ജോലിക്കു പോകുന്നതിനിടെ കാറിലെത്തി ഫോണില്‍ സംസാരിച്ചശേഷം യുവാവ് ട്രെയിനു മുന്നില്‍ ചാടി ജീവനൊടുക്കി

ജോലിക്കു പോകുന്നതിനിടെ കാറിലെത്തി ഫോണില്‍ സംസാരിച്ചശേഷം യുവാവ് ട്രെയിനു മുന്നില്‍ ചാടി ജീവനൊടുക്കി. പള്ളിക്കത്തോട് ആനിക്കാട് വെസ്റ്റ് മുകളേല്‍ ത്രയീശം പത്മനാഭന്‍ നായരുടെ മകന്‍ ഹരികൃഷ്ണനാണ് (37) മുട്ടമ്പലം റെയില്‍വേ ഗേറ്റിനു സമീപം ട്രെയിനിനു മുന്നില്‍ ചാടി മരിച്ചത്.
കോടിമതയിലെ കെ.ടി.എം. ഇരുചക്ര വാഹന ഷോറൂമിലെ മാനേജരായ ഇദ്ദേഹം ജോലിക്കു പോകുന്നതിനിടെ ഇന്നലെ രാവിലെ പത്തോടെയായിരുന്നു സംഭവം നടന്നത്.
മുട്ടമ്പലം റെയില്‍വേ ഗേറ്റിന്റെ ഭാഗത്തു കാറിലെത്തിയ ഇദ്ദേഹം കാര്‍ നിര്‍ത്തി ഫോണ്‍ ചെയ്തു പ്രകോപിതനായി പുറത്തിറങ്ങുകയായിരുന്നു. തുടര്‍ന്ന്, അതുവഴിയെത്തിയ ട്രെയിനിനു മുന്നിലേക്കു ചാടുകയായിരുന്നുവെന്നു ദൃക്സാക്ഷികള്‍ പോലീസിനോടു പറഞ്ഞു.
കുടുംബപ്രശ്നമാണ് ആത്മഹത്യയ്ക്കു കാരണമെന്നാണു സൂചന. ഭാര്യ: ലക്ഷ്മി വര്‍മ്മ (അസിസ്റ്റന്റ് മാനേജര്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക്). മക്കള്‍: ആര്‍ദ്രജ, ആര്‍ദ്രവ്
"
https://www.facebook.com/Malayalivartha


























