ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ഐ. എൻ റ്റി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി സതീശൻ പറപ്പിക്കുന്നത്. കേരളത്തെ പിടിച്ചുകുലുക്കിയ കശുവണ്ടി വികസന കോര്‍പ്പറേഷനിലെ കോടികളുടെ തോട്ടണ്ടി ഇറക്കുമതി അഴിമതിക്കേസില്‍ പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ അനുമതി തിങ്കളാഴ്ച നൽകുമെന്നാണ് മനസിലാക്കുന്നത്. . കഴിഞ്ഞ പത്തുവര്‍ഷമായി പിണറായി വിജയൻ അടയിരുന്ന ഫയലിലാണ് മുഖ്യമന്ത്രി വി.ഡി. സതീശന്‍ അതിവേഗത്തില്‍ തീരുമാനമെടുത്തത്. തിങ്കളാഴ്ച കേസ് പരിഗണിക്കുമ്പോള്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയ കാര്യം സര്‍ക്കാര്‍ ഹൈക്കോടതിയെ ഔദ്യോഗികമായി അറിയിക്കും. തിങ്കളാഴ്ച വ്യവസായ വകുപ്പ് അഡീ ഷണൽ ചീഫ് സെക്രട്ടറി മുഹമ്മദ് ഹനീഷ് നേരിട്ട് ഹൈക്കോടതിയിൽ ഹാജരാകും.
അഴിമതിക്കാരെ സംരക്ഷിക്കില്ലെന്ന മുഖ്യമന്ത്രിയുടെ കര്‍ശന നിലപാടാണ് ഫയല്‍ വേഗത്തില്‍ നീങ്ങാന്‍ കാരണമായത്. ആഭ്യന്തര മന്ത്രിയെ മുഖ്യമന്ത്രി വിവരം ധരിപ്പിച്ചു. കോൺഗ്രസ് അധികാരത്തിലെത്തിയാൽ കശുവണ്ടി മാവിൽ തന്നെ ഇരിക്കുമെന്നാണ് ചന്ദ്രശേഖരൻ വിശ്വസിച്ചിരുന്നത്.കേസില്‍ ഐ.എന്‍.ടി.യു.സി. സംസ്ഥാന പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ ആര്‍. ചന്ദ്രശേഖരന്‍, ഖാദി ബോര്‍ഡ് മുന്‍ സെക്രട്ടറി ഡോ. കെ.എ. രതീഷ് എന്നിവരുള്‍പ്പെടെയുള്ള പ്രമുഖരാണ് പ്രതിപ്പട്ടികയിലുള്ളത്. മുന്‍പ് ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് ഈ കേസില്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കാന്‍ പലവട്ടം ശ്രമങ്ങളുണ്ടായെങ്കിലും രാഷ്ട്രീയ താല്പര്യങ്ങളുടെ പേരില്‍ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ അത് നേരിട്ട് തടയുകയായിരുന്നുവെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഹൈക്കോടതി മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥനെതിരെ കടുത്ത വിമര്‍ശനങ്ങളിലേക്ക് കടന്നതോടെയാണ് വി.ഡി. സതീശന്‍ പഴയ പിഴവുകള്‍ തിരുത്തി അടിയന്തര നടപടിക്ക് മുതിര്‍ന്നത്. മുന്‍ ഇടത് ഭരണകാലത്ത് വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന മുഹമ്മദ് ഹനീഷ് പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ അനുമതി നല്‍കണമെന്ന ശക്തമായ നിലപാടായിരുന്നു ഫയലില്‍ സ്വീകരിച്ചിരുന്നത് അഴിമതി വ്യക്തമാണെന്നും വിചാരണ തടയുന്നത് നിയമപരമായി തിരിച്ചടിയാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. അന്നത്തെ വ്യവസായ മന്ത്രി പി. രാജീവും ഈ നിലപാടിനെ പിന്തുണച്ചു. മന്ത്രി പി. രാജീവിന്റെ നിർദ്ദേശങ്ങൾക്ക് പിണറായി വിജയന്‍ വഴങ്ങിയില്ല. രാഷ്ട്രീയ അടിയൊഴുക്കുകളുടെ ഭാഗമായി സി.