പ്രക്ഷോഭത്തെ അടിച്ചമർത്താൻ നോക്കിയാൽ തളരുന്നതല്ല കോൺഗ്രസ്സിന്റെ വീര്യം! ധര്മസമരത്തില് ആത്യന്തിക വിജയം നേടുക തന്നെ ചെയ്യും: കെ. സുധാകരന്

പ്രക്ഷോഭത്തെ അടിച്ചമർത്താൻ ശ്രമിച്ചാൽ തളരുന്നതല്ല കോണ്‍ഗ്രസ് വീര്യമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എംപി. ആലുവയിലെ നിയമവിദ്യാര്‍ഥിനിയെ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത സംഭവത്തിലെ കാരണക്കാരില്‍ ഒരാള്‍ ആയ സിഐ സുധീറിനെ സര്‍വീസില്‍ നിന്നു പുറത്താക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇന്ന് നടത്തിയ പ്രക്ഷോഭത്തെ പോലീസ് അടിച്ചമര്‍ത്താന്‍ ശ്രമിച്ചതില്‍ പ്രതിഷേധിച്ചാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
കോണ്‍ഗ്രസ് ഈ ധര്മസമരത്തില് ആത്യന്തിക വിജയം നേടുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറയുകയായിരുന്നു. ജലപീരങ്കിയിലും ഗ്രനേഡിലും ലാത്തിചാര്‍ജിലും സത്യത്തിനും നീതിക്കും വേണ്ടിയുള്ള കോണ്‍ഗ്രസിന്റെ പോരാട്ടം ഒലിച്ച് പോകുകയില്ലെന്നു സുധാകരന് പറയുകയായിരുന്നു.
ഗുരുതരവീഴ്ച കേസുമായി ബന്ധപ്പെട്ട് സിഐയ്ക്ക് ഉണ്ടായെന്നും ഇയാളെ പോലീസ് ആസ്ഥാനത്ത് ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ട് വന്നപ്പോള്‍ നിയമനം നല്കി പിണറായി സര്‍ക്കാര്‍ ആദരിക്കുകയാണ് ചെയ്തെതെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























