പതിനേഴുകാരിയെ വിവാഹ വാഗ്ദാനം നല്‍കി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; കേസിൽ യുവാവ് അറസ്റ്റിൽ

പതിനേഴുകാരിയെ വിവാഹ വാഗ്ദാനം നല്‍കി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ കുന്നന്താനം ആഞ്ഞിലിത്താനം പഴംപള്ളില്‍ അജീഷ് യോഹന്നാനെ (35) ചെങ്ങന്നൂര്‍ പൊലീസ് അറസ്റ്റുചെയ്തു.
പാണ്ടനാട് സ്വദേശിനിയായ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കഴിഞ്ഞ 22നാണ് പരാതി നല്‍കിയത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി തമിഴ്‌നാട് പൊള്ളാച്ചിയില്‍ ഒളിച്ചു താമസിക്കുകയായിരുന്നു. അജീഷ് വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണെന്ന് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha
























