കള്‍ക്കെതിരായ കേസ് നിയമപരമായി നേരിടും

09 NOVEMBER 2021 06:40 PM IST
മലയാളി വാര്‍ത്ത

റോഡ് തടസ്സപ്പെടുത്തി സിനിമാചിത്രീകരണം തടയാനുള്ള യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപനത്തിനെതിര കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. സിനിമ സര്‍ഗാത്മക പ്രവര്‍ത്തനമാണ്. സിനിമയെ സംരക്ഷിക്കേണ്ട ബാധ്യതയുണ്ടെന്നും സുധാകരന്‍ വ്യക്തമാക്കി. കെപിസിസി ഭാരവാഹിയോഗത്തിലായിരുന്നു അധ്യക്ഷന്റെ വിമര്‍ശനം. നേതാക്കള്‍ക്കെതിരായ കേസ് നിയമപരമായി നേരിടുമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞദിവസം പ്രിഥ്വിരാജ് ചിത്രം 'കടുവ'യുടെ ചിത്രീകരണം നടക്കുന്നതിനിടെ കാഞ്ഞിരപ്പള്ളിയില്‍ റോഡ് തടസ്സപ്പെടുത്തി ഷൂട്ടിങ് നടത്തിയതിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയിരുന്നു. പ്രവര്‍ത്തകരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് തടഞ്ഞത് തര്‍ക്കങ്ങള്‍ക്കിടയാക്കി. കാഞ്ഞിരപ്പള്ളി മണ്ണാര്‍ക്കയം റോഡില്‍ കുന്നുംഭാഗത്തായിരുന്നു സിനിമ ചിത്രീകരണം.

പ്രിഥ്വിരാജ്, കലാഭവന്‍ ഷാജോണ്‍, അലന്‍സിയര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട സ്റ്റണ്ട് സീനാണ് ചിത്രീകരിച്ചിരുന്നത്. കഴിഞ്ഞ ഒരാഴ്ചയായി റോഡില്‍ ചിത്രീകരണം തുടരുകയാണ്. ഇതിനിടെ പരാതികള്‍ ഉയര്‍ന്നു. റോഡ് ഗതാഗതം തടസപ്പെടുത്തരുതെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാവിലെ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഉച്ചയോടെ ഓട്ടോറിക്ഷയും സമീപത്തെ ആശുപത്രിയിലെത്തിയവരുടെ വാഹനങ്ങളും തടഞ്ഞിട്ടു. ഇതോടെ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി.

ഗതാഗത നിയന്ത്രണം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഏറ്റെടുത്തതും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചു. ജോജുവിനെതിരെയും പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി. ചിറക്കടവ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. എന്നാല്‍ കാഞ്ഞിരപ്പള്ളിയിലെ നേതാക്കള്‍ ഇടപ്പെട്ട് പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. ഇതോടെ പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റമായി. അതേസമയം പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റമുണ്ടായിട്ടില്ലെന്ന് നേതാക്കള്‍ വിശദീകരിച്ചു. കാഞ്ഞിരപ്പള്ളി പൊലീസിന്റെ വീഴ്ചയാണ് ഗതാഗതകുരുക്കിന് കാരണമെന്നും പ്രവര്‍ത്തകര്‍ ആരോപിച്ചു.

ദിവസങ്ങള്‍ക്ക് മുമ്പ് നടന്‍ ജോജു ജോര്‍ജ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ സമരത്തിനെതിരെ പ്രതിഷേധിച്ചിരുന്നു. ഇന്ധന വിലവര്‍ധനക്കെതിരായി കോണ്‍ഗ്രസിന്റെ വഴിതടയല്‍ സമരത്തിനെതിരെ രോഷാകുലനായാണ് നടന്‍ ജോജു ജോര്‍ജ് പ്രതികരിച്ചത്.

സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന സമരമാണെന്ന് ജോജു ജോര്‍ജ് പ്രതികരിച്ചു. രണ്ട് മണിക്കൂറായി ആളുകള്‍ കഷ്ടപ്പെടുകയാണ്. വില വര്‍ധിപ്പിച്ചത് ജനങ്ങളല്ല, എല്ലാവരും വിലവര്‍ധിപ്പിക്കുന്നതില്‍ കഷ്ടപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ധന വില വര്‍ധനയ്‌ക്കെതിരെ സമരം ചെയ്യണമെന്നും എന്നാല്‍ ഇതല്ല അതിനുള്ള വഴിയെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിന് പിന്നാലെ കോണ്‍ഗ്രസ് സമരം അവസാനിപ്പിച്ചിരുന്നു.

കടുവ എന്ന ചിത്രം നിര്‍മ്മിക്കുന്നത് പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ്. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ജിനു എബ്രഹാമാണ്. ഒരു യഥാര്‍ഥ സംഭവകഥയെ ആസ്പദമാക്കിയുള്ള ചിത്രമാണ് കടുവയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ ചിത്രത്തിലെ പൃഥ്വിരാജിന്റെ വേഷം വന്‍ ശ്രദ്ധ നേടിയിരുന്നു.

