Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ കെ.എം ചാണ്ടിയുടെ കൊച്ചുമകൻ സഞ്ജയ് സഖറിയാസിനും ഭാര്യ സൂര്യയ്ക്കുമെതിരെ പോലീസ് കേസെടുത്തു

07 DECEMBER 2021 02:13 PM IST
മലയാളി വാര്‍ത്ത

ക്രിസ്ത്യൻ മതവികാരത്തെ വ്രണപ്പെടുത്തിയെന്ന പരാതിയിൽ പാലാ സ്വദേശി സഞ്ജയ് സഖറിയാസ്,ഭാര്യ സൂര്യ എസ് നായർ എന്നിവർക്കെതിരെ പോലീസിൽ പരാതി. കോട്ടയം ആനിക്കാട് സ്വദേശി ആന്റണി ജോർജാണ് പരാതി നൽകിയത്. പരാതിയിൽ പോലീസ് കേസെടുത്തു. 

ക്രിസ്ത്യൻ കത്തോലിക്കാ മതവികാരത്തെ വ്രണപ്പെടുത്തണമെന്നും ക്രിസ്ത്യൻ മതവിശ്വാസ ചിഹ്നങ്ങളെയും രൂപങ്ങളെയും അപമാനിക്കണമെന്നും അവഹേളിക്കണമെന്നുമുള്ള മനപ്പൂർവ്വമായ ഉദ്ദേശത്തോടും കരുതലോടും കൂടി കെഎം ചാണ്ടിയുടെ കൊച്ചുമകൻ സഞ്ചയ് സഖറിയാസിന്റെ മൊബൈൽ നമ്പരുപയോഗിച്ച് നിർമ്മിച്ച് പ്രവർത്തിച്ചുവരുന്ന " പാലാക്കാരൻ ചേട്ടൻ " എന്ന ഫേസ്ബുക്ക് പേജു വഴി അശ്ലീലവും മ്ലേച്ഛകരവുമായ സന്ദേശങ്ങളും ചിത്രങ്ങളും കഴിഞ്ഞകുറെ നാളുകളായി സമൂഹ മധ്യത്തിൽ പ്രചരിപ്പിച്ചതിനെതിരെയാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തത്. പ്രതികളുടെ പ്രവർത്തികൾമൂലം സഭക്കും മറ്റു കത്തോലിക്കാ വിശ്വാസികൾക്കും വലിയ മനോവേദനയും മതവിശ്വാസത്തിന് മുറിവും സമൂഹ മധ്യത്തിൽ അപമാനവും ഉണ്ടായിട്ടുണ്ടെന്ന് പരാതിയിൽ പറയുന്നു. അൽമായ പ്രതിനിധി യായി ആനിക്കാട് സ്വദേശി ആൻറണി ജോർജാണ് കേസ് കൊടുത്തത്.

സഭയ്ക്കെതിരെ സഞ്ജയ് സഖറിയാസും ഭാര്യയും കൂടി ചേർന്ന് പ്രചരിപ്പിച്ച പോസ്റ്റുകളുടെ സ്ക്രീൻഷോട്ടുകളും പോസ്റ്റുകളുടെ കണ്ടന്റും സഹിതമാണ് പരാതി കൊടുത്തിരിക്കുന്നത്. അതോടൊപ്പം അശ്ളീലവും മ്ലേച്ഛവുമായി കത്തോലിക്കാ മതവിശ്വാസത്തെ ഇകഴ്ത്തി കാണിക്കുകയും ചെയ്യു ന്ന നിരവധി പോസ്റ്റുകളും കമന്റുകളും " പാലാക്കാരൻ ചേട്ടൻ", "പാൽക്കാരൻ പാലാ" തുടങ്ങിയ ഫേസ്ബുക്  പേജുകൾ വഴി പ്രചരിപ്പിച്ചിട്ടുണ്ടെന്നും പരാതിയിൽ പറയുന്നുണ്ട്.

പാലാ രൂപതയേയും ബിഷപ്പിനെയും വിശ്വാസികളേയും രൂപതയുടെ സ്ഥാപനമായ മെഡിസിറ്റിയേയും വളരെ മ്ലേച്ചകരമായി ചിത്രീകരിച്ച തെളിവുകൾ പരാതിക്കാരൻ സമർപ്പിച്ചിട്ടുണ്ട്. കത്തോലിക്കാ സഭാസ്ഥാപനങ്ങളെയും അധികാരികളെയും മ്ളേച്ഛകരമായി ചിത്രീ കരിച്ചതിൽ മതവികാരം വ്രണപ്പെട്ടിട്ടു ള്ളതാണെന്ന് പരാതിയിൽ പറയുന്നു.

സഞ്ജയ് സഖറിയാസിന്റെയും ഭാര്യയുടെയും വിവാഹം ഹൈന്ദവ മതാചാരപ്രകാരം നടത്തിയിട്ടുള്ളതും അതിനു ശേഷം കത്തോലിക്കാ പള്ളിയിൽ വെച്ചുനടത്തുവാൻ ശ്രമിച്ചെങ്കിലും പലവിധ കാരണങ്ങൾകൊണ്ട്
കത്തോലിക്കാ പള്ളിയിൽ നിന്നും അനുമതി കൊടുക്കാതെ വരികയുമാണുണ്ടായത്.

ഇതിനെത്തുടർന്ന് കത്തോലിക്കാ സഭയോടും മതവിശ്വാസത്തോടും തികഞ്ഞ വിരോധവും വൈരാഗ്യവും വച്ചുപുലർത്തിയതിന്റെ ഭാഗമായാണ് പാലാക്കാരൻ ചേട്ടൻ " "പാൽക്കാരൻ പാലാ " തുടങ്ങിയ ഫേസ്ബുക്പേജുകളിലൂടേയും വാട്സ്ആപ്ഗ്രൂപ്പുകളിലൂടെയും കത്തോലിക്കാ സഭയെയും ക്രിസ്തീയ വിശ്വാസത്തെയും മുറിപ്പെടുത്തുകയും അതെല്ലാം പാലാക്കാരുടെ വികാരമാണ് എന്ന രീതിയിൽ പ്രചരിപ്പിക്കുകയും ചെയ്തെന്നും പരാതിയിൽ പറയുന്നു.

മറ്റൊരു സൈബർ കേസിൽ കോടതി കുറ്റക്കാരനാണെന്ന് കണ്ട് റിമാൻഡിൽ ആയിരുന്ന സഞ്ജയ് സഖറിയാസ് കോടതിയുടെ കർശനമായ നിബന്ധനയുടെ അടിസ്ഥാനത്തിൽ മൂന്നുമാസത്തേക്ക് ജാമ്യത്തിലിറങ്ങിയിരിക്കുകയാണ്, അതിലും ഗുരുതരമായ കേസിൽ വീണ്ടും പ്രതിയാക്കപ്പെട്ടിരിക്കുകയാണ്

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (3 minutes ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (27 minutes ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (32 minutes ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (43 minutes ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (1 hour ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (1 hour ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (1 hour ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (1 hour ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (2 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (2 hours ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (3 hours ago)

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (3 hours ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (4 hours ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (4 hours ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (4 hours ago)

Malayali Vartha Recommends