Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

'ജാതി പറയില്ല ചെയ്ത് കാണിക്കാം...! തിരക്കുള്ള ബസ്സിൽ ഈ അമ്മയ്ക്കും കുഞ്ഞിനും സീറ്റ്‌ ഒഴിഞ്ഞു കൊടുക്കാൻ 3 പേർ ശ്രമിച്ചു. 2 സ്ത്രീകളും ഒരു പുരുഷനും. എനിക്ക് വളരെ സന്തോഷമായി... ഒരു ആദിവാസി വിഭാഗത്തിലെ ഒരു അമ്മ ഏകദേശം ഒന്നര വയസു പ്രായം തോന്നിക്കുന്ന കുഞ്ഞിനേയും കൊണ്ട് ബസ്സിൽ കയറി. ഇവരെ കണ്ടിട്ട് ആരും സീറ്റ്‌ ഒഴിഞ്ഞു കൊടുത്തില്ല...' വൈറലായി കുറിപ്പ്

13 DECEMBER 2021 05:13 PM IST
മലയാളി വാര്‍ത്ത

കാലമിത്ര കടന്നുവന്നിട്ടും മനുഷ്യന്റെ ചിന്താഗതികൾ ഇന്നും പഴഞ്ചൻ തന്നെയെന്ന് കാണിക്കുന്ന പല സംഭവങ്ങളും നാം കേൾക്കാറുണ്ട്. എന്തിനേറെ പറയുന്നു, സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന കേരളത്തിലും ഇതുതന്നെയാണ് അവസ്ഥ എന്ന് ചൂണ്ടിക്കാട്ടുകയാണ് ഒരു യുവാവ്.

സമൂഹത്തിൽ മാറ്റിനിർത്തപെട്ടുവെന്ന എഴുത്തയപെടാത്ത ചില കാര്യങ്ങൾ മൂലം അവഗണന നേരിട്ടുകൊണ്ടിരിക്കുന്ന വിവേചനത്തിന്‍റെ ഏറ്റവും ലളിതമായ ഉദാഹരണം ചൂണ്ടിക്കാട്ടിയുള്ള യുവാവിന്‍റെ ഫേസ്ബുക് പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. പണിയ സമുദായത്തിൽ നിന്നുള്ള എം.ബി.എ ബിരുദധാരി വയനാട് സ്വദേശിയായ മണിക്കുട്ടൻ പണിയനാണ് ബസ് യാത്രക്കിടെയുണ്ടായ അനുഭവം ഫേസ്ബുക്കിലൂടെ ഏവരെയും അറിയിക്കുന്നത്. താനുൾപ്പെടുന്ന ദലിത് വിഭാഗം നേരിടുന്ന അവഗണനക്കെതിരായി നിരന്തരം പ്രതിഷേധങ്ങളുയർത്തുന്നതാണ് മണിക്കുട്ടന്‍റെ കുറിപ്പുകൾ.

മണിക്കുട്ടൻ പണിയൻ പങ്കുവെച്ച കുറിപ്പ് വായിക്കാം...

"ജാതി പറയില്ല ചെയ്ത് കാണിക്കാം"

ഞാനൊരു സ്ഥിരം ബസ് യാത്രക്കാരനാണ്.

കഴിഞ്ഞ ദിവസത്തെ യാത്രാമധ്യേ കണിയാമ്പറ്റ എന്ന സ്ഥലത്തു നിന്നും ജനറൽ വിഭാഗത്തിലെ ഒരമ്മയും കുഞ്ഞും 16 വയസുള്ള മകളും ബസ്സിൽ കയറി. തിരക്കുള്ള ബസ്സിൽ ഈ അമ്മയ്ക്കും കുഞ്ഞിനും സീറ്റ്‌ ഒഴിഞ്ഞു കൊടുക്കാൻ 3 പേർ ശ്രമിച്ചു. 2 സ്ത്രീകളും ഒരു പുരുഷനും. എനിക്ക് വളരെ സന്തോഷമായി...

അതിൽ ഒരാളുടെ സീറ്റിൽ 16 വയസുള്ള മകളെ ഇരുത്തി അമ്മ കുഞ്ഞിനെ മകളുടെ മടിയിൽ കൊടുത്തു. പച്ചിലക്കാട് എന്ന സ്ഥലത്തെത്തിയപ്പോൾ മകളുടെയും കുഞ്ഞിന്‍റെയും സീറ്റിനരികെ അമ്മക്ക് സീറ്റ്‌ കിട്ടി. എരനല്ലൂർ എന്ന സ്റ്റോപ്പ്‌ എത്തിയപ്പോൾ ഒരു ആദിവാസി വിഭാഗത്തിലെ ഒരു അമ്മ ഏകദേശം ഒന്നര വയസു പ്രായം തോന്നിക്കുന്ന കുഞ്ഞിനേയും കൊണ്ട് ബസ്സിൽ കയറി. ഇവരെ കണ്ടിട്ട് ആരും സീറ്റ്‌ ഒഴിഞ്ഞു കൊടുത്തില്ലെന്നു മാത്രമല്ല, ആ അമ്മയും കുഞ്ഞും പോയി നിന്നത് ഞാൻ മുൻപേ പറഞ്ഞ കണിയാമ്പറ്റയിൽ നിന്നും കയറിയ കുടുംബത്തിന്‍റെ സീറ്റിനരികെ.

അവരാണെങ്കിലോ തല താഴ്ത്തി ഈ അവസ്ഥ കാണാത്തപോലെ ഇരിക്കുന്നു... അമ്മ മനസ്സ്...(BGM)

മറ്റുള്ളവർ "മാമനോടൊന്നും തോന്നല്ലേ മക്കളെ'' എന്ന് വിചാരിച്ചാവണം പുറംകാഴ്ചകൾ കണ്ട് ആസ്വദിക്കുന്നു, ചിലർ മൊബൈലില് തോണ്ടുന്നു, ചിലർ ഉറക്കം നടിക്കുന്നു, കണ്ടക്ടർ ബെല്ലടിക്കുന്ന തിരക്കിലും...

കെ.എസ്.ആർ.ടി.സിയും പ്രൈവറ്റ് ബസ്സും തമ്മിലുള്ള മത്സരയോട്ടം കൂടി ആയപ്പോൾ ആ അമ്മയും കുഞ്ഞും പാറിപ്പറക്കുകയാണ് സുഹൃത്തുക്കളേ പാറിപ്പറക്കുകയാണ് (കയ്യടിക്കെടാ)

ഇതാണോ നിങ്ങളുടെ മതപാഠശാലകളിൽ പഠിപ്പിക്കുന്നത്?

സ്നേഹവും കരുതലും സഹവർത്തിത്വവും പഠിപ്പിക്കണം...

ഇന്നും ഞങ്ങൾ തീണ്ടാപ്പാടകലെ നിന്നാൽ മതിയെന്നതിനു മറ്റൊരു തെളിവ് കൂടി...

ഇവിടം ഇങ്ങനൊക്കെ കൂടിയാണ്...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (6 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (6 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (8 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (8 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (10 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (10 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (10 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (11 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (11 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (11 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (11 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (12 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (12 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (13 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (13 hours ago)

Malayali Vartha Recommends