പി.എം. പാര്‍ട്ടി സെക്രട്ടേറിയറ്റ് ഇടപെട്ട് മന്ത്രിയുടെയും സെക്രട്ടറിയുടെയും ആവശ്യം തള്ളുകയായിരുന്നു. ഇതേ മുഹമ്മദ് ഹനീഷിനെയാണ് ഇപ്പോൾ ഹൈക്കോടതി വിളിപ്പിച്ചത്. അതായത് ഹനീഷ് മുഹമ്മദ് തിങ്കളാഴ്ച കോടതിയിലെത്തി തത്ത പറയുന്നതുപോലെ പറയും. കോണ്‍ഗ്രസ് അനുകൂല തൊഴിലാളി സംഘടനയുടെ നേതാവായ ആര്‍. ചന്ദ്രശേഖരനെ കേസില്‍ നിന്ന് രക്ഷിച്ചുകൊണ്ട് രാഷ്ട്രീയമായ ചില വിട്ടുവീഴ്ചകള്‍ക്കാണ് അന്ന് ഒന്നാം പിണറായി സര്‍ക്കാര്‍ ശ്രമിച്ചതെന്ന ആക്ഷേപമാണ് ഇപ്പോള്‍ ശരിവെക്കപ്പെടുന്നത്. കോര്‍പ്പറേഷന്റെ തോട്ടണ്ടി ഇറക്കുമതിയില്‍ കോടികളുടെ അഴിമതിയും ക്രമക്കേടും നടന്നതായി വിജിലന്‍സും സി.ബി.ഐയും ഒരുപോലെ കണ്ടെത്തിയിട്ടും ഭരണകൂടം വിചാരണയ്ക്കുള്ള അനുമതി നല്‍കാതെ നീട്ടിക്കൊണ്ടുപോയി. കടകംപള്ളി മനോജ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ദീര്‍ഘകാലമായി നടക്കുന്ന ഈ നിയമപോരാട്ടത്തില്‍ ചുവപ്പുനാട തന്നെയാണ് പ്രതികള്‍ക്ക് രക്ഷാകവചമൊരുക്കിയത്.എന്നാല്‍, പ്രോസിക്യൂഷന്‍ അനുമതി ഇനിയും വൈകുന്നതിനെതിരെ ഹൈക്കോടതി ജസ്റ്റിസ് കെ. ബദറുദീന്‍ കഴിഞ്ഞ ദിവസങ്ങളില്‍ കടുത്ത അതൃപ്തിയും രൂക്ഷവിമര്‍ശനവും ഉന്നയിച്ചു. കോടതിയുടെ ഈ കര്‍ശന നിലപാടോടെയാണ് യു.ഡി.എഫ്. സര്‍ക്കാര്‍ കൂടുതല്‍ നിയമക്കുരുക്കുകളിലേക്ക് പോകാതെ വിഷയം വേഗത്തില്‍ തീര്‍പ്പാക്കാന്‍ തീരുമാനിച്ചത്. വ്യവസായ വകുപ്പ് സെക്രട്ടറി കെ. ബിജു സമര്‍പ്പിച്ച പുതിയ റിപ്പോര്‍ട്ടിന്മേല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ബജറ്റ് തയ്യാറെടുപ്പുകളുടെ തിരക്കുകള്‍ക്കിടയിലും അതിവേഗം അനുമതി നല്‍കുകയായിരുന്നു.
സ്വന്തം പാര്‍ട്ടിയുടെയും മുന്നണിയുടെയും ഭാഗമായ ഐ.എന്‍.ടി.യു.സി. നേതാവിനെതിരെ തന്നെ പ്രോസിക്യൂഷന്‍ അനുമതി നല്‍കാനുള്ള വി.ഡി. സതീശന്റെ നീക്കം രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ചിരിക്കുകയാണ്. അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്നു എന്ന് വരുത്തിത്തീര്‍ക്കാനും, പ്രതിപക്ഷത്തിന്റെ ആരോപണങ്ങളുടെ മൂര്‍ച്ച കൂട്ടാനും ഈ നാടകീയ നീക്കത്തിലൂടെ പുതിയ യു.ഡി.എഫ്. സര്‍ക്കാരിന് സാധിക്കും. സ്വന്തം നേതാവിനെ കോടതിക്ക് മുന്നിലേക്ക് വിട്ടുകൊടുത്തുകൊണ്ടുള്ള ഈ ട്വിസ്റ്റ് കോണ്‍ഗ്രസിനുള്ളില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചേക്കാം.
