പട്ടിയെ അഴിച്ചുവിട്ടതുമായി ബന്ധപ്പെട്ട തർക്കം; അച്ഛനും മകൾക്കും അയൽവാസിയുടെ വെട്ടേറ്റു

പട്ടിയെ അഴിച്ചുവിട്ടതുമായി ബന്ധപ്പെട്ടുള്ള തർക്കത്തിൽ അച്ഛനും മകൾക്കും അയൽവാസിയുടെ വെട്ടേറ്റു. കണ്ണൂരിലെ പൂവഞ്ചാലിലാണ് സംഭവം. കൈപ്പം പ്ലാക്കൽ സുരേഷ് മകൾ സുവർണ്ണ എന്നിവർക്കാണ് വെട്ടേറ്റത്. അയൽവാസിയായ സുധീഷ് ഇരുവരെയും വാക്കത്തികൊണ്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
കാലിൽ ഗുരുതരമായി പരിക്കേറ്റ സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പട്ടിയെ അഴിച്ചുവിട്ടതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കം നിലനിന്നതായി പറയുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha























