നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..

വിമാനത്താവളങ്ങള്‍ വഴി പല തരത്തിലുള്ള കള്ളക്കടത്ത് പിടികൂടിയിട്ടുണ്ട്. ഇപ്പോള്‍ ട്രെന്‍ഡിങ് അരുമ മൃഗങ്ങളുടെ കടത്താണ്. മക്കാവോ, മാലിയോ തുടങ്ങിയ വിദേശ പക്ഷികള്‍ മുതല്‍ നക്ഷത്ര ആമകളെ വരെ ലഗേജിനൊപ്പം പൂട്ടിക്കെട്ടി കടത്തിക്കൊണ്ടുവന്നിട്ടുണ്ട്. ഇത്തവണ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയത് അപൂർവയിനം വേഴാമ്പലിനെ.കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി. സംഭവത്തിൽ തായ്‌ലൻഡിൽ നിന്നെത്തിയ യാത്രക്കാരൻ വിപിൻ പണ്ടരിക്കലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.
വന്യജീവി കടത്ത് തടയുന്നതിനുള്ള നിയമപ്രകാരം ഇയാൾക്കെതിരെ കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്.വിപിന്റെ കൈവശമുണ്ടായിരുന്ന ബാഗ് എക്സ്-റേ സ്കാനിംഗിന് വിധേയമാക്കിയപ്പോൾ ഉദ്യോഗസ്ഥർക്ക് സംശയം തോന്നി. തുടർന്ന് ബാഗേജ് തുറന്നപ്പോഴാണ് ശബ്ദം കേട്ട് പക്ഷിയെ കണ്ടെത്തിയത്. കസ്റ്റംസ് വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ വിമാനത്താവളത്തിലെത്തി പക്ഷിയെ ഏറ്റെടുത്തു. ഇതിന് മുൻപ് കുഞ്ഞന്‍ കുരങ്ങുകളെയാണ്. പോക്കറ്റ് മങ്കിയെന്ന് അറിയപ്പെടുന്ന മൂന്ന് കോമണ്‍ മാര്‍മോസെറ്റുകളെ. വൈറ്റ് ലിപ്ഡ് ടാമറിന്‍ രണ്ടെണ്ണം, പിന്നെ ഒരു മക്കാവുവും.
പിന്നാലെ ബാങ്കോക്കില്‍ നിന്നെത്തിയ യാത്രക്കാരനെ കസ്റ്റംസ് പൊക്കി.കൈയ്ക്കുള്ളില്‍ ഒതുങ്ങുന്ന ഇത്തിരി കുഞ്ഞന്‍ കുരങ്ങ് അതാണ് മാര്‍മോസെറ്റ് മങ്കി. ആമസോണ്‍ മഴക്കാടുകളില്‍ ജനിച്ച ഇത്തിരിക്കുഞ്ഞനെ ഇപ്പോള്‍ പലരും അരുമയായി വളര്‍ത്തുന്നുണ്ട്. മൂന്ന് ലക്ഷം മുതലാണ് ഇവയുടെ വില. പതിനഞ്ച് സെന്‍റീമീറ്റര്‍ നീളമുള്ള ഒരു സ്കെയിലിന്‍റെ വലുപ്പമേ മാര്‍മോസെറ്റിനുള്ളൂ. വാലിനാകട്ടെ രണ്ടിരട്ടി നീളവും. ഇരു ചെവികള്‍ക്കും വെള്ളനിറമാണ്. കണ്ടാല്‍ നല്ല ക്യൂട്ടും. വെള്ള മീശവെച്ച പോലെയാണ് ഇതിന്‍റെ മുഖം. അതുകൊണ്ടു തന്നെയാണ് ആ പേരും.
ആമസോണ്‍ കാടുകളില്‍ ബ്രസീലിലും ബൊലീവിയയിലുമാണ് ഇവയുടെ ജനനം. കഷ്ടി ഒരു അടി മാത്രമാണ് ഇവയുടെ നീളം, ഭാരം അരക്കിലോയില്‍ താഴെ. വനത്തില്‍ പരമാവധി എട്ട് വര്‍ഷം വരെയാണ് ആയുസ്.ചെന്നൈ കേന്ദ്രീകരിച്ച് വലിയ റാക്കറ്റ് തന്നെ ഇത്തരം മൃഗങ്ങളുടെ വില്‍പനയ്ക്കായി പ്രവര്‍ത്തിക്കുന്നുണ്ട്. ബാങ്കോക്കില്‍ നിന്ന് ഇവ എത്തിച്ച് വന്‍ തുകയ്ക്കാണ് വില്‍പന നടത്തുന്നത്. ഇത്തരം മൃഗങ്ങള്‍ക്ക് പുറമെ അപൂര്‍വയിനം വിദേശ പക്ഷികളുടെ കടത്തും വ്യാപകമാണ്.
https://www.facebook.com/Malayalivartha






















