സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം

കണ്ണീർക്കാഴ്ചയായി... തൃക്കടീരിയിൽ ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം. വീരമംഗലം ഒടുവങ്ങാട്ടിൽ സ്വദേശി അബൂബക്കർ സിദ്ധിക്ക് (33) ആണ് മരണത്തിന് കീഴടങ്ങിയത്.
തൃക്കടീരി ബിഇഎം സ്കൂളിന് സമീപത്ത് വെച്ച് വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു അപകടമുണ്ടായത്. ജെസിബി വൃത്തിയാക്കുന്നതിനിടെ മോട്ടോറിൽ നിന്ന് അബൂബക്കറിന് ഷോക്കേൽക്കുകയായിരുന്നുവെന്നാണ് പ്രാഥമിക സൂചനകളുള്ളത്. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
"
https://www.facebook.com/Malayalivartha
























