Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

അമ്പൂരി രാഖി മോൾ കൊലക്കേസ്: വിചാരണ അന്തിമഘട്ടത്തിൽ അന്വേഷണ ഉദ്യോഗസ്ഥരടക്കം 9 ഔദ്യോഗിക സാക്ഷികൾ ഹാജരാകാൻ കോടതി ഉത്തരവ് 34 സാക്ഷികളുടെ വിസ്താരം പൂർത്തിയായി

13 DECEMBER 2021 02:16 PM IST
മലയാളി വാര്‍ത്ത
സിവിൽ എഞ്ചിനീയറിംഗ് ബിരുദധാരിയും എറണാകുളം സ്വകാര്യ കമ്പനി ജീവനക്കാരിയുമായ പൂവാർ പുത്തൻകട ജോയി ഭവനിൽ രാഖി മോളെ (30)  കൊലപ്പെടുത്തിയ കേസിൻ്റെ വിചാരണ അന്തിമഘട്ടത്തിൽ.    അന്വേഷണ ഉദ്യോഗസ്ഥരടക്കം 9  ഔദ്യോഗിക സാക്ഷികൾ  ഹാജരാകാൻ തിരുവനന്തപുരം  അഞ്ചാം അഡീഷണൽ ജില്ലാ. സെഷൻസ് ജഡ്ജി സി. ഡെന്നി  ഉത്തരവിട്ടു. ഡിസംബർ 16 മുതൽ 18 വരെ 3 ദിവസങ്ങളിലായി 9 സാക്ഷികളെ കോടതി വിസ്തരിക്കും.         ഫോറൻസിക് വിദഗ്ദർ , ചീഫ് കെമിക്കൽ ലാബ് ഉദ്യോഗസ്ഥർ ,മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാർ , പ്രതികളെ അറസ്റ്റ് ചെയ്ത മുൻ പൂവാർ സി ഐ എസ്. രാജീവ് , ഡിവൈഎസ്പി എന്നീ ഔദ്യോഗിക സാക്ഷികളെയാണ് വിസ്തരിക്കുന്നത്. ഇതോടെ പ്രോസിക്യൂഷൻ ഭാഗം സാക്ഷി വിസ്താര വിചാരണ പൂർത്തിയാകും. 34 സാക്ഷികളുടെ വിസ്താരം നവംബർ 25 ഓടെ പൂർത്തിയായി. 18 തൊണ്ടി മുതലുകൾ പ്രോസിക്യൂഷൻ ഭാഗം തെളിവായി അക്കമിട്ട്  കോടതി തെളിവിൽ സ്വീകരിച്ചു.   കൊലയ്ക്ക് ശേഷം രാഖിയുടെ സിം പ്രതികൾ വാങ്ങിയ പുതിയ മൊബൈൽ ഫോണിലിട്ട് ചെന്നൈക്ക് പോകുന്നുവെന്ന് വീട്ടുകാർക്ക്  അയച്ച സന്ദേശമടങ്ങിയ തൊണ്ടി സിഡി പെൻ ഡ്രൈവിലാക്കി പ്രതികൾക്ക്  നൽകി.  രാഖിയുടെ ഫോണിലെയും പ്രതികൾ വാങ്ങിയ ബ്രാൻ്റ് ന്യൂ ഫോണിലേയും സന്ദേശ അക്ഷരങ്ങളുടെ ഫോണ്ട് സൈസ് വ്യത്യാസമാണ് കേസിന് തുമ്പായത്.         അന്വേഷണ ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തി പ്രോസിക്യൂഷൻ്റെയും പ്രതികളുടെയും സാന്നിദ്ധ്യത്തിലാണ് കോടതിയിൽ പകർപ്പുകൾ എടുത്തത്. തങ്ങളുടെ നിരപരാധിത്വം തെളിയിക്കാനും പ്രോസിക്യൂഷൻ കേസ് ഡിഫൻ്റു (തർക്കിക്കുക) ചെയ്യാനും സി ഡി പകർപ്പുകൾ വേണമെന്ന പ്രതികളുടെ ഹർജിയിലാണ് പകർപ്പ് നൽകാൻ കോടതി ഉത്തരവിട്ടത്.     