കോര്‍പ്പറേഷനിലേക്ക് ഗുണനിലവാരമില്ലാത്ത തോട്ടണ്ടി ഉയര്‍ന്ന വിലയ്ക്ക് ഇറക്കുമതി ചെയ്തതു വഴി പൊതുഖജനാവിന് കോടികളുടെ നഷ്ടം വരുത്തിയെന്നാണ് കേന്ദ്ര അന്വേഷണ ഏജന്‍സിയുടെയും കണ്ടെത്തല്‍. ഉദ്യോഗസ്ഥരും കക്ഷിരാഷ്ട്രീയ ഭേദമന്യേയുള്ള യൂണിയന്‍ നേതാക്കളും ഒത്തുകളിച്ചാണ് ഈ കൊള്ളയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് വ്യക്തമാക്കുന്നതായിരുന്നു ആദ്യഘട്ട റിപ്പോര്‍ട്ടുകള്‍. വിചാരണ നടപടികളിലേക്ക് കടക്കാന്‍ ഭരണകൂടത്തിന്റെ അനുമതി പത്രം അത്യാവശ്യമായതിനാല്‍ മാത്രമാണ് ഇതുവരെ കേസിലെ കുറ്റപത്രം കോടതിക്ക് മുന്നില്‍ പൂര്‍ണ്ണരൂപത്തില്‍ എത്താതിരുന്നത്.തിങ്കളാഴ്ച കേസ് വീണ്ടും ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരുമ്പോള്‍ സര്‍ക്കാരിന്റെ ഈ സുപ്രധാന തീരുമാനം ഔദ്യോഗികമായി കോടതിയെ ബോധിപ്പിക്കും. ഇതോടെ പത്തുവര്‍ഷമായി ഇഴഞ്ഞുനീങ്ങിയ കേസിന്റെ വിചാരണ നടപടികള്‍ക്ക് അതിവേഗം വേഗതയേറും. പ്രതികള്‍ക്ക് കോടതിയെ സമീപിച്ച് വിചാരണ തടയാനുള്ള നിയമപരമായ വഴികള്‍ അടയുന്നതോടെ കേസ് നിര്‍ണ്ണായകമായ ഘട്ടത്തിലേക്ക് കടക്കുകയാണ്.ഇടതു സര്‍ക്കാര്‍ രാഷ്ട്രീയ കാരണങ്ങളാല്‍ സംരക്ഷിച്ച അഴിമതിക്കേസ്, വലതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ സ്വന്തം ആളാണെന്ന് നോക്കാതെ വിചാരണയ്ക്ക് വിട്ടുകൊടുക്കുന്നു എന്നത് കേരള രാഷ്ട്രീയത്തില്‍ പുതിയൊരു കീഴ് വഴക്കത്തിന് കാരണമാകും. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കാണിച്ച രാഷ്ട്രീയ അതിബുദ്ധിയാണ് ഇപ്പോള്‍ ഹൈക്കോടതിയുടെ ഇടപെടലിലൂടെ വി.ഡി. സതീശന്‍ തിരുത്തിക്കുറിക്കുന്നത്.സംസ്ഥാന കശുവണ്ടി കോർപ്പറേഷൻ അഴിമതി കേസിൽ ഐ.എൻ.റ്റി.യു.സി. സംസ്ഥാന പ്രസിഡൻ്റിനാണ് ഒന്നും രണ്ടും പിണറായി സർക്കാരിൻ്റെ ക്യപാകടാക്ഷം ഉണ്ടായത്.. ഇടതു മുന്നണി സർക്കാരിൽ നിന്ന് ഇതുപോലൊരു അനുഗ്രഹം മുമ്പ് ഒരു കോൺഗ്രസ് നേതാവിനും ലഭിച്ചിട്ടില്ലെന്നാണ് മാലോകർ പറയുന്നത്. കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിലെ പ്രതിയായിരുന്നു ആർ. ചന്ദ്രശേഖരൻ. അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യാൻ സി ബി ഐ തീരുമാനിച്ചു. സർക്കാരാണ് പ്രേസിക്യൂഷൻ അനുമതി നൽകേണ്ടത്. എന്നാൽ സി ബി ഐയുമായി ഇടംതിരിഞ്ഞ് നിൽക്കുന്ന പിണറായി പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചു. ചന്ദ്രശേഖരന് പുറമേയാണ് അഴിമതിക്കേസിൽ പ്രതിയായ കമ്പനി മുൻ എം ഡി രതീഷിനും സിബിഐ പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചത്. തെളിവുകളുടെ അഭാവത്തിൽ പ്രോസിക്യൂഷൻ അനുമതിയില്ലെന്നാണ് വ്യവസായ വകുപ്പ് സിബിഐക്ക് നൽകിയ മറുപടി. 500 കോടിലേറെ അഴിമതി നടന്നുവെന്ന ഹർജിയിൽ ഹൈക്കോടതിയാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്..
