അനുപമയും കുട്ടിയും തമ്മിലുള്ള ജൈവിക ബന്ധവും ആന്ധ്രയിലെ അമ്മയും കുട്ടിയും തമ്മിലുള്ള വൈകാരിക ബന്ധവും താരതമ്യം ചെയ്തുള്ള അതിഭാവുകത്വത്തിന് അടിസ്ഥാനമേയില്ല;കാരണം ആന്ധ്രയിലെ പേരൻ് സമിതിയുമായി ഒപ്പു വച്ചിരിക്കുന്നത് ദത്തിനു മുന്നോടിയായുള്ള ഉപാധികളോടെയുള്ള പ്രീ അഡോപ്ഷൻ ഫോസ്റ്റർ കെയർ കരാറാണ്; ആ കുട്ടിയുടെയും ഫോസ്റ്റർ പേരൻ്റ്സിൻ്റയും അവകാശങ്ങളെ നമുക്ക് മാനിക്കാൻ പഠിക്കാം

അനുപമയും കുട്ടിയും തമ്മിലുള്ള ജൈവിക ബന്ധവും ആന്ധ്രയിലെ അമ്മയും കുട്ടിയും തമ്മിലുള്ള വൈകാരിക ബന്ധവും താരതമ്യം ചെയ്തുള്ള അതിഭാവുകത്വത്തിന് അടിസ്ഥാനമേയില്ല. കാരണം ആന്ധ്രയിലെ പേരൻ് സമിതിയുമായി ഒപ്പു വച്ചിരിക്കുന്നത് ദത്തിനു മുന്നോടിയായുള്ള ഉപാധികളോടെയുള്ള പ്രീ അഡോപ്ഷൻ ഫോസ്റ്റർ കെയർ കരാറാണ്.
ഓരോ ആറു മാസം കൂടുമ്പോഴും അഡോപ്ഷൻ ഏജൻസി ഹോം സ്റ്റഡി റിപ്പോർട്ട് തയ്യാറാക്കി കുട്ടിയുടെ ക്ഷേമം ഉറപ്പുവരുത്തുമെന്ന് മാധ്യമപ്രവർത്തകൻ അരുൺകുമാർ.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;അനുപമയും കുട്ടിയും തമ്മിലുള്ള ജൈവിക ബന്ധവും ആന്ധ്രയിലെ അമ്മയും കുട്ടിയും തമ്മിലുള്ള വൈകാരിക ബന്ധവും താരതമ്യം ചെയ്തുള്ള അതിഭാവുകത്വത്തിന് അടിസ്ഥാനമേയില്ല.
കാരണം ആന്ധ്രയിലെ പേരൻ് സമിതിയുമായി ഒപ്പു വച്ചിരിക്കുന്നത് ദത്തിനു മുന്നോടിയായുള്ള ഉപാധികളോടെയുള്ള പ്രീ അഡോപ്ഷൻ ഫോസ്റ്റർ കെയർ കരാറാണ്. ഓരോ ആറു മാസം കൂടുമ്പോഴും അഡോപ്ഷൻ ഏജൻസി ഹോം സ്റ്റഡി റിപ്പോർട്ട് തയ്യാറാക്കി കുട്ടിയുടെ ക്ഷേമം ഉറപ്പുവരുത്തും.
ഉപാധികൾ ലംഘിച്ചാലോ ബയോളജിക്കൽ പേരൻ്റ്സ് തിരിച്ചുവന്നാലോ ഫോസ്റ്റർ പേരൻ്റ് കുട്ടിയുടെ പരിചരണം അവസാനിപ്പിച്ച് വിട്ടു നൽകണം. ഫോസ്റ്ററിംഗ് കഴിഞ്ഞേ ദത്തു രജിസ്ട്രേഷൻ നിയമ നടപടികൾ തുടങ്ങു. അതു വരെയും ഫോസ്റ്റർ പേരൻ്റ് ഈ കൈമാറ്റ സാധ്യത പ്രതീക്ഷിക്കുന്നുണ്ട്.
എന്നു വച്ചാൽ DNA മാച്ചാവുന്നതോടെ അനുപമ യ്ക്ക് കുട്ടിയേയും കുട്ടിയ്ക്ക് ബയോളജിക്കൽ അമ്മയേയും കിട്ടും, ആന്ധ്രാ പേരൻസിന് പ്രീ അഡോപ്ഷൻ ഫോസ്റ്റർ കരാർ അവസാനിപ്പിച്ചതായുള്ള കത്തും കിട്ടും. ഇത് അസാധാരണമോ അത്യപൂർവ്വമോ ആയ സംഭവമല്ല. എന്നിട്ടും നമ്മൾ ഈ വാർത്ത ആഘോഷിച്ചത് ഇതിനുള്ളിലെ സദാചാരാവയേറിസവും ഇമോഷണൽ കണ്ടൻ്റും കൊണ്ട് കൂടിയാണ്.
ഒന്നു കൂടി ഉറപ്പിച്ചു പറയാം, അവിവാഹിത ഗർഭിണികളെ അഭിനന്ദിച്ചില്ലെങ്കിലും അത് ഞെട്ടലോടെ കേൾക്കാത്ത കാലമെത്തും വരെ ഇത് ഇങ്ങനെ തന്നെ തുടരും. ഇത് ഇനി അവരുടെ വ്യക്തിപരമായ കുടുംബകഥയാണ്. ആ കുട്ടിയുടെയും ഫോസ്റ്റർ പേരൻ്റ്സിൻ്റയും അവകാശങ്ങളെ നമുക്ക് മാനിക്കാൻ പഠിക്കാം.
https://www.facebook.com/Malayalivartha
























