എല്ലാ ഇ.പി.എഫ്. പെന്‍ഷന്‍കാരും ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണമെന്നു റീജണല്‍ പ്രോവിഡന്റ് ഫണ്ട് കമ്മിഷണര്‍

എല്ലാ ഇ.പി.എഫ്. പെന്‍ഷന്‍കാരും ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണമെന്നു റീജണല്‍ പ്രോവിഡന്റ് ഫണ്ട് കമ്മിഷണര്‍ അറിയിച്ചു.
ഇതിനായി ആധാര്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍, പെന്‍ഷന്‍ പേമെന്റ് ഓര്‍ഡര്‍ നമ്പര്‍, മൊബൈല്‍ ഫോണ്‍ എന്നിവയുമായി പെന്‍ഷന്‍ വാങ്ങുന്ന ബാങ്കിനെ സമീപിക്കണം.
പൊതുസേവന കേന്ദ്രങ്ങള്‍, അക്ഷയകേന്ദ്രം, പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളിലും ഫീസ് നല്‍കി ഇതിനു സൗകര്യമുണ്ട്. ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് വര്‍ഷത്തില്‍ എപ്പോള്‍ വേണമെങ്കിലും സമര്‍പ്പിക്കാം. ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് അടുത്ത ഒരു വര്‍ഷം വരെ ആ സര്‍ട്ടിഫിക്കറ്റിനു സാധുതയുണ്ടായിരിക്കും.
ഈ വര്‍ഷം ജനുവരിക്കുശേഷം ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചവര്‍ 12 മാസം കഴിഞ്ഞശേഷം അടുത്ത ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം.
"
https://www.facebook.com/Malayalivartha
























