Widgets Magazine
08
Feb / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് നീ ആരാണ്? ഒക്കെ പോട്ടെ, മറ്റന്നാള്‍ നീ ആരാണാവോ? 'എണ്ണിക്കൊണ്ടിരിക്കുന്നു കോടികള്‍ അല്ല, പറന്നു പൊങ്ങി പൊട്ടി തകരുന്ന കുമിളകള്‍... രാഹുല്‍ മാങ്കൂട്ടത്തില്‍ അയച്ച വക്കീൽ നോട്ടീസിനെ പരിഹസിച്ച് എം എ ഷഹനാസ്...


അവസാന നാളുകളിൽ അച്ഛൻ വീട്ടുതടങ്കലിൽ: നിയന്ത്രിച്ചത് ഗണേഷ് കുമാർ": ഉഷാ മോഹൻദാസിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


ഗാസിയാബാദിലെ കൂട്ടആത്മഹത്യ..കുട്ടികളുടെ പിതാവ് ചേതന്‍ കുമാറിന് മൂന്ന് ഭാര്യമാർ.. 2015ൽ ചേതന്റെ ലിവ് ഇൻ പാർട്ടണർ ആയിരുന്ന വനിത ദുരൂഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്തു..


അന്താരാഷ്ട്ര സാംസ്കാരിക കലാമേളയ്ക്കിടെ അപകടം..കലാമേളയുടെ ഭാഗമായുള്ള ഭീമൻ യന്ത്ര ഊഞ്ഞാൽ (ജയന്റ് വീൽ) തകർന്നുവീണ് ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു...അപകടത്തിൽ 13 പേർക്ക് പരുക്കേറ്റു..


തെരഞ്ഞടുപ്പ് വിജ്ഞാപനം പുറത്തിറങ്ങാൻ ദിവസങ്ങൾ മാത്രം.. 2026 മേയിൽ മുഖ്യമന്ത്രിയാവാൻ പോകുന്ന നേതാവ് ഇറക്കേണ്ട സർക്കാർ ഉത്തരവ്.. കസേരയൊഴിയാൻ തയ്യാറെടുക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി ചരിത്രം സൃഷ്ടിച്ചിരിക്കുന്നു..

നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്ത കേസ്... ഒളിവിലായിരുന്ന പി.വൈ.ഷാജഹാനും അരുണ്‍ വര്‍ഗീസും പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി

09 NOVEMBER 2021 06:55 PM IST
മലയാളി വാര്‍ത്ത

കോണ്‍ഗ്രസ് ദേശീയ പാതയില്‍ നടത്തിയ സമരത്തിനെതിരെ പ്രതികരിച്ചതിന് പിന്നാലെ നടന്‍ ജോജു ജോര്‍ജിന്റെ വാഹനം സമരക്കാര്‍ തകര്‍ത്തിരുന്നു. ജോജുവിന്റെ പരാതിയെ തുടര്‍ന്ന് ഒളിവിലായിരുന്ന രണ്ടു പ്രതികള്‍ കൂടി ഇന്ന് പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ.ഷാജഹാന്‍, മണ്ഡലം പ്രസിഡന്റ് അരുണ്‍ വര്‍ഗീസ് എന്നിവരാണ് മരട് പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയത്. ഇരുവരെയും ആരോഗ്യ പരിശോധനയ്ക്കു വിധേയമാക്കി കോടതിയില്‍ ഹാജരാക്കും.

ഇന്നലെ അറസ്റ്റിലായ കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണി ഉള്‍പ്പടെയുള്ളവരെ റിമാന്‍ഡ് ചെയ്ത് കാക്കനാട് സബ് ജയിലിലേക്കു മാറ്റി. ആരോഗ്യ കാരണങ്ങളാലാണ് നേരത്തേ ഷാജഹാന്‍ കീഴടങ്ങാന്‍ എത്താതിരുന്നത് എന്നാണ് വിശദീകരണം. അറസ്റ്റ് ഉറപ്പായതോടെ ഷാജഹാനും അരുണും മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത് ജില്ല വിട്ടു. ദിവസങ്ങളായി ഇടുക്കി ജില്ലയില്‍ ഇവര്‍ ഒളിവില്‍ കഴിയുകയായിരുന്നു.