ചിത്രം നിര്‍മ്മിക്കുന്നത് ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്‌സും സംയുക്തമായി ആണ്.പൃഥ്വിരാജ് ഷാജി കൈലാസ് എന്നിവര്‍ ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് കടുവ. വര്‍ഷങ്ങള്‍ക്ക് ശേഷം ഷാജി കൈലാസിന്റെ സംവിധാന രംഗത്തേക്കുള്ള മടങ്ങി വരവ് കൂടിയാണ് കടുവ എന്ന സിനിമ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്ത് സ്പാ കേന്ദ്രത്തില്‍ പരിശോധന  (1 hour ago)

കിളിമാനൂരില്‍ യുവതിയുടെ കൈ വെട്ടിയ സംഭവത്തില്‍ പ്രതി പിടിയില്‍  (2 hours ago)

എംഎ ഷഹനാസിനെതിരെ വക്കീല്‍ നോട്ടീസയച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ  (2 hours ago)

നിന്റെയൊക്കെ CROSS MASSAGING ഇവിടെ നടക്കില്ല...!V V രാജേഷ് തലസ്ഥാനത്ത് വേട്ടയ്ക്ക് ഇറങ്ങി..!പൂട്ടികെട്ടിച്ചു..!  (2 hours ago)

യുകെ കിങ്‌സ് കോളേജുമായി ഗവേഷണത്തില്‍ സഹകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്  (3 hours ago)

ഇന്ത്യ-യുഎസ് വ്യാപാര കരാറിനു ശേഷം റഷ്യ പാക്കിസ്ഥാനുമായി പുതിയ സഖ്യം രൂപീകരിക്കാന്‍ തയാറെടുക്കുകയാണോ?  (3 hours ago)

പ്രതിപക്ഷം നിയമസഭയില്‍ പെരുമാറിയത് തെരുവുചട്ടമ്പികളെപ്പോലെ  (3 hours ago)

ഉണ്ണിക്കൃഷ്ണൻ പോറ്റി പലതവണ സോണിയാ ഗാന്ധിയെ സന്ദർശിച്ചുവെന്ന യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിന്റെ വെളിപ്പെടുത്തൽ അതീവ ഗൗരവകരമാണ്; അതീവ സുരക്ഷാ വലയത്തിലുള്ള സോണിയാ ഗാന്ധിയെ സന്ദർശിക്കാൻ സ്വർണ്ണക്കവർച്ചാ കേ  (3 hours ago)

യുവാക്കളിൽ പാർക്കിൻസൺസ് രോഗം വർദ്ധിച്ചു വരുന്നത് ആശങ്കയുണ്ടാക്കുന്നു; പാർക്കിൻസൺസ് രോഗ ഗവേഷണത്തിൽ യുകെ കിങ്സുമായി സഹകരിക്കും; ഡോക്ടര്‍മാര്‍ക്ക് ഫെലോഷിപ്പ് പ്രോഗ്രാമുകൾ സംഘടിപ്പിക്കുമെന്ന് മന്ത്രി വീണാ  (3 hours ago)

കേരളം നെല്ലിന്‌ നല്‍കുന്ന അധിക പ്രോത്സാഹന ബോണസ്‌ നിര്‍ത്തലാക്കണം; നെല്ലുൽപാദനം ആവശ്യത്തിലധികമായതിനാൽ സംഭരണച്ചെലവ് പൊതുഖജനാവിന് ബാധ്യതയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  (3 hours ago)

പൊട്ടിക്കരഞ്ഞ് ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കൽ; അധിക്ഷേപം ശരിയല്ലെന്ന് രാഹുല്‍ ഈശ്വര്‍; എല്ലാവരെയും സുഖിപ്പിച്ചുള്ള ഇരട്ടത്താപ്പ് നയമെന്ന് രാഹുലിനെതിരെ ഓൾ കേരള മെൻസ് അസോസിയേഷൻ  (3 hours ago)

നിയമസഭയില്‍ ഇന്നും ഭരണ പ്രതിപക്ഷാംഗങ്ങളുടെ വാക്‌പോര്  (4 hours ago)

കുടുംബത്തിന് അപമാനം വരുത്തുന്ന മകനെ കൊല്ലുന്നതാണ് നല്ലത്; മകനെ വെടിവച്ചുകൊന്ന പൊലീസിനു നന്ദി പറഞ്ഞ് അച്ഛന്‍  (4 hours ago)

ഇന്ന് നീ ആരാണ്? ഒക്കെ പോട്ടെ, മറ്റന്നാള്‍ നീ ആരാണാവോ? 'എണ്ണിക്കൊണ്ടിരിക്കുന്നു കോടികള്‍ അല്ല, പറന്നു പൊങ്ങി പൊട്ടി തകരുന്ന കുമിളകള്‍... രാഹുല്‍ മാങ്കൂട്ടത്തില്‍ അയച്ച വക്കീൽ നോട്ടീസിനെ പരിഹസിച്ച് എം എ  (4 hours ago)

ഭാരത് ഭവനിൽ എസ്. പി. വെങ്കിടേഷ് ഓർമ്മ കൂട്ടായ്മയും സംഗീതാർച്ചനയും  (4 hours ago)

Malayali Vartha Recommends