ഭർത്താവിനും ഭർതൃ വീട്ടുകാർക്കുമെതിരെ പോലീസിൽ പരാതി നൽകിയ ശേഷം വീട്ടിലെത്തിയ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആലുവ ഈസ്റ്റ് സി ഐക്കെതിരേ നടപടി;സി ഐ യെ സ്റ്റേഷൻ ചുമതലകളിൽ നിന്ന് നീക്കി;മൊഫിയ പർവീണിന്റെ ആത്മഹത്യ ആലുവ ഡിവൈ.എസ്.പി അന്വേഷിക്കും

ഭർത്താവിനും ഭർതൃ വീട്ടുകാർക്കുമെതിരെ പോലീസിൽ പരാതി നൽകിയ ശേഷം വീട്ടിലെത്തിയ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആലുവ ഈസ്റ്റ് സി ഐക്കെതിരേ നടപടി. സി ഐ യെ സ്റ്റേഷൻ ചുമതലകളിൽ നിന്ന് നീക്കി. ആലുവ എടയപ്പുറത്ത് മൊഫിയ പർവീൺ ആണ് ആത്മഹത്യ ചെയ്തത്.
സി ഐക്കെതിരേ നടപടി വേണമെന്ന് ആത്മഹത്യ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് സി ഐയെ സ്റ്റേഷൻ ചുമതലകളിൽ നിന്ന് നീക്കിയത്. മൊഫിയ പർവീണിന്റെ ആത്മഹത്യ ആലുവ ഡിവൈ.എസ്.പി അന്വേഷിക്കും.മൊഫിയയുടെ ആത്മഹത്യയിൽ ഭർത്താവിനെതിരേ പോലീസ് കേസെടുക്കും. അതേസമയം മൊഫിയയുടെ മരണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് അൻവർ സാദത്ത് എം എൽ എ പറഞ്ഞു.
മൊഫിയയുടെ ആത്മഹത്യയിൽ ഭർത്താവിനെതിരേ പോലീസ് കേസെടുക്കും. .സിഐ പരാതി പറയാനെത്തിയ മൊഫിയയോടും പിതാവിനോടും മോശമായി പെരുമാറിയെന്നാണ് ആരോപണം. മൊഴി നൽകിയ ശേഷം വീട്ടിലെത്തിയ പെൺകുട്ടിയെ മുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൊഫിയയുടെ ആത്മഹത്യകുറിപ്പിൽ ഭർത്താവിനും വീട്ടുകാർക്കുമെതിരേയും ആലുവ ഈസ്റ്റ് സിഐക്കെതിരേയും ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.
സിഐക്കെതിരേ നടപടിയെടുക്കണമെന്നും ആത്മഹത്യകുറിപ്പിൽ ആവശ്യപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സി ഐയെ സ്റ്റേഷൻ ചുമതലകളിൽ നിന്നും മാറ്റിയത്.മൊഫിയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പോലീസിനെതിരേ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് മൊഫിയയുടെ പിതാവ് ഇർഷാദും രംഗത്തെത്തിയിട്ടുണ്ട്. ആലുവ സി ഐ ഞങ്ങളോട് മോശമായാണ് പെരുമാറിയെന്നും ആലുവ സി ഐ താൻ ഒരു തന്തയാണോടോ എന്നാണ് കയറി ചെന്നപ്പോൾ തന്നെ ചോദിച്ചത്.
മരുമകന്റേയും അവരുടെ വീട്ടുകാരുടേയും മുന്നിൽവെച്ച് തന്നോടും മകളോടും മോശമായിട്ടാണ് പ്രതികരിച്ചതെന്നും ഇർഷാദ് ആരോപിക്കുന്നു. സ്റ്റേഷനിൽ നിന്ന് വന്ന മകൾ നമുക്ക് നീതി കിട്ടുന്നില്ലല്ലോ പപ്പാ എന്നാണ് പറഞ്ഞത്. നീതി കിട്ടുമെന്ന് ഞാൻ പറഞ്ഞപ്പോൾ സി ഐ ഞങ്ങളുടെ മുമ്പിൽ വെച്ച് ഇങ്ങനെ സംസാരിക്കില്ലല്ലോ എന്നാണ് അവൾ പറഞ്ഞത്.
ഞാൻ ഇത്രയൊക്കെ സഹിച്ച് പോയാണ് പരാതി കൊടുത്തത്. എന്നിട്ടും അവർ എന്നോട് ഇങ്ങനെയാണല്ലോ പെരുമാറുന്നത് എന്നാണ് അവൾ പറഞ്ഞത്. മകൾക്ക് പോലീസിന്റെ ഭാഗത്ത് നിന്ന് അല്പം കരുണയാണ് വേണ്ടിയിരുന്നതെന്നും കരുണ കിട്ടിയിരുന്നെങ്കിൽ മകൾ ആത്മഹത്യ ചെയ്യില്ലായിരുന്നുവെന്നും ഇർഷാദ് പറയുന്നു.തൊടുപുഴയിൽ സ്വകാര്യ കോളേജിൽ മൂന്നാം വർഷ എൽഎൽബി വിദ്യാർത്ഥിയാണ് മരിച്ച മൊഫിയ.
ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ടയാളെയാണ് വിവാഹം കഴിച്ചത്. ഇന്നലെ പൊലീസ് സ്റ്റേഷനിൽ ഭർതൃവീട്ടുകാരെ വിളിച്ചുവരുത്തി ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മോഫിയ ആത്മഹത്യ ചെയ്തത്. ഭർതൃവീട്ടുകാർ പണം ചോദിച്ചു ബുദ്ധിമുട്ടിച്ചിരുന്നു. പൊലീസ് സ്റ്റേഷനില്‍ ഒത്തുതീർപ്പ് ചർച്ചയ്ക്കിടെ സിഐ ചീത്ത പറഞ്ഞു.
ഭർത്താവും മാതാപിതാക്കളും ക്രിമിനലുകളാണെന്നും അവർക്ക് പരമാവധി ശിക്ഷ കൊടുക്കണമെന്നും അത് തന്‍റെ അവസാന ആഗ്രഹമാണെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ട്. പരാതിയുമായി എത്തിയ മകള്‍ക്ക് പൊലീസ് സ്റ്റേഷനില്‍ നേരിടേണ്ടി വന്നത് ക്രൂരമായ അവഹേളനമെന്നും സ്റ്റേഷനിലെ സിസിടിവി പരിശോധിച്ചാല്‍ വ്യക്തമാകുമെന്നും അച്ഛന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