2 വർഷത്തിന് മേൽ ശിക്ഷിക്കാവുന്ന വാറണ്ട് വിചാരണ കേസ് പ്രതിരോധിക്കാൻ പ്രതികൾക്ക് അവസരം നൽകിക്കൊണ്ടുള്ള  ന്യായ വിചാരണക്ക് പ്രോസിക്യൂഷൻ വിചാരണയിൽ   ആശ്രയിക്കുന്ന രേഖകളുടെയും 2019 ൽ പോലീസ് ഹാജരാക്കിയ 3 ഇലക്ട്രോണിക് തൊ മുതലുകളുടെയും  പകർപ്പ് സിആർപിസി വകുപ്പ് 207 പ്രകാരം  പ്രതിൾക്കും ലഭിക്കാൻ അർഹതയുണ്ടെന്ന് നിരീക്ഷിച്ചാണ്   കോടതി ഉത്തരവ്.  അതേ സമയം പോസ്റ്റുമോർട്ടത്തിനു മുമ്പുള്ള ഇൻക്വസ്റ്റ് (പോലീസ് നടത്തുന്ന മൃതദേഹ പരിശോധന) വീഡിയോയും ഫോട്ടോകളും അടങ്ങുന്ന തൊണ്ടി നമ്പർ റ്റി.  393/2019  സിഡി കോപ്പി ചെയ്യാനായി മുദ്ര പൊട്ടിച്ച് കോടതിയിൽ തുറന്നപ്പോൾ ഉള്ളടക്കം  ശൂന്യം. അതിനാൽ പെൻ ഡ്രൈവിലാക്കിയില്ല.       ഇൻക്വസ്റ്റ് സിഡിയുടെ മാസ്റ്റർ പ്രിൻ്റ് ഇല്ലാത്തതിനാൽ 23-ാം സാക്ഷിയായി കോടതിയിൽ ഹാജരായ പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറെ വിസ്തരിക്കാനാവില്ലെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ബോധിപ്പിച്ചു.  തുടർന്ന് ഡോക്ടറുടെ വിസ്താരം കോടതി മറ്റൊരു ദിവസത്തേക്ക് മാറ്റി. മറ്റൊരു തൊണ്ടിയായ ഹാർഡ് ഡിസ്ക്ക് കോപ്പി ചെയ്യാൻ മറ്റൊരു കംപ്യൂട്ടർ ഹാജരാക്കാൻ കോടതി ഉത്തരവിട്ടു.       ഇതിനിടെ തനിക്കെതിരെ തെളിവില്ലാത്തതിനാൽ ജാമ്യം വേണമെന്ന് രണ്ടാം പ്രതി ജാമ്യ ഹർജി ബോധിപ്പിച്ചു. ജാമ്യ ഹർജിയിൽ ആക്ഷേപവും വാദവും ബോധിപ്പിക്കാൻ പ്രോസിക്യൂഷനോട് കോടതി ഉത്തരവിട്ടു. പ്രതികളെ വീണ്ടും 25 ന് കോടതിയിൽ ഹാജരാക്കാനും കോടതി ഉത്തരവിട്ടു.        കേസിൽ  22 സാക്ഷികളെ ഇതിനോടകം വിസ്തരിക്കുകയും 20 രേഖകളും. രാഖിയുടെ പിതാവ് , സഹോദരൻ , മൃതദേഹം കണ്ടെടുത്ത്ത് തയ്യാറാക്കിയ സീൻ മഹസർ സാക്ഷികൾ , കൃത്യ സ്ഥല  സ്കെച്ച് വരച്ച വില്ലേജാഫീസർ , മൃതദേഹം വേഗം മണ്ണിലലിയാൻ 5 കിലോ ഉപ്പ്  പ്രതികൾ വാങ്ങിയ കടയുടമ , തൊണ്ടി മുതലുകളായ വസ്ത്രങ്ങൾ കണ്ടെടുത്ത റിക്കവറി മഹസർ സാക്ഷികൾ , കൃത്യത്തിനുപയോഗിച്ച കാർ വാടകക്കെടുത്ത ട്ടിലെ കാറുടമ ,  കൊലക്ക് ശേഷം എറണാകുളം പെൺ സുഹൃത്തിൻ്റെ വീട്ടിൽ തങ്ങാനായി  രാഖിയുടെ ഹാൻ  ബാഗുമായി പ്രതികൾ ബസിൽ സഞ്ചരിക്കവേ ഗുരുവായൂർ ബസിൽ നിന്ന് ഉപേക്ഷിച്ച നിലയിൽ കണ്ടെടുത്ത ബാഗ് റിക്കവറി മഹസർ സാക്ഷികൾ എന്നിവർ കോടതിയിൽ  പ്രതിക്കൂട്ടിൽ നിന്ന പ്രതികളെ തിരിച്ചറിഞ്ഞ് ചൂണ്ടിക്കാട്ടി മൊഴി നൽകിയിട്ടുണ്ട്.       