സത്യം പറഞ്ഞാൽ അങ്ങേയ്ക്ക് എന്താണ് പണി?...ട്രാൻസ്പോർട്ട് മന്ത്രിയായിരുന്നപ്പോൾ ഇ മൊബിലിറ്റി പദ്ധതി അറിഞ്ഞില്ല...വനംമന്ത്രിയായപ്പോൾ മുട്ടിൽ മരംമുറി അറിഞ്ഞില്ല...വനം വകുപ്പ് മന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ് ശബരിനാഥൻ

വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി മുൻ എം.എൽ.എ കെ.എസ് ശബരിനാഥൻ. ഫേസ് ബൂക്ക് കുറിപ്പിലൂടെയാണ് കെ.എസ് ശബരിനാഥൻ മന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. ട്രാൻസ്പോർട്ട് മന്ത്രിയായിരുന്നപ്പോൾ സ്വന്തം വകുപ്പിൽ ഇ മൊബിലിറ്റി പദ്ധതി അറിഞ്ഞില്ല. രണ്ടാം സർക്കാരിൽ വനംമന്ത്രിയായപ്പോൾ മുട്ടിൽ മരംമുറി അറിഞ്ഞില്ല.
ഇപ്പോഴിതാ ബേബി ഡാമിൽ തമിഴ്നാട് നടത്തിയ മരംമുറിയും അദ്ധേഹം അറിഞ്ഞില്ല. അദ്ധേഹത്തിന് എന്താണ് മന്ത്രിസഭയിൽ എന്താണ് പണിയെന്നും ശബരിനാഥൻ ചോദിച്ചു.
കെ.എസ് ശബരിനാഥന്റെ ഫേസ് ബുക്ക് പോസ്റ്റ്
ട്രാൻസ്പോർട്ട് മന്ത്രിയായിരുന്നപ്പോൾ സ്വന്തം വകുപ്പിൽ e-മൊബിലിറ്റി പദ്ധതി അറിഞ്ഞില്ല
രണ്ടാം സർക്കാരിൽ വനംമന്ത്രിയായപ്പോൾ മുട്ടിൽ മരംമുറി അറിഞ്ഞില്ല
ഇപ്പോഴിതാ ബേബി ഡാമിൽ തമിഴ്നാട് നടത്തിയ മരംമുറിയും ഇദ്ദേഹം അറിഞ്ഞില്ല.
സത്യം പറഞ്ഞാൽ അങ്ങേയ്ക്ക് എന്താണ് പണി???
മുല്ലപ്പെരിയാര്‍ ബേബി ഡാം ശക്തിപ്പെടുത്തുന്നതിന് മരങ്ങള്‍ മുറിക്കണമെന്ന് തമിഴ്‌നാടിന്റെ ആവശ്യം അണക്കെട്ട് സന്ദര്‍ശിച്ച തമിഴ്‌നാട് ജലവിഭവ വകുപ്പ് മന്ത്രി ദുരൈ മുരുകനും സംഘവും ആവശ്യപ്പെട്ടിരുന്നു. നവംബര്‍ അഞ്ചിനായിരുന്നു ഇത്. അന്നുതന്നെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസ് ഇത് അനുവദിച്ചുളള ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ ഉത്തരവിനെ കുറിച്ച് മുഖ്യമന്ത്രിയും വനംമന്ത്രിയും അറിയുന്നത് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്‌റ്റാലിെ കത്ത് വന്നപ്പോഴാണ്. ഉത്തരവ് കണ്ടില്ലെന്നാണ് വനംമന്ത്രി എ.കെ ശശീന്ദ്രന്‍ പ്രതികരിച്ചത്.
https://www.facebook.com/Malayalivartha