അടഞ്ഞ് കിടക്കുകയായിരുന്ന കോർപ്പറേഷൻ ഫാക്ടറികൾ തുറക്കാൻ 2015 ലെ ഓണക്കാലത്ത് സർക്കാർ നൽകിയ 30 കോടി വിനിയോഗിച്ച് തോട്ടണ്ടി വാങ്ങിയതിൽ ക്രമക്കേടുണ്ടെന്ന പരാതിയിലായിരുന്നു വിജിലൻസ് അന്വേഷണം നടത്തിയത്. തോട്ടണ്ടി ഇറക്കുമതിയിൽ ആറു കോടി രൂപയുടെ അഴിമതി നടന്നുവെന്ന പരാതിയിലാണ് ഇവർക്കെതിരെ കേസ് എടുത്തിരുന്നത്. കോർപറേഷൻ മുൻ ചെയർമാൻ ആർ ചന്ദ്രശേഖരൻ ഉൾപ്പടെ നാലുപേരെ പ്രതികളാക്കിയായിരുന്നു വിജിലൻസ് കേസെടുത്തിരുന്നത്.തോട്ടണ്ടി ഇറക്കിയ ജെ.എം.ജെ ട്രേഡേഴ്സ് ഉടമ ജയ്മോന്‍ ജോസഫ്, ക്വാളിറ്റി ടെസ്റ്റ് നടത്തിയ ഏജന്‍സിയുടെ കൊല്ലം മാനേജര്‍ എസ്. ഭുവനചന്ദ്രന്‍ എന്നിവരായിരുന്നു മൂന്നും നാലും പ്രതികള്‍. 2015 ലെ ഓണത്തിന് സെക്രട്ടേറിയറ്റിന് മുന്നില്‍ ആര്‍. ചന്ദ്രശേഖരന്‍ നിരാഹാരം കിടന്നതിനെ തുടർന്ന് 30 കോടി രൂപ കോര്‍പറേഷന് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതില്‍നിന്ന് 23.4 കോടിക്ക് 2000 ടണ്‍ തോട്ടണ്ടിയാണ് ഇറക്കുമതി ചെയ്തത്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണ് ഐ.എൻ. റ്റി യു സി നേതാവ് നിരാഹാരം കിടന്നത്. ഐ ഗ്രൂപ്പുകാരനായ ചന്രശേഖരന്റെ നടപടിയിൽ അന്നേ ഉമ്മൻ ചാണ്ടി കലിച്ചിരുന്നുതോട്ടണ്ടി ഇടപാടില്‍ അഞ്ചുകോടിയുടെ അഴിമതി നടന്നിട്ടുണ്ടെന്ന് കാട്ടി പൊതുപ്രവര്‍ത്തകനായ കടകംപള്ളി മനോജ് അന്നത്തെ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോളിന് പരാതി നല്‍കിരുന്നു. തുടര്‍ന്ന് ക്വിക് വെരിഫിക്കേഷന്‍ നടത്താന്‍ കൊല്ലം വിജിലന്‍സ് ഡിവൈ.എസ്.പി രാധാകൃഷ്ണപിള്ളയെ ചുമതലപ്പെടുത്തി. അത് യുഡിഎഫ് സർക്കാരിന്റെ കാലത്തായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ക്രമക്കേട് നടന്നതായി കണ്ടെത്തി. സ്വകാര്യ കശുവണ്ടി ഫാക്ടറികള്‍ കിലോക്ക് 103-107 രൂപ നിരക്കില്‍ തോട്ടണ്ടി വാങ്ങിയപ്പോള്‍ കോര്‍പറേഷന്‍ 117 രൂപയാണ് കിലോക്ക് നല്‍കിയത്. 2000 ടണ്‍ തോട്ടണ്ടി ഇറക്കുമതി ചെയ്തതില്‍ 2.86 കോടിയുടെ നഷ്ടം ഉണ്ടെന്നാണ് വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടത്തിയത്.