ജാമ്യം നിഷേധിക്കപ്പെട്ട പ്രതികൾ വിചാരണക്കിടെ മുങ്ങാനുള്ള സാധ്യത മുന്നിൽ കണ്ട കോടതി റിമാൻ്റ് വാറണ്ടിൽ സ്ടോങ് എസ്കോർട്ട് വേണമെന്ന് രേഖപ്പെടുത്തിയതിനാൽ തോക്ക് ധാരികളായ പോലീസ് അകമ്പടിയിൽ കനത്ത പോലീസ് സുരക്ഷയിലാണ് കോടതിയിൽ കൊണ്ടുവന്നതും തിര്യെ ജയിലിൽ കൊണ്ടു പോകുന്നതും. കൂടാതെ വിചാരണ കോടതി 3 ഏക്കർ ചുറ്റളവിലുള്ള  വഞ്ചിയൂർ കോടതി സമുച്ചയത്തിൻ്റെ തെക്കേ ഗേറ്റിന് ചേർന്നുള്ള ഒഴിഞ്ഞ കോണിൽ ഒറ്റപ്പെട്ട് സ്ഥിതി ചെയ്യുന്ന ഫാസ്റ്റ് ട്രാക്ക് കോടതി കെട്ടിടത്തിൽ വിചാരണ കോടതി സ്ഥിതി ചെയ്യുന്നതിനാൽ പ്രതികൾ സഹായികളോടൊപ്പം ഓടി രക്ഷപ്പെടാനുള്ള സാധ്യത മുന്നിൽ കണ്ട് കോടതിക്ക് പുറത്തും പോലീസ് കാവലേർപ്പെടുത്തിയിട്ടുണ്ട്.           കൊലക്ക് ഏറെ നാൾ മുമ്പ് അഖിൽ ക്ഷേത്രത്തിൽ വെച്ച് പ്രതീകാത്മകമായി രാഖിയുടെ കഴുത്തിലണിഞ്ഞ മഞ്ഞച്ചരടിൽ കോർത്ത ലോക്കറ്റ് താലിയും മൃത ശരീരത്തിൽ നിന്ന് ലഭിച്ചതും സാക്ഷികൾ കോടതിയിൽ തിരിച്ചറിഞ്ഞു.  2019 ആഗസ്റ്റ് 6 നാണ് താൻ മകളെ കാണാനില്ലെന്ന പരാതി പൂവാർ പോലീസ് സ്റ്റേഷനിൽ നൽകിയത്. ആഗസ്റ്റ് 19 ന് തന്നെ വീണ്ടും സ്റ്റേഷനിൽ വിളിപ്പിച്ച് കൂടുതലായി മൊഴിയെടുത്തു. പോലീസ് അന്വേഷണം ഇഴയുന്നതിൽ താൻ കേരള ഹൈക്കോടതിയിൽ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജിയിലെ ഉത്തരവ് പ്രകാരമാണ് പോലീസ് പ്രതികളെ പിടികൂടിയതെന്നും പിതാവ് രാജൻ കോടതിയിൽ  മൊഴി നൽകി. മകളും അഖിലും തമ്മിൽ സ്നേഹ ബന്ധത്തിലായിരുന്നെന്നും പിതാവ് മൊഴി നൽകിയിട്ടുണ്ട്.         കേസിലെ ഒന്നു മുതൽ മൂന്നു വരെ  പ്രതികളായ വെള്ളറട  അമ്പൂരി തട്ടാംമുക്ക് അശ്വതി ഭവനിൽ നിന്നും ഡൽഹിയിൽ ആർമി ഡ്രൈവർ കം മെക്കാനിക്കായ അഖിൽ. ആർ. നായർ (25) , അഖിലിൻ്റെ ജ്യേഷ്ഠൻ ഫ്രീലാൻസ് ഫോട്ടോഗ്രാഫർ രാഹുൽ.  