ട്രെയിനില്‍ യുവതിയെ കടന്നുപിടിച്ച പതിനേഴുകാരന് അറസ്റ്റിൽ; പിടിയിലായത് കാസര്‍കോട് സ്വദേശി

മംഗലാപുരം -തിരുവനന്തപുരം എക്സ്പ്രസ് ട്രെയിനില്‍ യുവതിയെ കടന്നുപിടിച്ച പതിനേഴുകാരന് പിടിയില്‍. കാസര്‍കോട് സ്വദേശിയാണ് റെയില്‍വേ പൊലീസിന്റെ പിടിയിലായത്.തിങ്കളാഴ്ച പുലര്‍ച്ച 2.30ന് ട്രെയിന്‍ കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് സംഭവം. കോഴിക്കോട് വടകര സ്വദേശിനിയായ 33 കാരിക്ക് നേരെയാണ് ലൈംഗികാതിക്രമം ഉണ്ടായത്. കൊല്ലം റെയില്‍വേ പൊലീസ് കേസെടുത്ത് കോടതിയില്‍ ഹാജരാക്കിയ ശേഷം ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha
