ടെന്‍ഡര്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് കോട്ടയത്തെ കമ്പനിക്ക് കരാര്‍ നല്‍കിയതെന്നും കണ്ടത്തിയിരുന്നു. ടെന്‍ഡര്‍ നല്‍കിയതിലെ അഴിമതി കൂടാതെ അളവില്‍ വെട്ടിപ്പും തോട്ടണ്ടിക്ക് ഗുണനിലവാരമില്ലാത്തതും ഉള്‍പ്പെടെ ആരോപണം ഉയര്‍ന്നിരുന്നു. അന്വേഷണം പൂര്‍ത്തിയാക്കി ഡിസംബര്‍ 23ന് അന്തിമ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അനുമതി നല്‍കിയില്ല. കാരണം ചന്ദ്രശേഖരൻ അദ്ദേഹത്തിന്റെ ആളാണ്.കൂടാതെ, അന്വേഷണം നടത്തിയ വിജിലന്‍സ് ഡിവൈ.എസ്.പി രാധാകൃഷ്ണപിള്ളയെ തല്‍സ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തു. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാത്തതിന തുടർന്ന് പരാതിക്കാരനായ കടകംപള്ളി മനോജ് തിരുവനന്തപുരം വിജിലന്‍സ് കോടതിയെ സമീപിച്ചിരുന്നു. സി.ബി.ഐ കേസ് അന്വേഷിക്കുന്നതിനാല്‍ ഇടപെടാന്‍ കഴിയില്ലെന്നാണ് ഡയറക്ടര്‍ കോടതിയെ അറിയിച്ചത്. അത് സർക്കാരിന്റെ ഇടപെടലിനെ തുടർന്നായിരുന്നു. വിജിലന്‍സ് മേധാവിയായി ജേക്കബ് തോമസ് ചുമതലയേറ്റതോടെയാണ് തുടര്‍നടപടിയുണ്ടായത്.കെ.എ. രതീഷ് കേസിൽ പ്രതിയായതാണ് ചന്ദ്രശേഖരനെ തുണച്ചത്. പിണറായിയുമായി ചന്ദ്രശേഖരന് നല്ല ബന്ധമുണ്ട്. സി ഐ ടി യു പതിനാലാമത് സംസ്ഥാന സമ്മേളനത്തിൽ പിണറായി ചന്ദ്രശേഖരനെയും ക്ഷണിച്ചിരുന്നു. കോൺഗ്രസിന്റെ ഭാഗത്ത് നിന്ന് ലഭിക്കാത്ത നീതിയാണ് ചന്ദ്രശേഖരന് കിട്ടിയത്. ലാവ്ലിൻ കേസിൽ തന്നെ നിരന്തരം പിന്തുടരുന്ന സി ബി ഐക്ക് പിണറായിയുടെ അസൽ മറുപടിയായിരുന്നു ഇത്.. സി ബി ഐയുടെ സംശയ മുനയിലുള്ള ഖാദി ബോർഡ് സെക്രട്ടറി കെ.എം. രതീഷിന്റെ ശമ്പളം 70000 രൂപയിൽ നിന്നും 1, 70,000 രൂപയാക്കി വർധിപ്പിക്കാനും ഇടതു സർക്കാർ മടിച്ചില്ല. . അതായത് ഒരു ലക്ഷത്തിന്റെ പ്രതിമാസ വർധന
ഖാദി ബോർഡ് സെക്രട്ടറിയായ രതീഷ് തനിക്ക് 175000 രൂപ ശമ്പളം വേണമെന്ന് അന്ന് സർക്കാരിന് കത്തു നൽകിയിരുന്നു. തോമസ് ഐസക്കിന്റെ ധനവകുപ്പ് അത് വെട്ടി കിണറ്റിലിട്ടു. ഐസക്കിന്റെ ധനവകുപ്പൊന്നും പ്രശ്നമേയല്ല. മുഖ്യമന്ത്രി ഫയൽ വിളിച്ചു വരുത്തി രതീഷ് ചോദിച്ചതിൽ നിന്നും 50 0 0 രൂപ കുറച്ച് 170000 രൂപ അനുവദിച്ച് നൽകി.