ആർ. നായർ (27) , അയൽവാസിയും സുഹൃത്തുമായ കളിയൽ സ്വദേശി ആദർശ്. എസ്. നായർ (28) എന്നിവരാണ് വിചാരണ നേരിടുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 120 ബി (ക്രിമിനൽ ഗൂഡാലോചന) , 302 (കൊലപാതകം) , 201(തെളിവു നശിപ്പിക്കൽ) എന്നീ കുറ്റങ്ങൾ വിചാരണക്കു മുന്നോടിയായി ചുമത്തിയാണ്   കോടതി പ്രതികളെ വിചാരണ ചെയ്യുന്നത്. പ്രതികൾക്ക് ജാമ്യം നിരസിക്കപ്പെട്ട് വിചാരണ തടവുകാരായി ജയിലിൽ കഴിയുകയാണ്. ഹീനകൃത്യം ചെയ്ത  പ്രതികൾ ശിക്ഷ ഭയന്ന് ഒളിവിൽ പോകാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തി പ്രതികൾ   കൽതുറുങ്കിൽ കഴിഞ്ഞ് വിചാരണ നേരിടാൻ കോടതി ഉത്തരവിടുകയായിരുന്നു.          2019 ജൂലൈ 21നാണ് നാടിനെ നടുക്കിയ ക്രൂരകൃത്യം നടന്നത്. തന്നെക്കാൾ അഞ്ചു വയസ് കൂടുതലുള്ള യുവതിയുമായുള്ള ആറു വർഷത്തെ പ്രണയത്തിന് ശേഷം ആ യുവതിയെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാനുള്ള ശ്രമമാണ് കൊലയിലേക്ക് നയിച്ചത്.     സൈനികനായ അഖിലും തിരുപുറം സ്വദേശിനി രാഖിയുമായി ഫോണിലൂടെയാണ് ആദ്യം പരിചയപ്പെട്ടത്. പിന്നീട് ഇവർ സുഹൃത്തുക്കളാവുകയും പ്രണയത്തിലാവുകയായിരുന്നു.  പഠിക്കാൻ മിടുക്കിയായിരുന്നു രാഖി. പ്ലസ്ടുവിന് ശേഷം സിവിൽ എഞ്ചിനീയറിംഗ് പാസ്സായി. 2018 ലാണ് എറണാകുളത്തെ സ്വകാര്യ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്.              2019 ഫെബ്രുവരി 15 ന് എറണാകുളത്തെ ഒരു ക്ഷേത്രത്തിൽ വെച്ച് രാഖിയെ അഖിൽ രേഖാമൂലമല്ലാതെ താലികെട്ടി പ്രതീകാത്മക വിവാഹം കഴിച്ചിരുന്നു.  എന്നാൽ പിന്നീട് അന്തിയൂർക്കോണം സ്വദേശിനിയായ  മറ്റൊരു പെൺകുട്ടിയെ പരിചയപ്പെടുകയും ഇവർ തമ്മിലുള്ള വിവാഹം ഉറപ്പിക്കുകയും ചെയ്തു. ഇതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്.      ബന്ധു മിത്രാദികളുടെ സാന്നിധ്യത്തിൽ തന്നെ രേഖാമൂലം വിവാഹം ചെയ്യണമെന്നാവശ്യപ്പെട്ട് അഖിലിനെ രാഖി നിരന്തരം ഫോൺ ചെയ്യാൻ തുടങ്ങി. കൂടാതെ അഖിലിൻ്റെ പ്രതിശ്രുത വധുവിനെ അവർ തമ്മിൽ പ്രണയത്തിലാണെന്ന് അറിയിച്ച് രാഖി ആ വിവാഹം മുടക്കാൻ ശ്രമിച്ചു. അഖിലുമായുള്ള ബന്ധത്തിൽ നിന്ന് പിന്മാറണമെന്ന് അഖിലും ജ്യേഷ്ഠൻ രാഹുലും 2019 മെയ് അവസാനം രാഖി യോടാവശ്യപ്പെട്ടിരുന്നു. ഇക്കാര്യം വീണ്ടും രാഹുൽ ആവശ്യപ്പെട്ടിട്ടും രാഖി അതിന് തയ്യാറാകാതെ ഭീഷണിപ്പെടുത്തിയതാണ് കൊലക്ക് കാരണമായത്. നിശ്ചയിച്ച വിവാഹത്തിൽ നിന്ന് പിൻമാറിയില്ലെങ്കിൽ അഖിലിനെ സമൂഹമാധ്യമങ്ങളിലൂടെ നാണം കെടുത്തുമെന്ന് രാഖി ഭീഷണി മുഴക്കി.    