കിഡ്‌നാപ്പിംഗ് തുടക്കം... തലസ്ഥാനത്ത് നവവരന് നേര ആക്രമണം ഉണ്ടായതിന് പിന്നാലെ മലപ്പുറത്തും സമാന സംഭവം; വിവാഹ മോചനത്തിന് തയ്യാറാകാത്ത നവവരനെ തട്ടിക്കൊണ്ട് പോയി ക്രൂരമര്‍ദ്ദനം; മലപ്പുറം ചങ്കുവെട്ടി സ്വദേശി അബ്ദുള്‍ അസീബിന് ഗുരുതര പരിക്ക്

ഇഷ്ടപ്പെട്ട പെണ്ണിന്റെ കൂടെ താമസിച്ച് കൊതി തീരും മുമ്പെ ഉണ്ടായ നിരവധി ആക്രമണ വാര്‍ത്തകള്‍ അടുത്തിടെ കേട്ടിരുന്നു. എന്നാല്‍ അതിനേക്കാള്‍ വ്യത്യസ്തമായ വാര്‍ത്തയാണ് മലപ്പുറത്ത് നിന്നും വരുന്നത്. മലപ്പുറം ചങ്കുവെട്ടി സ്വദേശി അബ്ദുള്‍ അസീബിനാണ് ഈ ദുര്‍ഗതിയുണ്ടായത്.
ഒന്നരമാസം മുന്‍പ് മാത്രമാണ് അസീബ് വിവാഹിതനായത്. ഇതിനിടെ ഭാര്യയുമായി ചെറിയൊരു അഭിപ്രായവ്യത്യാസമുണ്ടായി. ഇത് പരിഹരിക്കാനുളള ശ്രമത്തിനിടെയാണ് അസീബിനെ തട്ടിക്കൊണ്ടുപോയതും ആക്രമിച്ചതും.
വിവാഹമോചനം ആവശ്യപ്പെട്ട് നവവരനെ ഭാര്യയുടെ ബന്ധുക്കള്‍ ചുരിട്ടിക്കൂട്ടുകയായിരുന്നു. ഇവര്‍ നടത്തിയ മര്‍ദ്ദനത്തില്‍ നവ വരന് ഗുരുതര പരിക്ക്. ജനനേന്ദ്രിയത്തിലടക്കം പരിക്കേറ്റ യുവാവിനെ പൊലീസെത്തി രക്ഷിച്ചു. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ അബ്ദുള്‍ അസീബിനെ അവിടെ നിന്നും തട്ടിക്കൊണ്ടുപോയി ഒതുക്കുങ്ങലിലെ ഭാര്യവീട്ടിലെത്തിച്ച് വിവാഹമോചനത്തിനായി മുത്തലാഖ് ചൊല്ലാന്‍ നിര്‍ബന്ധിച്ചു.
പക്ഷെ ഇഷ്ടപ്പെട്ട് കെട്ടിയ പെണ്ണിനെ രണ്ട് കെട്ടിയാല്‍ മൊഴി ചൊല്ലാന്‍ അസീബ് തയ്യാറായില്ല. വിവാഹമോചനത്തിന് തയ്യാറാണെന്ന് എഴുതിവാങ്ങാനും ശ്രമിച്ചെങ്കിലും അബ്ദുള്‍ അസീബ് അതിനും തയ്യാറായില്ല. തുടര്‍ന്ന് കത്തി ഉപയോഗിച്ച് നെഞ്ചില്‍ കുത്താന്‍ ശ്രമിക്കുകയും ആസിഡ് മുഖത്തൊഴിച്ച് അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മര്‍ദ്ദനത്തിനിടെ ദേഹമാസകലം മുറിവുണ്ടായി. ജനനേന്ദ്രിയത്തിലും മര്‍ദ്ദിച്ചു. ജനനേന്ദ്രിയത്തില്‍ ഗുരുതര പരിക്കുണ്ട്.
തട്ടിക്കൊണ്ടുപോയ വിവരം അസീബിന്റെ സുഹൃത്തുക്കളാണ് പൊലീസിനെ അറിയിച്ചത്. കോട്ടയ്ക്കല്‍ പൊലീസ് സ്ഥലത്തെത്തി അസീബിനെ രക്ഷിക്കുകയായിരുന്നു.
