'രണ്ടാം ഭാര്യയെ ഉപേക്ഷിച്ച ശേഷം മൂന്നാമത് കാമുകിയെ കെട്ടിയ ശേഷം മാതൃത്വവും പിതൃത്വവും ഉണരുന്നു. കേരളമേ ലജ്ജിക്കൂ എന്ന പ്ലക്കാര്‍ഡുമായി നില്ക്കുന്നു. അവരെ അലക്സും മേഴ്സിയുമായി താരതമ്യം ചെയ്താല്‍ അഭ്രപാളികളിലെ ആ കഥാപാത്രങ്ങള്‍ ഇറങ്ങി വന്ന് എന്നെ തല്ലും...' വൈറലായി കുറിപ്പ്
അമ്മയറിയാതെ കുഞ്ഞിനെ ദത്തിന് കൊഡാക്ത്ത് വിവാദത്തില്‍ ഉള്‍പ്പെട്ട കുഞ്ഞിനെ ആന്ധ്രയിലെ വിജയവാഡയില്‍ നിന്നു തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസമാണ് എത്തിച്ചത്. എന്നാല്‍, കുഞ്ഞിനെ തിരിച്ചെത്തിച്ചതോടെ വിഷയത്തില്‍ രണ്ട് തട്ടിലാണ് സോഷ്യല്‍ മീഡിയ നിൽക്കുന്നത്. ചിലർ രൂക്ഷമായി എതിർത്തുകൊണ്ടും ചിലർ ആകർക്കൊപ്പവും നിൽക്കുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. എന്നാൽ കുഞ്ഞിനെ ഒരുവര്‍ഷമായി പൊന്നുപോലെ വളര്‍ത്തിയ ആന്ധ്രയിലെ അധ്യാപക ദമ്പതികള്‍ക്കൊപ്പമാണ് ഭൂരിഭാഗം പേരും. അത്തരത്തിൽ അഞ്ജു പാര്‍വതി എഴുതിയ കുറിപ്പ് നിരവധി പേരാണ് ഷെയര്‍ ചെയ്യുന്നത്.
പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ;
പെറ്റമ്മയ്ക്കൊപ്പം നില്‍ക്കാനനുവദിക്കാതെ എന്റെ മനസ്സ് ആദ്യമായി പോറ്റമ്മയ്ക്കൊപ്പം കൂടിയത് "എന്റെ മാമ്മാട്ടുകുട്ടിയമ്മയ്ക്ക് " എന്ന സിനിമ കണ്ടപ്പോഴായിരുന്നു. വിവാഹത്തിനു മുന്നേ മേഴ്സിയ്ക്ക് കാമുകനില്‍ ജനിച്ച കുഞ്ഞിനെ മേഴ്സിയ്ക്ക് അനാഥാലയത്തില്‍ എല്പിക്കേണ്ടി വരുന്നു. പിന്നീട് അലക്സിന്റെ ഭാര്യയായി മേഴ്സി മാറിയെങ്കിലും ഉപേക്ഷിച്ച കുഞ്ഞിനെയോര്‍ത്തുള്ള മാനസികവ്യഥയില്‍ അവര്‍ മനോരോഗിയായി മാറുന്നു.
ഒരു ബോട്ടപകടത്തില്‍ കുഞ്ഞിനെ നഷ്ടപ്പെട്ട വിനോദ് -സേതു ദമ്ബതികള്‍ അനാഥാലയത്തിലെത്തുന്നതും പിന്നീട് ടിന്റുവെന്ന മാലാഖക്കുഞ്ഞിന്റെ എല്ലാമെല്ലാമാകുന്നതും പിന്നീട് മേഴ്സിയുടെ തീരാവ്യഥ മനസ്സിലാക്കുന്ന സേതുവെന്ന പോറ്റമ്മ ടിന്റുവിനെ പെറ്റമ്മയ്ക്ക് നല്കുന്നതുമായിരുന്നു സിനിമയുടെ പ്ലോട്ട് .
