ഇന്ധനവില വര്‍ധനവിനെതിരെ സിപിഐ എം നേതൃത്വത്തില്‍ സംസ്ഥാനത്ത് പ്രതിഷേധ ധര്‍ണ... തിരുവനന്തപുരത്ത് രാജ്ഭവന് മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍

ഇന്ധനവില വര്‍ധനവിനെതിരെ സിപിഐ എം നേതൃത്വത്തില്‍ സംസ്ഥാനത്ത് പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. രാജ്ഭവന് മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്തു.
കോട്ടയത്ത് സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ ജെ തോമസ് ഉദ്ഘാടനം ചെയ്തു. ഇന്ധനവില വര്‍ധനവിനെതിരെ സിപിഐ എം കേന്ദ്രകമ്മിറ്റി ആഹ്വാന പ്രകാരം ജില്ലാ, ഏരിയാ കേന്ദ്രങ്ങളിലെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മുന്നിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. രാവിലെ പത്ത് മുതല്‍ വൈകീട്ട് ആറ് വരെയാണ് ധര്‍ണ.
കൊല്ലത്ത് തോമസ് ഐസക്കും, തൊടുപുഴയില്‍ എം എം മണിയും, പെരുമ്പാവൂരില്‍ എം സി ജോസഫൈനും, കണ്ണൂരില്‍ ഇ പി ജയരാജനും, പിലാത്തറയില്‍ പി കെ ശ്രീമതിയും സത്യഗ്രഹം ഉദ്ഘാടനം ചെയ്തു.
വര്‍ദ്ധിപ്പിച്ച ഇന്ധന നികുതി പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് സിപിഐ എം അര്‍ എം എസിന് മുന്നില്‍ നടത്തിയ പ്രതിഷേധ സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത് സംസ്ഥാന കമ്മിറ്റി അംഗം ടി എന്‍ സീമ.
https://www.facebook.com/Malayalivartha
