ഇതിനിടെയാണ് ഇന്ധന വിലവര്‍ധനയ്‌ക്കെതിരെ പ്രതിഷേധിച്ചതിന്റെ പേരില്‍ കേസെടുത്ത പൊലീസ് നടപടികളെ നിയമപരമായി നേരിടാനുള്ള പാര്‍ട്ടി തീരുമാനമുണ്ടായത്. കേസില്‍ പ്രതികളായ നേതാക്കള്‍ അറസ്റ്റു വരിച്ച് ജയിലില്‍ പോകാനും നേതൃത്വം തീരുമാനിച്ചു. എന്നാല്‍ നേതാക്കള്‍ ശ്രമിച്ചിട്ടും ഇവരെ ഫോണില്‍ ലഭിക്കാതായതോടെ പൊലീസിനു മുന്നില്‍ ഹാജരാകുന്നതു വൈകുകയായിരുന്നു.

അതേസമയം, തനിക്കെതിരെ വ്യാജ പരാതിയിലാണ് പൊലിസ് കേസെടുത്തതെന്ന് ടോണി ചമ്മിണി കഴിഞ്ഞദിവസം പ്രതികരിച്ചു. നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു. സമരത്തെ അലങ്കോലപ്പെടുത്താന്‍ ജോജു ശ്രമിച്ചെന്നും ഇതില്‍ പ്രകോപിതരായാണ് പ്രവര്‍ത്തകര്‍ പ്രതികരിച്ചതെന്നും ടോണി ചമ്മിണി പറഞ്ഞു.

ജോജു ജോര്‍ജ് സിപിഎമ്മിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ഗതാഗതക്കുരുക്ക് കണ്ട ശേഷം ആരുടെ സമരം എന്ന് ചോദിച്ച ശേഷമാണ് ജോജു പുറത്തിറങ്ങിയത്. കോണ്‍ഗ്രസിന്റെ സമരമായതിനാലാണ് ജോജു പ്രതികരിച്ചത്. സംവിധായകന്‍ ബി ഉണ്ണികൃഷ്ണനും സി.പി.എമ്മും ചേര്‍ന്നാണ് കേസിലെ ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ അട്ടിമറിച്ചതെന്നും ടോണി ചമ്മണി ആരോപിച്ചു.

ഇന്ധനവില വര്‍ധനയ്‌ക്കെതിരെ എറണാകുളം ജില്ലാ കോണ്‍ഗ്രസ് സംഘടിപ്പിച്ച റോഡ് ഉപരോധ സമരത്തിനെതിരെ ജോജു ജോര്‍ജ് രംഗത്ത് എത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ജോജുവിന്റെ പ്രതിഷേധം രൂക്ഷമായതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തു വരികയും അദ്ദേഹത്തിന്റെ വാഹനം അടിച്ചു തകര്‍ക്കുകയുമായിരുന്നു. ഇതിനെത്തുടര്‍ന്ന് ജോജു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലിസ് കേസെടുത്തത്.

അതേസമയം കാറിന്റെ അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് അഴിച്ചുമാറ്റി ഫാന്‍സി നമ്പര്‍ പ്ലേറ്റ് പിടിപ്പിച്ചതിനു നടന്‍ ജോജു ജോര്‍ജിനെതിരെ മോട്ടര്‍ വാഹന വകുപ്പ് കേസെടുത്തു. പിഴയടച്ചു അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് പിടിപ്പിച്ചു വാഹനം ഹാജരാക്കാനാണ് എറണാകുളം ആര്‍ടിഒ പി.എം.ഷെബീറിന്റെ ഉത്തരവ്.

കോണ്‍ഗ്രസ് പ്രവര്‍ത്തകനായ കളമശേരി സ്വദേശി മനാഫ് പുതുവായില്‍ നല്‍കിയ പരാതിയിലാണു നടപടി. കോണ്‍ഗ്രസ് സമരത്തിനിടെ ഈ കാറിലാണു ജോജു വൈറ്റിലയിലെത്തിയത്. കേടു സംഭവിച്ച വാഹനം കുണ്ടന്നൂരിലെ ഷോറൂമില്‍ അറ്റകുറ്റപ്പണിക്കു നല്‍കിയിരിക്കുകയാണ്.

അസി.മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.ചന്തുവിന്റെ നേതൃത്വത്തില്‍ അവിടെയെത്തി കാര്‍ പരിശോധിച്ച് ആര്‍ടിഒക്ക് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. ജോജുവിന്റെ മറ്റൊരു കാര്‍ ഹരിയാന റജിസ്‌ട്രേഷനുള്ളതാണെന്നും ഇവിടെ അനധികൃതമായി ഉപയോഗിക്കുന്നുവെന്ന പരാതി എറണാകുളം ആര്‍ടിഒക്കു ലഭിച്ചതു ചാലക്കുടി ആര്‍ടിഒക്കു കൈമാറിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്ത് സ്പാ കേന്ദ്രത്തില്‍ പരിശോധന  (1 hour ago)

