ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയത് പടക്കം പൊട്ടിച്ച് ആഘോഷിച്ച് ഭര്‍ത്താവ്

ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയത് പടക്കം പൊട്ടിച്ച് ആഘോഷിച്ച് ഭര്‍ത്താവ്. രണ്ടു മക്കളുടെ അമ്മയായ നീതുവാണ് ഒരു കുഞ്ഞിനെയുമായി പഴയ സഹപ്രവര്‍ത്തകനായ ബിജുവിന്റെയൊപ്പം ഒളിച്ചോടിയത്. ചെറുവത്തൂര്‍ ടൗണിലെ ഫാന്‍സി കടയില്‍ ഒന്നിച്ചു ജോലി ചെയ്യവെ ഇവര്‍ പ്രണയത്തിലാകുകയായിരുന്നു. പിന്നീട് ഗള്‍ഫിലേക്ക് പോയ ബിജു നാട്ടില്‍ തിരിച്ചെത്തിയപ്പോഴായിരുന്നു ഒളിച്ചോട്ടവും വിവാഹവും.
ഭര്‍ത്താവ് ജോലിക്കു പോയ സമയത്താണ് വീട്ടില്‍ നിന്നും നീതു കുഞ്ഞുമായി ഇറങ്ങിപോയത്. എന്നാല്‍ ഭാര്യ ഒളിച്ചോടി പോയതറിഞ്ഞ് വിഷമിച്ചിരിക്കാതെ വീട്ടുകാരെയും സുഹൃത്തുക്കളേയും വീട്ടിലേക്ക് വിളിച്ചു വരുത്തി ആഘോഷിക്കുകയാണ് ഭര്‍ത്താവ് ചെയ്തത്.
ചോക്കളേറ്റ് കേക്ക് വാങ്ങി ഇവിടം സ്വര്‍ഗമായി എന്ന് എഴുതി, കേക്ക് മുറിച്ച് അമ്മക്കും കുഞ്ഞിനും സുഹൃത്തുക്കള്‍ക്കും വിതരണം ചെയ്തു. കൂടാതെ കമ്പിത്തിരി,പടക്കം, ഗുണ്ട് തുടങ്ങിയവ പൊട്ടിച്ചും ഭാര്യയുടെ ഒളിച്ചോട്ടം വന്‍ ആഘോഷമാക്കുകയാണ് ചെയ്തത്.
https://www.facebook.com/Malayalivartha
























