എസ്‌ഐയെ ഭീഷണിപ്പെടുത്തി വീഡിയോ പോസ്റ്റ് ചെയ്ത കണ്ണൂര്‍ സ്വദേശി അറസ്റ്റില്‍

എസ്‌ഐയെ ഭീഷണിപ്പെടുത്തി വീഡിയോ പോസ്റ്റ് ചെയ്ത കണ്ണൂര്‍ സ്വദേശി അറസ്റ്റില്‍. കണ്ണൂര്‍ നാറാത്ത് സ്വദേശി എം.ഷമീമാണ് പിടിയിലായത്. നാദാപുരം എസ്‌ഐയെ ആണ് ഇയാള്‍ ഭീഷണിപ്പെടുത്തിയത്. ക്വട്ടേഷന്‍ സംഘം വീടാക്രമിച്ച കേസില്‍ ഇയാളെ പ്രതിയാക്കിയിരുന്നു.
ഇതിന്റെ വൈരാഗ്യത്തിലാണ് ഇയാള്‍ ഭീഷണിമുഴക്കിയത്. തുടര്‍ന്ന് പോലീസിനെ വെല്ലുവിളിച്ച് ഷമീം ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോ പോസ്റ്റിട്ടു. 'എസ്‌ഐ സൂക്ഷിച്ചു കളിക്കണം, അല്ലെങ്കില്‍ ജീവനു ഭീഷണിയാണ്. നാദാപുരംകാരും സൂക്ഷിക്കണം' എന്നാണ് ഷമീം ഭീഷണി സന്ദേശത്തില്‍ പറയുന്നത്.
https://www.facebook.com/Malayalivartha