സി ബി ഐ ക്ക് പ്രോസിക്യക്ഷൻ അനുമതി നിഷേധിച്ചത് എല്ലാ വശങ്ങളും പരിശോധിച്ച ശേഷമാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. അഴിമതി നടന്നതായി വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ല. ഈ സാഹചര്യത്തിൽ പ്രതികൾക്ക് കുറ്റപത്രം നൽ കുന്നതിന് പ്രോസിക്യൂഷൻ അനുമതി നൽകാനാവില്ലെന്ന സർക്കാർ കോടതിയെ അറിയിച്ചു. ഇവർ സർക്കാരിൻ്റെ പ്രതിഫലം പറ്റുന്നവർ ആയതു കൊണ്ടാണ് സി ബി ഐ പ്രോസിക്യൂഷൻ അനുമതി തേടിയത്. സി ബി ഐ ഇവർക്കെതിരെ കണ്ടെത്തിയ എല്ലാ കാര്യങ്ങളും തെറ്റാണെന്നു സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സി ബി ഐയെ പൂർണമായി തള്ളി ക്കൊണ്ടാണ് സർക്കാർ നിലപാട് എടുത്തത്.ഇതിനു മുമ്പ് തന്നെ സി ബി ഐ യുടെ പ്രോസിക്യൂഷൻ അപേക്ഷ സർക്കാർ തള്ളിയിരുന്നു. 2020 ഒക്ടോബർ 15നായിരുന്നു അപേക്ഷ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നിരസിച്ചത്.ഫണ്ട് തിരിമറി , പരിപ്പുവിൽപ്പന എന്നിവയിൽ ആരോപണം തെളിയിക്കാൻ കഴിഞ്ഞില്ലെന്നാണ് സർക്കാർ കണ്ടെത്തിയത്.പ്രതികൾ സാമ്പത്തിക നേട്ടം ഉണ്ടാക്കിയതിന് തെളിവില്ല. തോടണ്ടി വാങ്ങിയതിൽ സെൻട്രൽ വിജിലൻസ് കമ്മീഷൻ്റെ നടപടിക്രമങ്ങൾ പാലിക്കണമെന്ന് വ്യവസ്ഥയില്ല. ഐ എ എസ് ഉദ്യോഗസ്ഥർ അടങ്ങുന്ന ബോർഡാണ് കരാറുകൾ നൽകിയത്. 2006 മുതൽ 2015 വരെ കോട്ടയം ജെഎം ജെ ട്രേഡേഴ്സിന് നൽകിയ 14 തോട്ടണ്ടി കരാറുകളിലാണ് സി ബി ഐ സംശയം ഉന്നയിക്കുന്നത്. 500 കോടിയുടെ തോട്ടണ്ടി ഇറക്കുമതി ക്രമക്കേട് നടന്നുവെന്നാണ് സി ബി ഐ കണ്ടെത്തിയിരിക്കുന്നത്.