മെയ് അവസാനം തന്നെ രാഖിയെ ഒഴിവാക്കാൻ സഹോദരങ്ങൾ തീരുമാനിച്ചു. സുഹൃത്തായ അയൽവാസി ആദർശിനെയും ഇവർ ഗൂഢാലോചനയിൽ പങ്കാളിയാക്കി. ജൂൺ 18 നാണ് കൊല നടത്താനുള്ള തീരുമാനം മൂവരും ചേർന്നെടുത്തത്. 19 ന് മൂവരും ചേർന്ന് അഖിലും  അഖിലിൻ്റെ പിതാവ് രാജപ്പൻ നായരും ചേർന്ന്   പണികഴിപ്പിച്ച പുതിയ വീടിന് പിറകിൽ നാലടി താഴ്ചയിൽ കുഴിയെടുത്തു. വൃക്ഷത്തൈകൾ നടാനാണെന്ന വ്യാജേനയാണ് കുഴിയെടുത്തത്.     ജൂലൈ 21 ന് പുതിയ വീട് കാണിക്കാനെന്ന വ്യാജേന സൗഹൃദം നടിച്ച് രാഖിയെ ആദർശിൻ്റെ കാറിൽ ആദർശുമൊത്ത്  അമ്പൂരിയിലെ പുതിയ വീട്ടിലെത്തിക്കുകയായിരുന്നു. അഖിൽ രാഖിയെ   കാറിൽ എത്തിക്കുമ്പോൾ രാഹുൽ കാറിൻ്റെ പിൻവാതിൽ തുറന്ന് രാഖിയെ കഴുത്തിൽ കുത്തിപ്പിടിച്ച് അലറി. '' എൻ്റെ അനുജൻ്റെ വിവാഹം നീ മുടക്കുമല്ലേ, നീ ജീവിച്ചിരിക്കണ്ടെടീ '' എന്ന് രാഹുൽ അലറി വിളിച്ച് കഴുത്തു ഞെരിച്ചു. ഈ സമയം ശബ്ദം പുറത്തു കേൾക്കാതിരിക്കാൻ അഖിൽ കാറിൻ്റെ ആക്സിലേറ്ററിൽ കാലമർത്തി ശബ്ദമുണ്ടാക്കി. തുടർന്ന് അഖിൽ കൈ കൊണ്ടും സീറ്റ് ബെൽറ്റുകൊണ്ടും കഴുത്തു ഞെരിച്ച് മരണം ഉറപ്പാക്കിയതായി കോടതിയിൽ സമർപ്പിച്ച പ്രതികളുടെ കുറ്റസമ്മത മൊഴികളിൽ പറയുന്നു.        രാത്രി 8.30 മണിയോടെ മൃതദേഹത്തിൽ നിന്ന് വസ്ത്രങ്ങൾ മാറ്റി പൂർണ്ണ നഗ്നയാക്കി നേരത്തെ എടുത്ത കുഴിയിൽ ഉപ്പു വിതറി കുഴിച്ചിട്ടു. മൃതദേഹം വേഗത്തിൽ മണ്ണിലലിയാനാണ് ഇപ്രകാരം ചെയ്തത്. വസ്ത്രങ്ങൾ മാർവാട് ചെയ്ത് തെളിവു നശിപ്പിച്ചു. കൃത്യത്തിന് ശേഷം പ്രതികൾ രാഖിയുടെ സിം എടുത്ത ശേഷം ഫോൺ നശിപ്പിച്ചു. തുടർന്ന് അഖിൽ രാഖിയുടെ ഹാൻഡ്  ബാഗുമായി ബസിൽ കയറി എറണാകുളത്തെ സുഹൃത്തിൻ്റെ വീട്ടിൽ പോയി അത്താഴ വിരുന്നിന് ശേഷം പിറ്റേന്ന്  ജോലി സ്ഥലമായ ലഡാക്കിലേക്ക് പോയി. ഹാൻഡ് ബാഗ് കുറ്റസമ്മത മൊഴി പ്രകാരം എറണാകുളം   പ്രൈവറ്റ് ബസിൽ നിന്നും കണ്ടെടുത്തു.      