'മൂന്ന് നേരം മൂക്ക് മുട്ടെ തിന്നാന്‍ വകയുണ്ടായപ്പൊ തിന്നിട്ട് എല്ലിന്റെടേല്‍കയറി കുത്തുമ്പോഴുണ്ടാവുന്ന ഓരോ സൂക്കേടുകളാണ്. അല്ലാതിരുന്ന കാലത്ത് എന്തെങ്കിലും അകത്തോട്ട് പോവാനുണ്ടായിരുന്നെങ്കിലെന്നേ ചിന്തിച്ചിരുന്നുള്ളൂ...' ഹലാൽ വിവാദത്തിൽ പ്രതികരിച്ച് നെല്‍സന്‍ ജോസഫ്

ഹലാല്‍ വിവാദത്തില്‍ പ്രതികരിച്ച് നെല്‍സന്‍ ജോസഫ് രംഗത്ത് എത്തിയിരിക്കുകയാണ്. മൂന്ന് നേരം മൂക്ക് മുട്ടെ തിന്നാന്‍ വകയുണ്ടായപ്പൊ തിന്നിട്ട് എല്ലിന്റെടേല്‍ കയറി കുത്തുമ്പോഴുണ്ടാവുന്ന ഓരോ സൂക്കേടുകളെന്നാണ് നെല്‍സന്‍ ജോസഫിന്റെ പ്രതികരണം എന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം ഉന്നയിച്ചിരിക്കുന്നത്.
ഭക്ഷണത്തിന്റെ പേരില്‍ വെറുപ്പും വിറ്റോണ്ട് കുറേപ്പേര്‍ നടക്കുന്നത് കുറച്ചു നാളായിട്ട് ശ്രദ്ധിക്കുന്നതാണെന്നും ഇതൊക്കെ വില്‍ക്കാന്‍ വച്ചിരിക്കുന്നതും ആള്‍ക്കാര്‍ കാശ് കൊടുത്ത് വാങ്ങിക്കുന്നതുമാണെന്നതാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യമെന്നും നെല്‍സന്‍ ജോസഫ് ബ്യാക്തമാക്കുന്നു.
ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
ഭക്ഷണത്തിന്റെ പേരില്‍ വെറുപ്പും വിറ്റോണ്ട് കുറേപ്പേര്‍ നടക്കുന്നത് കുറച്ചു നാളായിട്ട് ശ്രദ്ധിക്കുന്നതാണ്. മൂന്ന് നേരം മൂക്ക് മുട്ടെ തിന്നാന്‍ വകയുണ്ടായപ്പൊ തിന്നിട്ട് എല്ലിന്റെടേല്‍കയറി കുത്തുമ്പോഴുണ്ടാവുന്ന ഓരോ സൂക്കേടുകളാണ്. അല്ലാതിരുന്ന കാലത്ത് എന്തെങ്കിലും അകത്തോട്ട് പോവാനുണ്ടായിരുന്നെങ്കിലെന്നേ ചിന്തിച്ചിരുന്നുള്ളൂ.
ഇതൊക്കെ വില്‍ക്കാന്‍ വച്ചിരിക്കുന്നതും ആള്‍ക്കാര്‍ കാശ് കൊടുത്ത് വാങ്ങിക്കുന്നതുമാണെന്നതാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം. എന്ന് വച്ചാല്‍ വഴീലൂടെ നടന്ന് പോവുമ്ബൊ നിങ്ങളെയൊന്നും ആരും ഓംനി വാനില്‍ പിടിച്ചുകെട്ടിയിട്ട് തട്ടിക്കൊണ്ടുപോയി ബലമായി തീറ്റിക്കുന്നതല്ല എന്ന്. അപ്പൊ ഹലാല്‍ എന്ന് എഴുതിവച്ചിരിക്കുന്നിടത്ത് നിന്നേ ഒരാള്‍ ഭക്ഷണം കഴിക്കൂ എന്ന് പറഞ്ഞാല്‍ 'ഞാന്‍ ശുദ്ധ വെജിറ്റേറിയന്‍ ഹോട്ടലില്‍ നിന്നേ ഭക്ഷണം കഴിക്കൂ' എന്ന് മറ്റൊരാള്‍ പറയുന്നതില്‍ നിന്ന് എനിക്ക് യാതൊരു വ്യത്യാസവും തോന്നില്ല.
അവിടെ നിന്ന് കഴിക്കുന്നില്ലെന്നും നിങ്ങള്‍ക്ക് തീരുമാനിക്കാം. പക്ഷേ അതിന്‍്റെ പേരില്‍ വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കാനും ആള്‍ക്കാരെ ഭിന്നിപ്പിക്കാനുമൊന്നും ഇവിടെ ഒരുത്തനും ലൈസന്‍സ് തന്നിട്ടില്ല. മാത്രമല്ല, അത് ശുദ്ധ തോന്ന്യവാസമാണ്. ഇനി വ്യക്തിപരമായി പറഞ്ഞാല്‍. കഴിക്കാന്‍ കൊള്ളാവുന്ന ഭക്ഷണം, വൃത്തിയുള്ളിടത്ത്, റീസണബിളായ വിലയില്‍ കിട്ടിയാല്‍ ബോര്‍ഡില്‍ എഴുതി വച്ചിരിക്കുന്നത് നോക്കാതെ കഴിക്കും. അതാണ് ശീലം. അത് അങ്ങനെതന്നെ തുടരാനേ സൗകര്യപ്പെടൂ.
https://www.facebook.com/Malayalivartha
