എപ്പോഴൊക്കെ ആ സിനിമ കണ്ടാലും മനസ്സ് ചേര്‍ന്നു നില്ക്കുക സേതുവെന്ന ആ പോറ്റമ്മയ്ക്കൊപ്പവും വിനോദെന്ന പോറ്റച്ഛനൊപ്പവുമായിരുന്നു. ഒരിക്കല്‍ പോലും മേഴ്സിയോട് ഐക്യപ്പെടുവാനേ സാധിച്ചിരുന്നില്ല. നാല്പതു വര്‍ഷം മുമ്ബുളള കഥാസന്ദര്ഭമായിരുന്നിട്ടു കൂടി , മേഴ്സി തെറ്റുകാരിയല്ലെന്നു കഥയിലുടനീളം കാണിച്ചിട്ടുണ്ടെങ്കില്‍ കൂടി ( മെഡിസിനു പഠിക്കുകയായിരുന്ന അവരുടെ കാമുകന് അപകടത്തില്‍ മരിക്കുകയാണ് ) ടിന്റു സേതുവിന്റെ കുഞ്ഞായി തീരണമെന്നു തോന്നാന്‍ കാരണം അവര്‍ ആ അനാഥ കുഞ്ഞിനു നല്കുന്ന സ്നേഹവും തണലും സുരക്ഷിതത്വവും കണ്ടിട്ടായിരുന്നു.
പേരന്റിംഗ് എന്നാല്‍ കേവലം പ്രസവിച്ചിടല് മാത്രമല്ലെന്നും അത് ഒരു മഹത്തായ ഉത്തരവാദിത്വം തന്നെയാണെന്നും സേതുവും വിനോദും സിനിമയിലുടനീളം അടയാളപ്പെടുത്തിയിരുന്നു. ഇന്ന് വീണ്ടും മനസ്സ് സേതുവിനും വിനോദിനുമൊപ്പം പോയത് ചാനലിലെ ആ വാര്‍ത്ത കണ്ടപ്പോഴായിരുന്നു. ആന്ധ്രയിലെ ആ അദ്ധ്യാപക ദമ്ബതികള്‍ക്ക് സേതുവിന്റെയും വിനോദിന്റെയും മുഖമാണ് എനിക്ക് സങ്കല്പിക്കാന് കഴിയുന്നത്.
ആ കുഞ്ഞിന് ടിന്റുവിന്റെ മുഖവും. അവരില്‍ നിന്നും ആ കുഞ്ഞിനെ പറിച്ചെടുത്തപ്പോള്‍ അവന് നൊന്തുപിടഞ്ഞിട്ടുണ്ടാവണം. ടിന്റുവിനെ പോലെ അമ്മേ അമ്മേയെന്നു സേതുവിനെ നോക്കി വിളിച്ചു കരയാന്‍ തക്ക പ്രായം അവനില്ലെങ്കിലും ഉള്ളാലെ ആ കുഞ്ഞ് എത്രയോ വട്ടം കരഞ്ഞിട്ടുണ്ടാവണം തീര്‍ച്ച!
ടിന്റുവിന്റെ കരച്ചില് കേട്ട് ഉള്ളുലഞ്ഞ് പിടയുമെങ്കിലും ആ ചിത്രത്തില്‍ സേതു ഭര്‍ത്താവിനോട് ഒടുവില്‍ പറയുന്ന ഒരു വാചകമുണ്ട് - ഇപ്പോഴവള്‍ കരഞ്ഞാലും വലുതാവുമ്ബോള്‍ അവള് നമ്മളെയോര്‍ത്ത് നന്ദിയോടെ ചിരിക്കുമെന്ന് . കാരണം അവള്‍ക്ക് നല്‍കുന്നത് അവളുടെ പെറ്റമ്മയെ ആണെന്ന് . "ശരിയാണ് ! സിനിമയുടെ അവസാന ഭാഗത്ത് നീറിപ്പിടഞ്ഞിരിക്കുന്ന നമ്മള് പ്രേക്ഷകരും സേതുവിന്റെ ആ വാചകം കേള്‍ക്കുമ്ബോള്‍ തെല്ല് ആശ്വസിക്കും.
കാരണം മേഴ്സിയെന്ന പെറ്റമ്മയുടെ മനോരോഗം മാറുമ്ബോള്‍ ടിന്റുവിന് അവളുടെ സ്വന്തം അമ്മയെ കിട്ടും. മേഴ്സിയെ സ്നേഹിക്കുന്ന , മനസ്സിലാക്കുന്ന അലക്സിന് ടിന്റുവിനെ മകളെ പോലെ സ്നേഹിക്കാനും കഴിഞ്ഞേക്കും! അത് സിനിമയിലെ മേഴ്സിയും അലക്സും പക്ഷേ അവരെ പോലെയല്ല അനുപമയും ആ കള്ളത്താടിയും.
