അമ്പരന്ന് നാട്ടുകാര്‍... പെണ്‍കുട്ടിയുടെ പിതാവിന്റെ സഹോദരന്‍ മരിച്ചതിന് ആശ്വസിപ്പിക്കാന്‍ വേണ്ടി വിളിച്ച പ്രതിശ്രുത വരന് കാണേണ്ടി വന്നത് കഴുത്തില്‍ കുരുക്കിട്ട പെണ്‍കുട്ടിയുടെ ഫോട്ടോകള്‍; ബന്ധുക്കളെ വിവരമറിയിച്ചപ്പോള്‍ കണ്ടത് അമ്പരപ്പിക്കുന്ന കാഴ്ച

ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. പക്ഷെ ഒരു നിമിഷത്തെ ചിന്ത പലരേയും ആത്മഹത്യയിലേക്ക് നയിക്കുന്നു. ഡിപ്രഷനാണ് പ്രധാനമായും ആത്മഹത്യയിലേക്ക് നയിക്കുന്നത്. ഒരാളില്‍ മാനസികമായുണ്ടാകുന്ന മാറ്റങ്ങള്‍ തിരിച്ചറിഞ്ഞാല്‍ അവരെ രക്ഷിക്കാനാകും.
കൊല്ലം ഓച്ചിറയില്‍ നിന്നാണ് നാടിനെ ഞെട്ടിക്കുന്ന വാര്‍ത്ത വരുന്നത്. പായിക്കുഴി കന്നേലിത്തറയില്‍ സലിം, സബീന ദമ്പതികളുടെ മകള്‍ സുമയ്യ (18)യാണു മരിച്ചത്. വിദേശത്തുള്ള പ്രതിശ്രുത വരനുമായി ഫോണ്‍ സംസാരത്തിനിടെ പിണങ്ങിയതിനെത്തുടര്‍ന്ന് കഴുത്തില്‍ കുരുക്കിടുന്ന ചിത്രങ്ങള്‍ വാട്‌സാപ്പില്‍ അയച്ചു കൊടുത്ത ശേഷമാണ് യുവതി തൂങ്ങി മരിച്ചത്.
പെണ്‍കുട്ടി ആദ്യം ഭീഷണി മുഴക്കിയെങ്കിലും കാര്യമായെടുത്തില്ല. പിന്നീട് കാര്യം സീരിയസാണെന്നറിഞ്ഞതോടെ പെണ്‍കുട്ടി തൂങ്ങി മരിക്കാന്‍ ശ്രമിക്കുന്ന വിവരം വിദേശത്തുനിന്നു മേമന സ്വദേശിയായ യുവാവ് ബന്ധുക്കളെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. ബന്ധുക്കള്‍ വീട്ടിലെത്തിയപ്പോഴേക്കും ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയില്‍ കണ്ട സുമയ്യ മരിച്ചിരുന്നു.
പെണ്‍കുട്ടിയുടെ പിതാവിന്റെ സഹോദരന്‍ റഹിം മുന്നു ദിവസം മുന്‍പാണു മരിച്ചത്. മരണാനന്തര ചടങ്ങുകള്‍ നടക്കുമ്പോള്‍ വിദേശത്തു നിന്നു യുവാവ് പെണ്‍കുട്ടിയെ ഫോണില്‍ വിളിക്കുകയും പെണ്‍കുട്ടി ഫോണില്‍ സംസാരിച്ചു കൊണ്ടു സമീപത്തെ സ്വന്തം വീട്ടിലെ മുറിക്കുള്ളിലേക്ക് കയറുകയുമായിരുന്നു. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ മറ്റാരും ഇല്ലായിരുന്നു. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. ഓച്ചിറ പൊലീസ് കേസെടുത്തു.
സംഭവം നടന്നത് ഇന്നലെ വൈകുന്നേരം 4:15 നായിരുന്നു. നാട്ടില്‍ അടക്കവും ഒതുക്കവുമുള്ള പെണ്‍കുട്ടിയായിരുന്നു സുബൈദ. സുമയ്യ തൂങ്ങി മരിക്കാന്‍ ശ്രമിക്കുന്ന വിവരം വിദേശത്തുനിന്നും പ്രതിശ്രുത വരന്‍ തന്നെയാണ് ബന്ധുക്കളെ അറിയിച്ചത്. അവര്‍ വന്ന് നോക്കുമ്പോഴേക്കും ഏറെ വൈകിയിരുന്നു. ബന്ധുക്കള്‍ വീട്ടിലെത്തിയപ്പോഴേക്കും ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു സുമയ്യ.
മൂന്നു ദിവസം മുന്‍പ് പെണ്‍കുട്ടിയുടെ പിതാവിന്റെ സഹോദരന്‍ റഹിം മരിച്ചതിന്റെ വിഷമത്തിലായിരുന്നു കുടുംബം. മരണാനന്തര ചടങ്ങുകള്‍ നടക്കുമ്പോഴായിരുന്നു വിദേശത്തു നിന്നു വരനായ ഈ യുവാവ് പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചത്. സംസാരിക്കുന്നതിനിടയില്‍ ഒന്നും രണ്ടും പറഞ്ഞ് സംസാരം മാറുകയും പെട്ടന്ന് പെണ്‍കുട്ടി ആത്മഹത്യയുടെ സൂചന നല്‍കുകയായിരുന്നു.
ഇത് കാര്യമാക്കാതിരുന്ന യുവാവ് തണുപ്പിക്കാന്‍ ശ്രമിച്ചില്ല. തുടര്‍ന്ന് പെണ്‍കുട്ടി ഫോണില്‍ സംസാരിച്ചു കൊണ്ടു സമീപത്തുള്ള സ്വന്തം വീട്ടിലെ മുറിക്കുള്ളിലേക്ക് കയറി. സംസാരത്തിനിടെ യുവാവുമായി പിണങ്ങിയ സുമയ്യ കഴുത്തില്‍ കുരുക്കിടുന്ന ചിത്രങ്ങള്‍ വാട്ട്‌സ്ആപ്പിലൂടെ യുവാവിന് അയച്ചുകൊടുത്തു. സംഗതി കളിയാണോ കാര്യമാണോയെന്ന് യുവാവിന് ഒരു നിശ്ചയവുമില്ലായിരുന്നു.
ഉടന്‍ തന്നെ ആശ്വസിപ്പിക്കാനായി യുവതിയെ പല വട്ടം വിളിച്ചുവെങ്കിലും ഫോണ്‍ എടുത്തില്ല. ഈ സംഭവം നടക്കുമ്പോള്‍ അവിടെ ആ വീട്ടില്‍ ആരും ഇല്ലായിരുന്നു. ഗള്‍ഫില്‍ വച്ച് എന്ത് ചെയ്യണമെന്നറിയാതെ അവസാനം യുവാവ് ബന്ധുക്കളെ വിളിച്ച് കാര്യം പറഞ്ഞു. അവര്‍ ഓടിയെത്തുമ്പോള്‍ എല്ലാം കഴിഞ്ഞിരുന്നു.
മൃതദേഹം ഇന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് കണ്ടെടുത്തു. ഫോണിലെ വിവരങ്ങള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് ശേഖരിക്കുന്നുണ്ട്. സംസ്‌കാരം ഇന്ന് നടക്കും.
"
https://www.facebook.com/Malayalivartha
