തിരുവനന്തപുരത്തും അടുത്തിടെ നവ വരന് നേരെ സമാന സംഭവമുണ്ടായി. തിരുവനന്തപുരം ചിറയിന്‍കീഴ് ദുരഭിമാനത്താലാണ് നവവരനെ തല്ലിച്ചതച്ചത്. മര്‍ദനത്തില്‍ പ്രതി ഡോ. ഡാനിഷ് ജോര്‍ജ് കുറ്റം സമ്മതിച്ചു.
പെട്ടെന്നുള്ള പ്രകോപനമാണ് മര്‍ദിക്കാന്‍ കാരണമെന്ന് ഡാനിഷ് മൊഴി നല്‍കി. ഊട്ടിയിലെ ഒരു റിസോര്‍ട്ടില്‍ നിന്നാണ് ഡാനിഷ് പിടിയിലായത്. മതംമാറാന്‍ വിസമ്മതിച്ച നവവരന്‍ ആനത്തലവട്ടം സ്വദേശി മിഥുന്‍ കൃഷ്ണനെയാണ് വധുവിന്റെ സഹോദരനും ബന്ധുക്കളും ചേര്‍ന്ന് മര്‍ദിച്ചത്.
മിഥുന്‍ കൃഷ്ണന്‍ തലക്കടക്കം പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. വീട്ടുകാരുടെ സമ്മതമില്ലാതെ ബോണക്കാട്ടെ ക്ഷേത്രത്തില്‍വച്ചായിരുന്നു വിവാഹം. ഇതിന് പിന്നാലെ വിവാഹം നടത്തി നല്‍കാമെന്ന് പറഞ്ഞ് ദീപ്തിയുടെ വീട്ടുകാര്‍ ഇരുവരെയും ചിറയിന്‍കീഴിലേക്ക് വിളിച്ചുവരുത്തി. എന്നാല്‍ മതംമാറാന്‍ ദീപ്തിയും മിഥുനും എതിര്‍ത്തതോടെ പള്ളിയിലെ ചര്‍ച്ച അവസാനിച്ചു. പിന്നീട് അമ്മയെ കാണാന്‍ വീട്ടിലേക്ക് വിളിച്ചിട്ട് വഴിയിലിട്ട് ദീപ്തിയുടെ സഹോദരനും സുഹൃത്തുക്കളും ചേര്‍ന്ന ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
സഹോദരിയെ വിവാഹം ചെയ്തതിന്റെ പ്രതികാരമായി നവവരനെ വെടിവെച്ചിട്ട സംഭവവും വാര്‍ത്തയായിരുന്നു. മുംബൈ ധാരാവിയില്‍ ആയിരുന്നു സംഭവം. വെടിവച്ച 22 വയസുകാരനായ യുവാവാണ് അറസ്റ്റിലായത്. 29 വയസ്സുകാരനായ നവവരന്‍ ചികിത്സയിലാണ്. തലയ്ക്കാണ് വെടിയേറ്റത്.
വെടിയേറ്റയാള്‍ മുന്‍പ് രണ്ട് തവണ വിവാഹം കഴിച്ചിട്ടുണ്ട്. തര്‍ക്കത്തിന് പ്രധാന കാരണവും ഇതായിരുന്നു പോലീസ് വിശദീകരിക്കുന്നു. ഇരുവരും അടുത്തുള്ള തെരുവിലാണ് താമസിക്കുന്നത്. ഒരു ബന്ധുവിന് പാര്‍സല്‍ എത്തിക്കാന്‍ വേണ്ടി പോയ ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന 22 കാരന്‍ യുവാവിനെ കാണുകയും തന്റെ സഹോദരിക്ക് ഒരു ബുര്‍ഖ നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്നാണ് പ്രകോപനമുണ്ടായി വെടിവച്ചത്.
"
https://www.facebook.com/Malayalivartha