രാഖിയെ കുഴിച്ചിട്ട സ്ഥലത്ത് വൃക്ഷത്തൈകളും നട്ടു പിടിപ്പിച്ചു. ജൂലൈ 21 ന് വൈകിട്ട് വീട്ടിൽ നിന്നും ജോലി സ്ഥലത്തേക്ക് പോകുന്നുവെന്നാണ് രാഖി അച്ഛനോട് പറഞ്ഞത്. അത്യന്തം സന്തോഷവതിയായാണ് രാഖി വീട്ടിൽ നിന്നും പോയത്.       മിസ്സിംഗ് കേസിന് തുമ്പുണ്ടാക്കാൻ വഴിയില്ലെന്ന് കാട്ടി പൂവ്വാർ പോലീസ് കേസ് എഴുതിത്തള്ളാൻ ധൃതി പിടിച്ച് ശ്രമിച്ചു വരികയായിരുന്നു. എന്നാൽ      കൊലപാതകത്തിൻ്റെയും അതിന് പിന്നിലെ സംഭവങ്ങളുടെയും ചുരുളഴിച്ചത് രാഖിയുടെ പിതാവ് ഹോട്ടലുടമയായ രാജൻ ഹൈക്കോടതിയിൽ സമർപ്പിച്ച ഹേബിയസ് കോർപ്പസ്  റിട്ട് ഹർജിയെ തുടർന്നാണ്.                  2019 ജൂലൈ 24 , 28 തിയതികളിലായി മൂന്നു പ്രതികളെ  അറസ്റ്റ് ചെയ്തു.  ഒക്ടോബർ 18 നാണ് കേസിൽ  ഡി വൈ എസ് പി കുറ്റപത്രം സമർപ്പിച്ചത്. "  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (17 minutes ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (25 minutes ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (31 minutes ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (55 minutes ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (1 hour ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (1 hour ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (1 hour ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (1 hour ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (1 hour ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (2 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (2 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (3 hours ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (3 hours ago)

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (4 hours ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (4 hours ago)

Malayali Vartha Recommends