രണ്ടു വട്ടം വിവാഹിതനായ കാമുകനല്ല അലക്സ്. ഒരു കുടുംബം നശിപ്പിച്ച് പ്രണയം തേടിപ്പിടിച്ചതുമല്ല മേഴ്സി. എന്നാല്‍ ഇവിടെ അങ്ങനെയല്ല. രണ്ടു വട്ടം വിവാഹിതനായ ഒരു കള്ളത്താടിയെ എല്ലാമറിഞ്ഞു പ്രണയിച്ച ഒരു പെണ്‍കുട്ടി. ( അതിനെയൊക്കെ പ്രണയമെന്നു വിളിക്കാമോ ആവോ ?) .
ആദ്യഭാര്യയെയും അതിലുള്ള രണ്ട് കുട്ടികളെയും കളഞ്ഞ് പിന്നീട് കൂട്ടുകാരന്റെ ഭാര്യയെ അടിച്ചു മാറ്റി കല്യാണം കഴിച്ച സഖാവ്. ആ സഖാവ് കൂടെയുള്ള സഖാത്തിയെ പ്രണയിക്കുന്നു. ഗര്‍ഭിണിയാക്കുന്നു. അവള് പ്രസവിച്ചെന്നറിഞ്ഞിട്ടും കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ചെന്നറിഞ്ഞിട്ടും ആറേഴ് മാസം നിശബ്ദനായിട്ടിരിക്കുന്നു.
പിന്നീട് രണ്ടാം ഭാര്യയെ ഉപേക്ഷിച്ച ശേഷം മൂന്നാമത് കാമുകിയെ കെട്ടിയ ശേഷം മാതൃത്വവും പിതൃത്വവും ഉണരുന്നു. കേരളമേ ലജ്ജിക്കൂ എന്ന പ്ലക്കാര്‍ഡുമായി നില്ക്കുന്നു. അവരെ അലക്സും മേഴ്സിയുമായി താരതമ്യം ചെയ്താല്‍ അഭ്രപാളികളിലെ ആ കഥാപാത്രങ്ങള്‍ ഇറങ്ങി വന്ന് എന്നെ തല്ലും.
ശരിക്കും കേരളം ലജ്ജിക്കുന്നത് ഇപ്പോഴാണ് . ഇവിടുത്തെ ഫേക്ക് പ്രബുദ്ധതയോര്ത്ത് ; ഇവിടുത്തെ നാറിയ നിയമസംവിധാനത്തെയോര്ത്ത് ഒക്കെ ലജ്ജിക്കുന്നു. ഇനിയും അമ്മത്തൊട്ടിലുകളില്‍ കുഞ്ഞുങ്ങള്‍ ഉപേക്ഷിക്കപ്പെടും. പക്ഷേ ഇനി ആ കുഞ്ഞുങ്ങളെ ദത്തെടുക്കാന്‍ ആളുകള്‍ ഭയപ്പെട്ടേക്കും.
കാരണം സ്വന്തമെന്നു കരുതി ചേര്‍ത്തണച്ച് വളര്‍ത്തി തുടങ്ങുമ്ബോ ഇനിയും പ്ലക്കാര്‍ഡുമായി ആരെങ്കിലും വന്നാല്‍ ,അതുവരെ അനുഭവിച്ചിരുന്ന മാതൃത്വത്തെ ഒറ്റ നിമിഷം കൊണ്ട് ഇല്ലാതാക്കാന്‍ ആരെങ്കിലും മിനക്കെട്ടാല്‍ നഷ്ടം അങ്ങനെ വരുന്നവര്ക്കല്ലല്ലോ ദത്തെടുക്കുന്ന മാതാപിതാക്കന്മാര്ക്ക് മാത്രമല്ലേ !
മനസ്സും പ്രാര്‍ത്ഥനകളും ആന്ധ്രയിലെ അറിയാത്ത ആ പോറ്റമ്മയ്ക്കും പോറ്റച്ഛനും ഒപ്പമാണ്. അല്ലാതെ തോന്നുമ്ബോള്‍ വലിച്ചെറിയാനും തോന്നുമ്ബോള്‍ ചേര്‍ത്തണയ്ക്കാനും തോന്നുന്ന തേര്‍ഡ് റേറ്റഡ് പാരന്റ്സിനൊപ്പമല്ല.
https://www.facebook.com/Malayalivartha
























