കോഫപോസയുടെ കേസ് കാലാവധി ഇന്ന് അവസാനിക്കുന്നു; സ്വർണക്കടത്ത് കേസിലെ ഒന്നാം പ്രതി സരിത്ത് ഉൾപ്പെടെ നാല് പ്രതികൾ ഉടൻ പുറത്തേക്ക്;തിരുവനന്തപുരത്തേക്ക് പോകണമെന്ന് കോടതിയോട് അപേക്ഷിച്ച് സ്വപ്ന

സ്വർണക്കടത്ത് കേസിലെ ഒന്നാം പ്രതി സരിത്ത് ഉൾപ്പെടെ നാല് പ്രതികൾ ഇന്ന് പുറത്തിറങ്ങുകയാണ്. പൂജപ്പുര സെൻട്രൽ ജയിലിലാണ് ഇപ്പോൾ ഈ പ്രതികൾ ഉള്ളത്. ഇവർക്കെതിരെ ചുമത്തിയ കോഫപോസയുടെ കേസ് കാലാവധി ഇന്ന് അവസാനിക്കുകയാണ്. സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതികളെല്ലാം പുറത്തിറങ്ങുന്ന സാഹചര്യമാണ് ഉണ്ടാകുന്നത്. എൻഐഎ കേസ് ഉൾപ്പെടെ മറ്റ് എല്ലാ കേസുകളിലും സരിത്തിനും റമീസിനും ജലാലിനും മുഹമ്മദ് ഷാഫിക്കും അടക്കം ജാമ്യം കിട്ടിയിരുന്നു.
മാത്രമല്ല ജാമ്യവ്യവസ്ഥയിൽ ഇളവ് വേണമെന്ന സ്വപ്നയുടെ ഹർജിയിലും ഇന്ന് തീരുമാനം വരാൻ ഇരിക്കുകയാണ്.സരിത്താണ് ഈ കേസിൽ ഒന്നാംപ്രതി. സരിത്ത് തന്നെയാണ് ഈ ഒരു കേസിൽ ആദ്യമായി അറസ്റ്റ് ചെയ്തപ്പെട്ടത് . കോഫപോസയുടെ കേസിൽ ഒരുവർഷമായി കേസിലെ പ്രധാന പ്രതികളെല്ലാം ജയിലിലായിരുന്നു. ഈ കേസിന്റെ ഒരു പ്രധാനപ്പെട്ട കേന്ദ്രബിന്ദുവായി നേരത്തേ കേന്ദ്രഏജൻസികൾ കണ്ടെത്തിയത് സരിത്തിനെ ആയിരുന്നു. യുഎഇ കോൺസുലേറ്റിലെ അംഗമായ സരിത്ത് നിർണായകമായ ഒരു കണ്ണി തന്നെയായിരുന്നു ഈ ഒരു കേസിൽ.
നേരത്തെ കേസിൽ പ്രതി മറ്റു പ്രധാനപ്പെട്ട പ്രതികളായ സന്ദീപ് നായർക്കും സ്വപ്നസുരേഷിനും പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നു. സരിത്ത് കോടതിയിൽ ഒരു കാര്യം അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പേര് പറയാൻ തന്നെ നിർബന്ധിക്കുന്നതായി സരിത്ത് കോടതിയിൽ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് വരുംദിവസങ്ങളിൽ സരിത്ത് വെളിപ്പെടുത്തുമോ എന്നതും ഉറ്റുനോക്കുകയാണ് .
സ്വർണ്ണ കടത്ത് കേസ് പ്രതി സ്വപ്നസുരേഷ് നൽകിയ ജാമ്യഹർജിയും കോടതി പരിഗണിക്കും. അതായത് ജാമ്യത്തിൽ ഇളവ് വേണമെന്ന് കോടതിയിൽ അറിയിച്ചിരിക്കുകയാണ് സ്വപ്‍ന. ആ കാര്യത്തിലും പ്രധാനമായ ഒരു തീരുമാനം ഉണ്ടാകും. ജാമ്യം കിട്ടിയപ്പോൾ എറണാകുളം ജില്ല വിട്ടുപോകരുതെന്ന നിർദ്ദേശം സ്വപ്നയ്ക്ക് കോടതി കൊടുത്തിരുന്നു. അതിൽ ഇളവ് വേണമെന്നാണ് സ്വപ്ന ഉന്നയിക്കുന്ന ആവശ്യം.
താൻ തിരുവനന്തപുരം സ്വദേശിയാണ് തന്റെ അടുത്ത ബന്ധുക്കൾ എല്ലാം തിരുവനന്തപുരത്താണ് ഉള്ളത്. അതുകൊണ്ട് തനിക്ക് ഈ ഒരു ഇളവു നൽകണമെന്നാണ് സ്വപ്ന കോടതിയിൽ ഉന്നയിക്കാൻ പോകുന്നത്. സംസ്ഥാന വിട്ടു പോകേണ്ട സാഹചര്യം ഉണ്ടായാൽ അത് കോടതിയുടെ അനുമതിയോടെ മാത്രമേ നടക്കുകയുള്ളൂ. പക്ഷേ തിരുവനന്തപുരത്ത് പോകാൻ അനുവദിക്കണം എന്നാണ് സ്വപ്ന ഉന്നയിക്കാൻ പോകുന്നത്.
എൻഫോഴ്സ്മെന്റ് അടക്കം ഇവരുടെ ആവശ്യത്തെ എതിർക്കേണ്ട ഒരു നിലപാട് സ്വീകരിച്ചിട്ടില്ല. ഇതിനിടെ ഇതേ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നൽകിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് AM.ഖാൻവീൽക്കര്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക.
ഹൈക്കോടതി ശിവശങ്കറിന് നൽകിയ ജാമ്യം ഉടൻ റദ്ദാക്കാൻ കോടതി വിസമ്മതിച്ചിരുന്നു. ശിവശങ്കര്‍ ജയിലിൽ നിന്ന് പുറത്തിറങ്ങിയ സാഹചര്യത്തിൽ വീണ്ടും ജയിലിലേക്ക് അയക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. സര്‍ക്കാരിലെ സ്വാധീനം ഉപയോഗിച്ച് ശിവശങ്കര്‍ കേസ് അന്വേഷണം അട്ടിമറിക്കും എന്നാണ് ഇ.ഡി ഉയര്‍ത്തുന്ന പ്രധാന ആരോപണം.
https://www.facebook.com/Malayalivartha
























