Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


സങ്കടമടക്കാനാവാതെ... സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു


മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....


ഭക്ഷണത്തിലും ആരോഗ്യത്തിലും ശ്രദ്ധിക്കുക! വൃശ്ചികം, കുംഭം, തുലാം രാശിക്കാർക്ക് ജാഗ്രത!


സങ്കടക്കാഴ്ചയായി... പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....

ജലബോംബായി റയല ചെരിവ്... നൂറ് വര്‍ഷത്തിലേറെ പഴക്കമുള്ള മുല്ലപ്പെരിയാര്‍ മലയാളികള്‍ പേടിക്കുമ്പോള്‍ 500 വര്‍ഷം പഴക്കമുള്ള ഡാമിനെ പേടിച്ച് നിരവധി ഗ്രാമങ്ങള്‍; ആന്ധ്രയിലെ റയല ചെരിവ് ഡാമില്‍ വിള്ളലുണ്ടായി വെള്ളം ചോരുന്നു; ഗ്രാമങ്ങള്‍ ഒഴിപ്പിക്കുന്നു

23 NOVEMBER 2021 10:32 AM IST
മലയാളി വാര്‍ത്ത

More Stories...

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ​ഗാന്ധി കേരളത്തിൽ.... കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന പൊതുസമ്മേളനത്തിൽ രാഹുൽ പങ്കെടുക്കും

കേരളത്തിൽ ശക്തമായ ചൂട് തുടരും.... പകൽ 10 മുതൽ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന് മുന്നറിയിപ്പ്

ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ പരപ്പനങ്ങാടി എസ്.എച്ച്.ഒയെ ഗ്ലാസുകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് മുങ്ങിയ പ്രതി പിടിയിൽ

കാലപ്പഴക്കം ചെന്ന ഡാമുകള്‍ എല്ലായിടത്തും ഒരു ഭിഷണിയാണ്. 100 വര്‍ഷത്തിലേറെ പഴക്കമുള്ള മുല്ലപ്പെരിയാര്‍ ഡാമിനെ പറ്റിയുള്ള മലയാളികളുടെ ആശങ്ക ചെറുതല്ല. എന്നാല്‍ 500ലേറെ പഴക്കമുള്ള ഒരു ഡാമിന്റെ ഭീഷണിയാണ് നമ്മുടെ തൊട്ടടുത്ത സംസ്ഥാനമായ ആന്ധ്രാപ്രദേശ്.

ആന്ധ്രപ്രദേശിലെ ഏറ്റവും വലിയ ജലസംഭരണിയില്‍ വിള്ളല്‍. തിരുപ്പതി ജില്ലയിലെ രാമചന്ദ്രപുരത്തു സ്ഥിതി ചെയ്യുന്ന റയല ചെരിവ് ജലസംഭരണിയിലെ നാല് ഇടങ്ങളില്‍ ആണ് വിള്ളല്‍ കണ്ടെത്തിയത്. ഇതിലൂടെ വെള്ളം ചോരുന്നതായും കണ്ടെത്തി. 500 വര്‍ഷത്തിലേറെ പഴക്കമുള്ള ജലസംഭരണിയാണിത്.

 



ജില്ലാ കലക്ടര്‍ ഹരി നാരായണന്‍, പൊലീസ്, റവന്യു ഉദ്യോഗസ്ഥര്‍, ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തു പരിശോധന നടത്തി. ജലസംഭരണി അപകടാവസ്ഥയിലെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി. വിള്ളലും ചോര്‍ച്ചയും സ്ഥിരീകരിച്ചതോടെ സമീപത്തെ 20 ഗ്രാമങ്ങള്‍ അടിയന്തരമായി ഒഴിപ്പിച്ചു. വ്യോമസേനയും ദുരന്തനിവാരണസേനയും ചേര്‍ന്നാണ് ആളുകളെ മാറ്റിയത്. ഇപ്പോഴും ഒഴിപ്പിക്കല്‍ നടപടി തുടരുകയാണ്.

നിലവില്‍ ജലസംഭരണിയില്‍ 0.9 ടിഎംസി വെള്ളമുണ്ട്. 0.6 ടിഎംസിയാണ് ആകെ സംഭരണശേഷി. ശക്തമായ നീരൊഴുക്കുമുണ്ട്. ഇതാദ്യമായാണ് ഇത്രയധികം വെള്ളം ജലസംഭരണിയിലേക്ക് ഒഴുകിയെത്തുന്നത്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നാണ് കലക്ടറുടെ അഭ്യര്‍ത്ഥന.

 



ചോര്‍ച്ച തടയുന്നതിന് വിദഗ്ധരുടെ അഭിപ്രായം തേടിയിട്ടുണ്ട്. തിരുപ്പതി ജില്ലയില്‍ കഴിഞ്ഞ 4 ദിവസമായി കനത്ത മഴയാണ്. വെള്ളപ്പാച്ചിലില്‍ റോഡുകള്‍ തകര്‍ന്നതിനാല്‍ പല ഗ്രാമങ്ങളും ഒറ്റപ്പെട്ടിരിക്കുകയാണ്. ആന്ധ്രയിലെ വെള്ളപ്പൊക്കത്തില്‍ ഇതുവരെ 40 പേരാണ് മരിച്ചത്.

500 വര്‍ഷത്തിലേറെ പഴക്കമുള്ള ജലസംഭരണിയാണ് റയല ചെരിവ് ജലസംഭരണി. ജലസംഭരണിയില്‍ വെള്ളം ചോരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ജലസംഭരണിയിലെ നാല് ഇടങ്ങളില്‍ ആണ് ചോര്‍ച്ചയുള്ളതെന്നും ജലസംഭരിണി അപകടാവസ്ഥയില്‍ ആണെന്നുമാണ് വിലയിരുത്തല്‍.

