സി.പി.എം. സംസ്ഥാന സെക്രട്ടറി പദവിയിലേക്ക് കോടിയേരി ബാലകൃഷ്ണന്‍ മടങ്ങിയെത്തുന്നു.... വീണ്ടും സംസ്ഥാന സെക്രട്ടറിയായി കോടിയേരി ചുമതലയേല്‍ക്കും, ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനമെടുക്കുമെന്ന് സൂചന നല്‍കി പാര്‍ട്ടി വൃത്തങ്ങള്‍

സി.പി.എം. സംസ്ഥാന സെക്രട്ടറി പദവിയിലേക്കു കോടിയേരി ബാലകൃഷ്ണന്‍ മടങ്ങിയെത്തുന്നു.. വീണ്ടും സംസ്ഥാന സെക്രട്ടറിയായി കോടിയേരി ചുമതലയേല്‍ക്കും, ഇക്കാര്യത്തില്‍ ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനമെടുക്കുമെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ നല്‍കുന്ന സൂചന.
മകന്‍ ബിനീഷ് കോടിയേരിയുടെ അറസ്റ്റും വിവാദങ്ങളും കത്തിനിന്ന 2020 നവംബര്‍ 13-നാണ് കോടിയേരി പദവി ഒഴിഞ്ഞത്. അര്‍ബുദത്തിനു തുടര്‍ചികില്‍സ ആവശ്യമായതിനാല്‍ തല്‍ക്കാലം മാറിനില്‍ക്കുന്നതായി ഔദ്യോഗിക വിശദീകരണം നല്‍കിയിരുന്നു. അതിനുശേഷം ഇടതുമുന്നണി കണ്‍വീനര്‍ എ. വിജയരാഘവനെ ആക്ടിങ് സെക്രട്ടറിയാക്കുകയും ചെയ്തു.
നാളെ പോളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാന്‍ അംഗങ്ങള്‍ പോകേണ്ടതുള്ളതിനാലാണ് ഇന്നുതന്നെ സെക്രട്ടേറിയറ്റ് യോഗം ചേരുന്നത്. നയതന്ത്ര സ്വര്‍ണക്കടത്ത് കേസ് കത്തിനിന്ന സമയത്താണ് മയക്കുമരുന്ന് കേസിലെ അന്വേഷണത്തിന്റെ ഭാഗമായി ബംഗളുരു നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ബിനീഷിനെ അറസ്റ്റ് ചെയ്തത്.
എന്നാല്‍, മയക്കുമരുന്ന് കേസില്‍ ബിനീഷിന് പങ്കുണ്ടെന്ന് കണ്ടെത്താനായില്ല. ഇതേസമയം, കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടേററ്റ് അറസ്റ്റ് ചെയ്ത് ജയിലിലാക്കി. പാര്‍ട്ടിക്കും സെക്രട്ടറിക്കുമെതിരേ പ്രതിപക്ഷം ഇത് വലിയ ആയുധമാക്കുകയും ചെയ്തിരുന്നു.അതേസമയം ജാമ്യം ലഭിച്ച് ബിനീഷ് കോടിയേരി ജയിലില്‍നിന്നു പുറത്തിറങ്ങിയതും സെക്രട്ടറി സ്ഥാനത്തേക്കു മടങ്ങിയെത്തുന്നത് എപ്പോള്‍ വേണമെങ്കിലുമാകാമെന്ന് കോടിയേരി പ്രതികരിച്ചിരുന്നു.
"
https://www.facebook.com/Malayalivartha
