കിളിമാനൂരില്‍ യുവതിയുടെ കൈ വെട്ടിയ സംഭവത്തില്‍ പ്രതി പിടിയില്‍  (2 hours ago)

എംഎ ഷഹനാസിനെതിരെ വക്കീല്‍ നോട്ടീസയച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ  (2 hours ago)

നിന്റെയൊക്കെ CROSS MASSAGING ഇവിടെ നടക്കില്ല...!V V രാജേഷ് തലസ്ഥാനത്ത് വേട്ടയ്ക്ക് ഇറങ്ങി..!പൂട്ടികെട്ടിച്ചു..!  (2 hours ago)

യുകെ കിങ്‌സ് കോളേജുമായി ഗവേഷണത്തില്‍ സഹകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്  (3 hours ago)

ഇന്ത്യ-യുഎസ് വ്യാപാര കരാറിനു ശേഷം റഷ്യ പാക്കിസ്ഥാനുമായി പുതിയ സഖ്യം രൂപീകരിക്കാന്‍ തയാറെടുക്കുകയാണോ?  (3 hours ago)

പ്രതിപക്ഷം നിയമസഭയില്‍ പെരുമാറിയത് തെരുവുചട്ടമ്പികളെപ്പോലെ  (3 hours ago)

ഉണ്ണിക്കൃഷ്ണൻ പോറ്റി പലതവണ സോണിയാ ഗാന്ധിയെ സന്ദർശിച്ചുവെന്ന യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിന്റെ വെളിപ്പെടുത്തൽ അതീവ ഗൗരവകരമാണ്; അതീവ സുരക്ഷാ വലയത്തിലുള്ള സോണിയാ ഗാന്ധിയെ സന്ദർശിക്കാൻ സ്വർണ്ണക്കവർച്ചാ കേ  (3 hours ago)

യുവാക്കളിൽ പാർക്കിൻസൺസ് രോഗം വർദ്ധിച്ചു വരുന്നത് ആശങ്കയുണ്ടാക്കുന്നു; പാർക്കിൻസൺസ് രോഗ ഗവേഷണത്തിൽ യുകെ കിങ്സുമായി സഹകരിക്കും; ഡോക്ടര്‍മാര്‍ക്ക് ഫെലോഷിപ്പ് പ്രോഗ്രാമുകൾ സംഘടിപ്പിക്കുമെന്ന് മന്ത്രി വീണാ  (3 hours ago)

കേരളം നെല്ലിന്‌ നല്‍കുന്ന അധിക പ്രോത്സാഹന ബോണസ്‌ നിര്‍ത്തലാക്കണം; നെല്ലുൽപാദനം ആവശ്യത്തിലധികമായതിനാൽ സംഭരണച്ചെലവ് പൊതുഖജനാവിന് ബാധ്യതയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  (3 hours ago)

പൊട്ടിക്കരഞ്ഞ് ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കൽ; അധിക്ഷേപം ശരിയല്ലെന്ന് രാഹുല്‍ ഈശ്വര്‍; എല്ലാവരെയും സുഖിപ്പിച്ചുള്ള ഇരട്ടത്താപ്പ് നയമെന്ന് രാഹുലിനെതിരെ ഓൾ കേരള മെൻസ് അസോസിയേഷൻ  (3 hours ago)

നിയമസഭയില്‍ ഇന്നും ഭരണ പ്രതിപക്ഷാംഗങ്ങളുടെ വാക്‌പോര്  (4 hours ago)

കുടുംബത്തിന് അപമാനം വരുത്തുന്ന മകനെ കൊല്ലുന്നതാണ് നല്ലത്; മകനെ വെടിവച്ചുകൊന്ന പൊലീസിനു നന്ദി പറഞ്ഞ് അച്ഛന്‍  (4 hours ago)

ഇന്ന് നീ ആരാണ്? ഒക്കെ പോട്ടെ, മറ്റന്നാള്‍ നീ ആരാണാവോ? 'എണ്ണിക്കൊണ്ടിരിക്കുന്നു കോടികള്‍ അല്ല, പറന്നു പൊങ്ങി പൊട്ടി തകരുന്ന കുമിളകള്‍... രാഹുല്‍ മാങ്കൂട്ടത്തില്‍ അയച്ച വക്കീൽ നോട്ടീസിനെ പരിഹസിച്ച് എം എ  (4 hours ago)

ഭാരത് ഭവനിൽ എസ്. പി. വെങ്കിടേഷ് ഓർമ്മ കൂട്ടായ്മയും സംഗീതാർച്ചനയും  (4 hours ago)

Malayali Vartha Recommends