ദേശീയ പണിമുടക്കിന്റെ പേരില്‍ പൊതുനിരത്തില്‍ ട്രേഡ് യൂണിയന്‍ നടത്തിയ അഴിഞ്ഞാട്ടത്തിനെതിരെ പ്രതികരിച്ച ഏഷ്യാനെറ്റ് പ്രതിനിധി വിനു വി ജോണിനെതിരെ കേസ് കൊടുത്തതിൽ ചന്ദ്രശേഖരനും ഉണ്ടായിരുന്നു.തിരുവനന്തപുരത്തെ ഏഷ്യാനെറ്റ് ന്യൂസ്ചാനല്‍ ഓഫീസിന് മുന്നില്‍ ട്രേഡ് യൂണിയനുകള്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.. സംയുക്ത ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത ദ്വിദിന പണിമുടക്ക് ജനജീവിതം സ്തംഭിപ്പിച്ചോ എന്ന വിഷയത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ ചര്‍ച്ചയില്‍ പണിമുടക്കിയ തൊഴിലാളികളെയും ഏളമരം കരീമിനെയും വിനു അധിക്ഷേപിച്ചുവെന്ന് ഇവര്‍ ആരോപിച്ചിരുന്നു. ചർച്ച നയിച്ച ചീഫ് റിപ്പോര്‍ട്ടര്‍ വിനു വി ജോണ്‍ പണിമുടക്കിയ തൊഴിലാളികളെ അടച്ച് മോശമായി ആക്ഷേപിച്ചെന്നായിരുന്നു പരാതി.സി ഐ ടി യു സംസ്ഥാന ജനറല്‍ സെക്രട്ടറിയും രാജ്യ സഭാകക്ഷി നേതാവുമായ സഖാവ് ഏളമരം കരിമിനെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് പരാതി. പണിമുടക്ക് ദിവസം എളമരം കരീം കുടുംബ സമേതം കാറില്‍ സഞ്ചരിക്കുമ്പോള്‍ തടഞ്ഞ് നിര്‍ത്തി കാര്‍ അടിച്ച് തകര്‍ക്കുകയും കാറില്‍ നിന്ന് കുടുംബാംഗങ്ങളെ ഇറക്കിവിടുകയും ചെയ്താല്‍ എന്ത് സംഭവിക്കുമെന്ന് വിനു ന്യൂസ് അവറില്‍ ചോദിച്ചിരുന്നു. ഇത് തൊഴിലാളിവര്‍ഗത്തോടുള്ള വെല്ലുവിളിയാണെന്നാണ് ട്രേഡ് യൂണിയനുകള്‍ ആരോപിച്ചിരിക്കുന്നത്. തൊഴിലാളി പണിമുടക്കിന് ഒരു ചരമ കോളത്തിന്റെ പ്രാധാന്യം പോലും നല്‍കിയില്ല. നേതാക്കളെ ജനാധിപത്യ വിരുദ്ധമായ ഒരു മാടമ്പി ഭാഷയിലാണ് ഏഷ്യാനെറ്റ് ചാനല്‍ അപമാനിച്ചത്. ഏഷ്യാനെറ്റിന്റെ ഈ നടപടിയില്‍ സംയുക്ത ട്രേഡ് യൂണിയന്‍ സംസ്ഥാന സമിതി ശക്തമായ പ്രതിഷേധക്കുന്നുവെന്നും ഇവര്‍ പറഞ്ഞിരുന്നു. ഇതും പ്രതികൾക്ക് ഉപകാരസ്മരണയായെന്ന് ആരെങ്കിലും പറഞ്ഞാൽ നിഷേധിക്കാനാവില്ല.
ഇത്തരം സൗജന്യങ്ങൾ ഒരു കോൺഗ്രസ് നേതാവിനും സി പി എം സർക്കാരിൽ നിന്നും ലഭിച്ചിട്ടില്ല. ഇനി ലദിക്കുകയുമില്ല.സർവസമ്മതനായ നേതാവാണ് ചന്ദ്രശേഖരൻ. നിരവധി പ്രവർത്തകർ അദ്ദേഹത്തിന് സ്വന്തമായുണ്ട്. ചന്ദ്രശേഖരനെതിരെ സംസാരിക്കാൻ പലർക്കും താൽപ്പര്യമുണ്ടെങ്കിലും പലപ്പോഴും കഴിയാറില്ല. ഐ ഗ്രൂപ്പിൻ്റെ സുരക്ഷിതത്വം എന്നും ചന്ദ്രശേഖരന് ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha






















