Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

കാശിധാം ഇടനാഴി രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി .... ഉച്ചയ്ക്ക് കാശി വിശ്വനാഥ ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രി ക്ഷേത്രദര്‍ശത്തിനുശേഷമാണ് കാശിധാം ഇടനാഴിയുടെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്തത്

13 DECEMBER 2021 02:35 PM IST
മലയാളി വാര്‍ത്ത

കാശിധാം ഇടനാഴി രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വാരാണസിയില്‍ കാശി വിശ്വനാഥക്ഷേത്രവും ഗംഗാനദിയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഇടനാഴിയാണ് തുറന്നു കൊടുത്തത്. ഉച്ചയ്ക്ക് ഒരു മണിയോടെ കാശി വിശ്വനാഥ ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രി ക്ഷേത്രദര്‍ശത്തിനുശേഷമാണ് കാശിധാം ഇടനാഴിയുടെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്തത്.

വാരാണസിയിലെ കാലഭൈരവക്ഷേത്രത്തില്‍ ഉച്ചയ്ക്ക് പ്രാര്‍ഥന നടത്തി, ഗംഗാസ്നാനം ചെയ്താണ് ഇടനാഴി ഉദ്ഘാടനം ചെയ്യാനായി പ്രധാനമന്ത്രി എത്തിയത്. വൈകുന്നേരം ആറുമണിക്ക് ഗംഗാ ആരതിയിലും അദ്ദേഹം പങ്കുചേരും. നാളെ വൈകീട്ട് 3.30-ന് വാരാണസി സ്വര്‍വേദ് മഹാമന്ദിര്‍ സന്ദര്‍ശിച്ചശേഷം പ്രധാനമന്ത്രി ഡല്‍ഹിയിലേക്കു മടങ്ങും.

 


അതേസമയം കാശി വിശ്വനാഥക്ഷേത്ര സമുച്ചയത്തെയും ഗംഗാ നദിയെയും ബന്ധിപ്പിക്കുന്ന പുതിയ ഇടനാഴി പദ്ധതിക്കായി കേന്ദ്രസര്‍ക്കാര്‍ മാറ്റിവെച്ചിരിക്കുന്നത് 800 കോടി രൂപയാണ് .

ആദ്യഘട്ട നിര്‍മാണത്തിന് ഇതില്‍ 339 കോടി രൂപ ചെലവായി. ക്ഷേത്രത്തിലേക്ക് ആദ്യമായി എത്തുന്നവര്‍ക്ക് സഹായം നല്‍കുന്നതിനുള്ള യാത്രി സുവിധാ കേന്ദ്രം, ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്റര്‍, വേദിക് കേന്ദ്രം, വാരാണസിയുടെ ചരിത്രവും സാംസ്‌കാരിക പ്രാധാന്യവും വ്യക്തമാക്കുന്ന മ്യൂസിയം, ഊട്ടുപുര, ദൂരദേശങ്ങളില്‍നിന്നെത്തുന്ന ഭക്തര്‍ക്ക് വിശ്രമിക്കുന്നതിനുള്ള സൗകര്യം തുടങ്ങി 23 കെട്ടിടങ്ങളാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

 



2019 മാര്‍ച്ച് എട്ടിനാണ് ആദ്യഘട്ട ഇടനാഴിയുടെ നിര്‍മാണം ആരംഭിച്ചത്. ഇടനാഴി രൂപകല്പന ചെയ്തത് പ്രശസ്ത ആര്‍ക്കിടെക്റ്റ് ഭിമല്‍ പട്ടേലാണ് . കേന്ദ്ര സര്‍ക്കാരിന്റെ മറ്റൊരു സ്വപ്നപദ്ധതിയായ സെന്‍ട്രല്‍ വിസ്തയുടെ അമരക്കാരനും അദ്ദേഹമാണ്. ക്ഷേത്രത്തിലേക്കുള്ള യാത്ര ഇടുങ്ങിയ വഴിയിലൂടെ തീര്‍ഥാടകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നെന്ന് കണ്ടെത്തി പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിര്‍ദേശത്തെത്തുടര്‍ന്നാണ് ഇടനാഴി പദ്ധതിക്കു രൂപം കൊടുത്തത്.

അദ്ദേഹത്തിന്റെ മറ്റൊരു നിര്‍ദേശം ഭിന്നശേഷിക്കാര്‍ക്കും സുഗമമായി ഉപയോഗിക്കാന്‍ കഴിയണമെന്നായിരുന്നു . ഈ നിര്‍ദേശങ്ങളെല്ലാം സമന്വയിക്കുന്നതാണ് ഇടനാഴി.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (6 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (6 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (8 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (8 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (10 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (10 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (10 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (11 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (11 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (11 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (11 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (12 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (12 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (13 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (13 hours ago)

Malayali Vartha Recommends