കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. വടകര ചോമ്പാല പോലീസ് സ്റ്റേഷനിലെ എഎസ്‌ഐ മടപ്പള്ളി കോളേജിന് സമീപം താമസിക്കുന്ന പുനത്തിൽ ടി.പി പ്രശാന്ത് (53) ആണ് മരിച്ചത്.
വെള്ളികുളങ്ങരയിലെ സഹോദരിയുടെ വീട്ടിൽ പോയി തിരികെ മടപ്പള്ളിയിലേക്ക് വരുന്ന വഴിയായിരുന്നു അപകടം നടന്നത്. ദേശീയ പാത 66ൽ ആറുവരിപ്പാതയുടെ വെങ്ങളം മുതലുള്ള പ്രവൃത്തി ഏറ്റെടുത്ത വഗാഡ് കൺസ്ട്രക്ഷൻ കമ്പനിയുടെ മണ്ണുമാന്തി യന്ത്രമാണ് അപകടമുണ്ടാക്കിയത്. വാഹനം പിറകോട്ട് എടുക്കുന്നതിനിടെ പ്രശാന്തിന്റെ സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു.
കഴിഞ്ഞ 18ാം തിയ്യതി ഉച്ചയ്ക്ക് 2.30ഓടെ ദേശീയപാതയിൽ കേളുബസാറിനും മടപ്പള്ളിക്കും ഇടയിൽ വെച്ചായിരുന്നു അപകടം നടന്നത്. ഉടൻ തന്നെ മാഹി ഗവ. ആശുപത്രിയിലും തുടർന്ന് കണ്ണൂർ മിംസ് ആശുപത്രിയിലും എത്തിച്ചിരുന്നു.
കഴിഞ്ഞ ദിവസം വൈകുന്നേരം 6.30 ഓടെയായിരുന്നു മരണം. ചോമ്പാൽ പോലീസ് സ്റ്റേഷനിൽ മൃതദേഹം പൊതുദർശനത്തിന് വെച്ച ശേഷം പിന്നീട് വീട്ടുവളപ്പിൽ സംസ്‌കാരചടങ്ങുകൾ നടന്നു.
"
https://www.facebook.com/Malayalivartha

























