"കുഞ്ഞിന് എയ്ഡൻ അനു അജിത്ത്" എന്ന പേരിടും, വകുപ്പ് തല അന്വേഷണത്തിൽ വിശ്വാസമില്ല, കുഞ്ഞിനെ കടത്തിയതിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് അനുപമ

തന്റെ കുഞ്ഞിന് എയ്ഡൻ അനു അജിത്ത്" എന്ന പേരിടുമെന്ന് അനുപമ. വകുപ്പ് തല അന്വേഷണത്തിൽ വിശ്വാസമില്ല, കുഞ്ഞിനെ കടത്തിയതിൽ സി.ബി.ഐ അന്വേഷണം വേണമെന്നും അനുപമ ആവശ്യപ്പെട്ടു. കുഞ്ഞിനെ കട്ടെടുത്തവർക്ക് തന്നെയാണ് അന്വേഷണ ചുമതല.ശിശുക്ഷേമ സമിതിയേയും ഷിജുഖാനേയും രക്ഷിക്കാൻ ശ്രമിക്കുന്നതായും, ഇതിന് വേണ്ടി തെളിവ് നശിപ്പിക്കുന്നതായും അനുപമ ആരോപിച്ചു.
അതേസമയം അനുപമ ശിശുക്ഷേമ സമിതിക്ക് മുന്നിൽ നടത്തുന്ന സമരം തുടരുകയാണ്. ഡിഎൻഎ പരിശോദനഫലം ഇന്ന് ലഭിച്ചേക്കുമെന്നാണ് സൂചന. ഇന്നലെ ഇരുവരേയും രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജിയിൽ എത്തിച്ച് ഇവരുടെ ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചിരുന്നു.കുഞ്ഞിന്‍റെ സാമ്പിള്‍ നിർമ്മലാ ശിശു ഭവനിലെത്തി അധികൃതർ ശേഖരിക്കുകയായിരുന്നു.
രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നൊളജിയിലാണ് ഡിഎൻഎ പരിശോധന നടക്കുന്നത്. ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് കൈമാറുന്ന റിപ്പോർട്ട് ഈ മാസം 29 ന് കോടതിയിൽ സമർപ്പിക്കും. ഡിഎൻഎ ഫലം പോസിസ്റ്റീവായാൽ കുഞ്ഞിനെ തിരികെ നൽകാനുള്ള നടപടികള്‍ CWC സ്വീകരിക്കും. നിയമോപദേശത്തിൻറെ അടിസ്ഥാനത്തിലായിരിക്കും തുടർന്നുള്ള നടപടികള്‍.
ആന്ധ്രയിൽ നിന്ന് തിരികെയെത്തിച്ച കുഞ്ഞിപ്പോൾ നിർമലാ ഭവൻ ശിശുസംരക്ഷണ കേന്ദ്രത്തിലാണ്. കുഞ്ഞിനെ കാണണമെന്നാവശ്യപ്പെട്ട് അനുപമ കത്ത് നൽകിയിരുന്നുവെങ്കിലും ഇത് അനുവദിച്ചിട്ടില്ല. അനുപമയ്ക്ക് കുഞ്ഞിനെ കാണാൻ ഇപ്പോഴനുമതി നൽകാനാകില്ലെന്നാണ് ആരോഗ്യമന്ത്രി വീണാ ജോർജും വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha
























