വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ കടന്നുപിടിക്കുകയും മകളുടെ മുന്നില്‍വെച്ച് അപമാനിക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍; ആക്രമണത്തില്‍ പരിക്കേറ്റ അമ്മയേയും മകളേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ കടന്നുപിടിക്കുകയും മകളുടെ മുന്നില്‍വെച്ച് അപമാനിക്കുകയും ചെയ്ത ആള്‍ അറസ്റ്റില്‍.കൊല്ലം കണ്ണനല്ലൂര്‍ കള്ളിക്കാട് തൊടിയില്‍ പുത്തന്‍വീട്ടില്‍ മുഹമ്മദ് റാഫിയെ(38) ആണ് കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തത്. മുഹമ്മദ് റാഫിയുടെ സുഹൃത്ത് യുവതിക്ക് പലിശയ്ക്ക് പണം നല്‍കിയിരുന്നു. പണം പിരിക്കാനായി എത്തിയപ്പോഴാണ് മുഹമ്മദ് റാഫി യുവതിയെ കടന്നുപിടിച്ചത്.
പലിശ നല്‍കുന്നതിനെ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കത്തിനിടെയാണ് മുഹമ്മദ് റാഫി യുവതിയെ കടന്നുപിടിച്ചത്. അമ്മയെ ആക്രമിക്കുന്നത് കണ്ട് തടയാനെത്തിയ പതിമൂന്നുകാരിയായ മകളെയും മുഹമ്മദ് റാഫിയും സുഹൃത്തും ചേര്‍ന്ന് ഉപദ്രവിച്ചു. കുട്ടിയുടെ മുന്നില്‍ വച്ച് യുവതിയോട് അപമര്യാദയായി പെരുമാറുകയും ചെയ്തു.
ആക്രമണത്തില്‍ പരിക്കേറ്റ അമ്മയും മകളും കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. യുവതിയുടെ പരാതിയില്‍ കൊട്ടിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുഹമ്മദ് റാഫി അറസ്റ്റിലായത്. കൊല്ലത്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha
























