റിസോര്‍ട്ടിലെ ചെടിച്ചട്ടികളില്‍ കഞ്ചാവ് ചെടി വളര്‍ത്തിയെന്ന കേസില്‍ രണ്ട് പേര്‍ക്ക് തടവും പിഴയും

റിസോര്‍ട്ടിലെ ചെടിച്ചട്ടികളില്‍ കഞ്ചാവ് ചെടി വളര്‍ത്തിയെന്ന കേസില്‍ രണ്ട് പേര്‍ക്ക് കഠിന തടവും പിഴയും കോടതി വിധിച്ചു.
ഈജിപ്ഷ്യന്‍ പൗരനായ ഏദല്‍, ജര്‍മന്‍ പൗരന്‍ അള്‍റിച് എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്. കഞ്ചാവ് ചെടികള്‍ നട്ടതിന് രണ്ട് പേരും നാല് വര്‍ഷം കഠിന തടവ് അനുഭവിക്കണം. ഒരു ലക്ഷം രൂപ വീതം പിഴയും ഒടുക്കണം. കഞ്ചാവും ഹാഷിഷ് ഓയിലും കൈവശംവച്ചതിന് ഒരുമാസം കഠിന തടവും 10,000 രൂപ പിഴയും ശിക്ഷിച്ചിട്ടുണ്ട്. മുട്ടം എന്‍ ഡി പി എസ് കോടതിയാണ് കേസില്‍ വിധി പറഞ്ഞത്.
കുമളി തേക്കടി റോഡിലെ റിസോര്‍ടില്‍ 2016 ഡിസംബര്‍ 30 നാണ് ഇരുവരെയും എക്‌സൈസ് അറസ്റ്റു ചെയ്തത്. റിസോര്‍ടിലെ ചെടിച്ചട്ടികളില്‍ അഞ്ച് കഞ്ചാവ് ചെടികള്‍ ഇവര്‍ നട്ടുവളര്‍ത്തിയിരുന്നുവെന്നാണ് കണ്ടെത്തല്‍. ഒപ്പം 90 ഗ്രാം വീതം കഞ്ചാവും ഹാഷിഷും പിടികൂടുകയും ചെയ്തിരുന്നുവെന്ന് എക്‌സൈസ് പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha
























