ഇടുക്കിയില്‍ ലഹരി മരുന്നുമായി രണ്ടു പേരെ എക്‌സൈസ് പിടികൂടി; വിനോദ സഞ്ചാര കേന്ദ്രമായ പരുന്തുംപാറയില്‍ നിന്നുമാണ് പിടികൂടിയത്

ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രമായ പരുന്തുംപാറയില്‍ നിന്നും ലഹരി മരുന്നുമായി രണ്ടു പേരെ എക്‌സൈസ് പിടികൂടി. പെരുവന്താനം സ്വദേശി ഷെഫിന്‍ മാത്യൂ (32) കൊടുങ്ങല്ലൂര്‍ സ്വദേശി സാന്ദ്ര (20) എന്നിവരാണ് പിടിയിലായത്. 0.06 ഗ്രാം എംഡിഎംഎ യാണ് ഇവരുടെ പക്കലുണ്ടായിരുന്നത്. 0.05 ഗ്രാമില്‍ കൂടുതല്‍ എംഡിഎംഎ കയ്യില്‍ കരുതുന്നത് ജാമ്യം ലഭിക്കാത്ത കുറ്റമാണ്.
കുമളിയിലെ സ്വകാര്യ ഹോട്ടലില്‍ മുറിയെടുത്ത ശേഷം ഇരുവരും പരുന്തുംപാറ സന്ദര്‍ശിക്കാന്‍ പോയി . ഇവിടെ വച്ച് സംശയം തോന്നിയ എക്‌സൈസ് സംഘം പരിശോധിച്ചപ്പോഴാണ് കയ്യില്‍ കരുതിയിരുന്ന നിരോധിത ലഹരി വസ്തു കണ്ടെത്തിയത്.
താമസിച്ചിരുന്ന മുറിയിലും ലഹരി മരുന്നുണ്ടെന്ന് ഇവര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. തുടര്‍ന്ന് ഹോട്ടല്‍ മുറിയില്‍ നടത്തിയ പരിശോധനയിലും ലഹരി മരുന്ന് കിട്ടി. ഇരുവരെയും കോടതില്‍ ഹാജരാക്കുമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























