റോഡിലെ കുഴികളടയ്ക്കുന്നതില്‍ ശാശ്വത പരിഹാരം ഉടൻ; ഓരോ റോഡിലും അറ്റകുറ്റപ്പണി നടത്താന്‍ ഉത്തരവാദിത്തമുള്ള കരാറുകാരുടെ പട്ടിക മറ്റന്നാള്‍ പരസ്യപ്പെടുത്തുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്

കേരളത്തിലെ റോഡുകളിലെ കുഴികൾ കുറിച്ച് നിരവധി ട്രോളുകളും വിമര്ശനങ്ങളുമാണ് ഉയർന്നുവന്നത്. ഇതിനുപിന്നാലെ റോഡിലെ കുഴികളടയ്ക്കുന്നതില്‍ ശാശ്വത പരിഹാരം ഉടനെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് വാക്ക് നൽകുകയുണ്ടായി. ഓരോ റോഡിലും അറ്റകുറ്റപ്പണി നടത്താന്‍ ഉത്തരവാദിത്തമുള്ള കരാറുകാരുടെ പട്ടിക മറ്റന്നാള്‍ പരസ്യപ്പെടുത്തുമെന്നും മന്ത്രി അറിയിക്കുകയായിരുന്നു.
അതോടൊപ്പം തന്നെ അടുത്ത മാസം റോഡുകളിലും ഇത് സംബന്ധിച്ച ബോര്‍ഡ് സ്ഥാപിക്കും. കരാറുകാരന്റ ഉത്തരവാദിത്തം കഴിഞ്ഞാലും അറ്റകുറ്റപ്പണി നടത്താന്‍ മുന്‍കൂര്‍ ടെന്‍ഡര്‍ വിളിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അകഴിഞ്ഞ കുറച്ച് മാസങ്ങളായി നിര്‍ത്താതെ പെയ്യുന്ന മഴയാണ് അറ്റകുറ്റപണിക്ക് തടസ്സമാകുന്നത്. മഴയല്ലാതെ ഉദ്യോഗസ്ഥരുടെ അലംഭാവം കൊണ്ട് പണി നടക്കാത്തത് ചൂണ്ടിക്കാണിച്ചാല്‍ നടപടിയെടുക്കാന്‍ തയാറാണ് എന്നും അദ്ദേഹം പറയുകയായിരുന്നു. റോഡിന്റെ നിര്‍മാണം നടത്തിയ കരാറുകാരെ കൊണ്ട് തന്നെ കുഴിയടപ്പിക്കുന്നതിനുള്ള നടപടികള്‍ അടുത്തദിവസം തന്നെ ആരംഭിക്കുകയും ചെയ്യും. കരാറുകാരന്റ ഊഴം കഴിഞ്ഞാലും കുഴിയടയ്ക്കാന്‍ മുന്‍കൂട്ടി പദ്ധതി തയാറാക്കും
അതേസമയം ജല അതോറിറ്റി പൈപ്പിടാന്‍ വേണ്ടി കുഴിച്ച റോഡ് പലയിടത്തും അതേപടി കിടക്കുന്നുണ്ട്. പല പ്രാവശ്യം ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിച്ചതാണ്. റോഡ് കുഴിക്കുന്നത് മുന്‍കൂട്ടി അറിയിക്കുന്നതിനായി പ്രത്യേക പോര്‍ട്ടല്‍ തയാറാകുന്നതോടെ ഇതിനും പരിഹാരമാകുമെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha
























