പാലക്കാട് ഷൊര്‍ണ്ണൂരില്‍ യുവതിയെ ഭര്‍ത്താവ് തീകൊളുത്തി... ഗുരുതരമായി പൊള്ളലേറ്റ യുവതി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍

പാലക്കാട് ഷൊര്‍ണ്ണൂരില്‍ യുവതിയെ ഭര്‍ത്താവ് തീകൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ കൂനുത്തുറ സ്വദേശി ലക്ഷ്മിയെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കുടുംബവഴക്കിനെ തുടര്‍ന്ന് തീകൊളുത്തുകയായിരുന്നു.
ഇന്നലെ രാത്രിയിലാണ് സംഭവമുണ്ടായത്. പൊലീസ് കേസെടുത്തു. . ലക്ഷ്മിയുടെ ആരോഗ്യനില മെച്ചപ്പെട്ടതിന് ശേഷം പൊലീസ് മൊഴിയെടുക്കും.
തീകൊളുത്തുന്നതിനിടയില്‍ ഭര്‍ത്താവ് ഹേമചന്ദ്രനും പൊള്ളലേറ്റിരുന്നു. ഇയാളും ചികിത്സയിലാണ്.
"
https://www.facebook.com/Malayalivartha
























