കുഞ്ഞിനി അനുപമയുടെ കൈകളിലേക്ക്, പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷമെന്ന് അനുപമ

ഡിഎന്‍എ ഫലം പോസിറ്റീവ് ആയതിന് പിന്നാലെ അനുപമയ്ക്ക് കുഞ്ഞിനെ കാണാൻ അനുമതി. നിർമലാ ഭവൻ ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് അനുപമ പുറപ്പെട്ടിട്ടുണ്ട്. പങ്കാളിയായ അജിത്തിനെ വിളിച്ച് സിഡബ്ല്യൂസി വിവരം അറിയിക്കുകയായിരുന്നു. ആന്ധ്ര പ്രദേശിൽ നിന്നും എത്തിച്ച കുഞ്ഞ് തങ്ങളുടേതെന്ന് തെളിഞ്ഞതിൽ സന്തോഷമെന്ന് അനുപമയും അജിത്തും പ്രതികരിച്ചു.
ഡിഎൻഎ പരിശോധനയിൽ തെളിഞ്ഞതോടെ കുഞ്ഞിനെ തന്റെ കയ്യിലേക്ക് ലഭിക്കുമെന്നാണ് കരുതുന്നതെന്നും തന്നിൽ നിന്നും കുഞ്ഞിനെ മാറ്റിയവർക്കും അതിന് കൂട്ടുനിന്നവർക്കും എതിരെ നടപടിയെടുക്കും വരെ സമരവുമായി മുന്നോട്ട് പോകുമെന്നും അനുപമ അറിയിച്ചു.
''കുഞ്ഞ് തന്റേതെന്ന് അറിഞ്ഞപ്പോൾ പറഞ്ഞറിയിക്കാൻ സാധിക്കാത്ത സന്തോഷമാണ്. എന്നാൽ ഡിഎൻഎ പരിശോധനാ ഫലം പോസിറ്റീവ് ആണെന്ന് ആരും ഇതുവരെയും ഔദ്യോഗികമായി അറിയിച്ചിട്ടില്ല. അതിൽ വിഷമം ഉണ്ടെന്നും അവർ പറഞ്ഞു.
https://www.facebook.com/Malayalivartha
