 



വിളളലും ചോര്‍ച്ചയും സ്ഥിരീകരിച്ചതോടെ വ്യോമസേനയും ദുരന്തനിവാരണസേനയും ചേര്‍ന്നാണ് ആളുകളെ മാറ്റാന്‍ തുടങ്ങിയത്. ഡാം പൊട്ടിയാല്‍ വലിയ നാശനഷ്ടമുണ്ടാകുമെന്നാണ് കരുതുന്നത്.

കനത്ത മഴ തിരുപ്പതി തീര്‍ത്ഥാടനത്തേയും ബാധിച്ചു. തിരുപ്പതി ക്ഷേത്ര പരിസരത്ത് വെള്ളപ്പൊക്കം രൂക്ഷമാണ്. ഇരുപതിനായിരത്തോളം തീര്‍ത്ഥാടകരാണ് സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ കഴിയുന്നത്. വ്യോമസേനയും നാവികസേനയും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.

 



അതേ സമയം ആന്ധ്രയില്‍ കനത്ത മഴയിലുണ്ടായ പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുയാണ്. കിഴക്കന്‍ ജില്ലകളിലാണ് നാശനഷ്ടങ്ങളില്‍ അധികവും. താഴ്ന്ന മേഖലകളിലെ വീടുകള്‍ വെള്ളത്തിലാണ്. ഒഴുക്കില്‍പ്പെട്ട് കാണാതായ അമ്പതോളം പേര്‍ക്കായി ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്.നൂറോളം പേര്‍ ഒലിച്ചുപോവുകയും ചെയ്തിട്ടുണ്ട്.

തിരുപ്പതിയില്‍ വെള്ളപ്പൊക്കം രൂക്ഷമാണ്. തീര്‍ഥാടകര്‍ കുടുങ്ങിക്കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ക്ഷേത്രം സ്ഥിതി ചെയ്യുന്ന തിരുമല മലനിരകളിലേക്കുള്ള ഘട്ട് റോഡും നടപ്പാതയും അടച്ചു.

 



ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദത്തെത്തുടര്‍ന്നാണ് ആന്ധ്രയുടെ കിഴക്കന്‍ ജില്ലകളില്‍ വെള്ളപ്പൊക്കം രൂക്ഷമായത്. തിരുപ്പതിക്ഷേത്രത്തിനു സമീപത്തുള്ള നാലുതെരുവുകളും വെള്ളത്തിലായി. തിരുപ്പതിയിലേക്കുള്ള വിമാനങ്ങള്‍ ഹൈദരാബാദിലേക്കും ബെംഗളൂരുവിലേക്കും വഴിതിരിച്ചുവിട്ടു. തിരുപ്പതിയില്‍ വെള്ളപ്പൊക്കം രൂക്ഷമായതോടെ കേരളത്തില്‍ നിന്ന് അടക്കം എത്തിയ നിരവധി തീര്‍ത്ഥാടകര്‍ കുടുങ്ങിയിട്ടുണ്ട്.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഘോരികളെ തലസ്ഥാനത്ത് എത്തിച്ചതിന്റെ യഥാർത്ഥ ലക്ഷ്യമിത് ; വെളിപ്പെടുത്തലുമായി ബിജെപി സ്ഥാനാർത്ഥി കരമന ജയൻ  (50 minutes ago)

ഉത്തർപ്രദേശ് സർക്കാരിന്റെ റീജിയണൽ സ്പോർട്സ് ഓഫീസറായി  (3 hours ago)

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...  (3 hours ago)

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി  (4 hours ago)

സംസ്ഥാനവ്യാപക പര്യടനമാണ് രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നത്....  (4 hours ago)

റബർ വില തിരിച്ചുകയറി...  (4 hours ago)

യാംബുവിൽ 16ാമത് പുഷ്പോത്സവത്തിന് വർണാഭമായ ചടങ്ങുകളോടെ തുടക്കമായി...  (4 hours ago)

ബിഎസ്ഇ സെൻസെക്‌സ് 1200 പോയിന്റ് കുതിച്ചു...നിഫ്റ്റി 24000ത്തോട് അടുക്കുന്നു...  (4 hours ago)

ഡൽഹി 24 അക്ബർ റോഡിലെ കോൺഗ്രസ് ദേശീയ ഓഫീസ് ഒഴിയാൻ നോട്ടീസ് നൽകി കേന്ദ്ര സർക്കാർ  (4 hours ago)

ഖാര്‍ഗ് പിടിക്കാന്‍ പാരാട്രൂപ്പുകളും രംഗത്ത്  (5 hours ago)

പകൽ 10 മുതൽ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന് മുന്നറിയിപ്പ്  (5 hours ago)

ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും നിയമസഭയില്‍ എത്തുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ; ബിജെപിയ്ക്ക് സംസ്ഥാനത്ത് പത്തിലേറെ നിയമസഭാ സീറ്റുകളിൽ ജയസാധ്യത  (5 hours ago)

ഹരീഷ് റാണയുടെ സംസ്‌കാരച്ചടങ്ങ് ഇന്ന് ...  (5 hours ago)

ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ പരപ്പനങ്ങാടി എസ്.എച്ച്.ഒയെ ഗ്ലാസുകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് മുങ്ങിയ പ്രതി പിടിയിൽ  (5 hours ago)

സ്വര്‍ണവിലയില്‍ വര്‍ധനവ്... പവന് 2760 രൂപയുടെ വർദ്ധനവ്  (6 hours ago)

Malayali Vartha Recommends