തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും

ശ്രീകാര്യം മേല്‍പ്പാല നിര്‍മാണവുമായി ബന്ധപ്പെട്ട് മാറ്റിസ്ഥാപിച്ച കുടിവെള്ള പൈപ്പ്‌ലൈനുകളുടെ കൂട്ടിയോജിപ്പിക്കല്‍ പ്രവൃത്തികള്‍ നടത്തുന്നതിനാല്‍ നഗരസഭയില്‍പ്പെട്ട ശ്രീകാര്യം, ചെറുവയ്ക്കല്‍, ആക്കുളം, ഇടവക്കോട്, അലത്തറ, പാങ്ങപ്പാറ, ഉള്ളൂര്‍, കാര്യവട്ടം തുടങ്ങിയ വാര്‍ഡുകളില്‍ ജൂണ്‍ 27 ശനി രാവിലെ 7 മുതല്‍ ജൂണ്‍ 28 ഞായര്‍ വൈകിട്ട് 7 വരെ കുടിവെള്ള വിതരണം പൂര്‍ണമായോ ഭാഗികമായോ മുടങ്ങും.
കൂടാതെ ഈ സമയത്ത് ശ്രീകാര്യം ജംഗ്ഷനില്‍ നിന്ന് ചെറുവക്കലേയ്ക്കും തിരികെയുമുള്ള ഗതാഗതവും തടസ്സപ്പെടുന്നതാണ്. ഉപഭോക്താക്കള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും വാഹനയാത്രക്കാര്‍ ട്രാഫിക് അധികാരികളുടെ നിര്‍ദേശം പാലിക്കേണ്ടതാണെന്നും പോങ്ങുംമൂട് സബ് ഡിവിഷന്‍ അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
കേരള വാട്ടര്‍ അതോറിറ്റി കല്ലറ സെക്ഷന്റെ കീഴില്‍ വരുന്ന, ആലമുക്ക് ടാങ്ക് മുതല്‍ വെള്ളാഞ്ചിറ ജംഗ്ഷന്‍ വരെയുള്ള 350 എംഎം എസി പൈപ്പുകള്‍ മാറ്റി ജലജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി പുതിയ ഡിഐ/പിവിസി പൈപ്പുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി ജൂണ്‍ 29 മുതല്‍ നടക്കുന്നതിനാല്‍ പനവൂര്‍, പുല്ലമ്പാറ, വെമ്പായം എന്നീ പഞ്ചായത്തുകളുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളിലേക്കുള്ള കുടിവെള്ള വിതരണം തുടര്‍ന്നുള്ള 15 ദിവസത്തേക്ക് പൂര്‍ണമായും തടസ്സപ്പെടും. ഉപഭോക്താക്കള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണെന്ന് നെടുമങ്ങാട് വാട്ടര്‍ സപ്ലൈ സബ് ഡിവിഷന്‍ അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha


























